ചേച്ചിയുടെ മകന്റെ കല്യാണത്തില്‍ നിന്നും കരഞ്ഞ് ഇറങ്ങിയോടി, മൂന്ന് ദിവസം ഉറക്കു ഗുളിക കഴിച്ച് കിടന്നു!
ഷക്കീല എന്നത് ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും ശക്തമായ പേരുകളിലൊന്നായിരുന്നു. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളെ പോലും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുത്തുന്നതായിരുന്നു ഷക്കീലയുടെ ചിത്രങ്ങള്‍. ഇപ്പോഴിതാ തന്റെ കുടുംബവുമായുണ്ടായ അകല്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ഷക്കീല. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷക്കീല മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
തന്റെ ചേച്ചി തന്റെ സമ്പാദ്യം മുഴുവന്‍ അമ്മയെ പറ്റിച്ച് കവര്‍ന്നുവെന്നാണ് ഷക്കീല പറയുന്നത്. ഇത്രയും പണം വീട്ടില്‍ വച്ചാല്‍ ഇന്‍കം ടാക്‌സുകാര്‍ പിടിക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചാണ് പണം തട്ടിയതെന്നാണ് ഷക്കീല പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ചേച്ചിയുടെ മകന്റെ കല്യാണത്തില്‍ വച്ചുണ്ടായ മോശം അനുഭവവും ഷക്കീല പങ്കുവെക്കുന്നുണ്ട്. ചേച്ചി കല്യാണം കഴിച്ചത് ഹിന്ദുവിനെയായിരുന്നു. മകന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതും ഹിന്ദു രീതിയിലായിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ സാധാരണ രീതിയിലൊരു കല്യാണവും നടന്നിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ചേച്ചിയുടെ മകന്റെ കല്യാണം അങ്ങനെ നടത്തണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഷക്കീല പറയുന്നു. കല്യാണത്തില്‍ പങ്കെടുക്കാന്‍ താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.
കല്യാണത്തിന് മൂന്ന് ദിവസം മുമ്പൊരു ചടങ്ങുണ്ട്. പക്ഷെ അതിലേക്ക് എന്നെ വിളിച്ചിരുന്നില്ല. വൈകിട്ട് റിസപ്ഷനില്‍ ഞാന്‍ പോയിരുന്നു. കുടുംബക്കാരെയൊക്കെ കണ്ടു. 20 വര്‍ഷത്തിന് ശേഷമാണ് അവരെയൊക്കെ കാണുന്നത്. ഒരുപാട് സന്തോഷം തോന്നി. അപ്പോഴേക്കും ഞാന്‍ തെലുങ്കിലൊക്കെ സിനിമ ചെയ്തിരുന്നു. ഞാന്‍ സ്‌റ്റേജില്‍ പോയി നിന്നു. ആ പയ്യനെ എഞ്ചിനീയറിംഗ് പഠിപ്പിച്ചത് ഞാനാണ്. കാശൊക്കെ കൊടുത്തത് ഞാനാണ്. അവന്‍ ഒരു ഹായ് പോലും പറഞ്ഞില്ല.
അവന്‍ വധുവിന് എന്നെ പരിചയപ്പെടുത്തുമെന്ന് കരുതി. ചെയ്തില്ല. ഞാന്‍ സമ്മാനം നല്‍കിയപ്പോള്‍ ഇടത്തെ കൈ കൊണ്ട് വാങ്ങിയിട്ട് പുറകിലേക്ക് കൊടുത്തു. എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് മനസിലായി. അത് ആലോചിക്കുമ്പോള്‍ എനിക്ക് ഇപ്പോഴും കരച്ചില്‍ വരും. ഇതൊക്കെ ചേച്ചി കാണുന്നുണ്ടായിരുന്നു. അവര്‍ എന്നെ അവന്റെ അടുത്തു നിന്നും അകറ്റി നിര്‍ത്തിച്ചു. ഞാന്‍ അറ്റത്തേക്കായി. അപ്പോള്‍ മനസിലായി അവര്‍ക്ക് എന്നെ ഇഷ്ടമല്ലെന്ന്. ഞാന്‍ സ്‌റ്റേജില്‍ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങിയോടി.
എന്റെ പിന്നാലെ വന്നവരോട് ആരേലും വന്നാല്‍ ചെരുപ്പു കൊണ്ട് അടിക്കുമെന്ന് പറഞ്ഞു. ചേച്ചിയൊന്നും പുറകെ വന്നില്ല. വേറെ ബന്ധുക്കളാണ് വന്നത്. ചേച്ചിയുടെ മകളുടെ എംബിഎ പഠിപ്പിച്ചതും ഇളയമകളെ ഡെന്‍ഡിസ്റ്റാക്കിയതും ഞാനാണ്. അവര്‍ എന്താണ് എന്നോട് അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. ഒരു ബന്ധവും ചോദിച്ചില്ല എന്തിനാണ് അവളോട് അങ്ങനെ ചെയ്തതെന്ന് ചോദിച്ചില്ല. ഞാന്‍ ഉറക്കുഗുളിക കഴിച്ച് മൂന്ന് ദിവസം കിടന്നുറങ്ങി. നാലാം ദിവസമായപ്പോഴേക്കും ശരീരം തളര്‍ന്നു. വെള്ളം കുടിക്കാന്‍ പോലുമായില്ല.

അപ്പോഴാണ് എനിക്ക് സുന്ദര്‍ സിയുടെ മാനേജരുടെ സഹോദരന്‍യുടെ അസിസ്റ്റന്റ് വിളിക്കുന്നത്. അവരുടെ സഹോദരന്റെ മകളായിരുന്നു കല്യാണപ്പെണ്ണ്, നിങ്ങളെ റിസീവ് ചെയ്യാന്‍ പറ്റിയില്ലെന്ന് പറഞ്ഞു. ഷക്കീല വരരുതെന്ന് കല്യാണപ്പെണ്ണ് പറഞ്ഞിരുന്നു. നാല് വര്‍ഷത്തിന് ശേഷം അവള്‍ എന്നെ വിളിച്ചു. ഭര്‍ത്താവിനേയും തന്നേയും അവന്റെ അമ്മ പിരിച്ചു. നിങ്ങള്‍ സഹായിക്കണമെന്ന് പറഞ്ഞു. ഇതാണ് ദൈവം. അന്ന് നീ എന്നെ വേണ്ട എന്ന് വച്ചു. ഇപ്പോള്‍ എന്നെ വേണമല്ലേ എന്ന് ചോദിച്ചു.
ചേച്ചി ആ കല്യാണത്തിലെ സംഭവത്തിന് ശേഷം വിളിച്ച് കരഞ്ഞിരുന്നു. കാലില്‍ വീണ് മാപ്പ് പറയാമെന്ന് വരെ പറഞ്ഞുവെന്നും ഷക്കീല പറയുന്നു. ആ കല്യാണത്തോടെയാണ് താനും കുടുംബവും പിരിയുന്നതെന്നും ഷക്കീല പറയുന്നുണ്ട്.


Click it and Unblock the Notifications