എന്റെ സിനിമയെ കുറ്റം പറയുന്നത് എന്നെ കിട്ടാത്തതിലുള്ള ദേഷ്യത്തില്‍, അല്ലാതെ...; തുറന്നടിച്ച് ഷക്കീല
താന്‍ അഭിനയിച്ചുണ്ടാക്കിയ കാശിന് പഠിച്ച്, ജോലി നേടി വിവാഹം കഴിച്ചു. പക്ഷെ അവര്‍ക്ക് എന്നെ വേണ്ട
മലയാള സിനിമ ഒരിക്കലും മറക്കാത്ത പേരാണ് ഷക്കീല എന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെ പോലും പിന്നിലാക്കുന്ന വിജയങ്ങളായിരുന്നു ഷക്കീലയുടെ ചിത്രങ്ങള്‍ സ്വന്തമാക്കിയിരുന്നത്. എ പടങ്ങള്‍ ആയതിനാല്‍ സമൂഹത്തിന്റെ സദാചാര ആക്രമണം ഷക്കീലയ്ക്കും ഷക്കീല ചിത്രങ്ങള്‍ക്കും നേരിടേണ്ടി വന്നിരുന്നു. കാലങ്ങള്‍ക്കിപ്പുറം ഷക്കീല എന്ന വ്യക്തിയുടെ തുറന്ന് പറച്ചിലുകളും നിലപാടുകളുമൊക്കെ കയ്യടി നേടുകയാണ്.
ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ കാലവും ജീവിതവുമൊക്കെ ഓര്‍ത്തെടുക്കുകയാണ് ഷക്കീല. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മലയാളത്തില്‍ ഏത് നടന്റെ കൂടെ അഭിനയിക്കണം എന്നാണ് ആഗ്രഹമുള്ളതെന്ന ചോദ്യത്തിന് ഷക്കീല പറയുന്ന പേര് ദിലീപ് എന്നാണ്. മാങ്ങ പറീ ചെളീ കുത്ത് എന്ന ചാന്തുപൊട്ടിലെ ആക്ഷന്‍ കാണിച്ചു കൊണ്ടാണ് ഷക്കീല സംസാരിക്കുന്നത്. ആ സിനിമയിലെ പ്രകടനം തനിക്ക് ഇഷ്ടമായെന്നും ദിലീപ് നല്ല നടനാണെന്നും ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറയുന്നു. വ്യക്തിപരമായ കാര്യങ്ങളെല്ലാം മാറ്റിവച്ചു കൊണ്ട് ചോദ്യത്തിന് മറുപടി എന്ന നിലയില്‍ മാത്രമാണ് താനിത് പറയുന്നതെന്നും ഷക്കീല വ്യക്തമാക്കുന്നുണ്ട്. ദിലീപിനെ താനിതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും താരം പറയുന്നുണ്ട്.

കരിയറില്‍ ഏറ്റവും കൂടുതല്‍ വെള്ളം കുടിപ്പിച്ച സിനിമ ഏതാണെന്നായിരുന്നു അടുത്ത ചോദ്യം. അങ്ങനെയൊന്നുമില്ലെന്നാണ് ഷക്കീല പറയുന്നത്. താന്‍ വളരെ ക്ലീനായ വ്യക്തിയാണെന്നും ഏതൊരു വെള്ളച്ചാട്ടം കണ്ടാലും കുളം കണ്ടാലും താന്‍ ഒരു പാവാടയും കെട്ടി കുളിക്കുമെന്നും ഷക്കീല തമാശ രൂപേണ പറയുന്നുണ്ട്. പിന്നാലെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വൃത്തിയുള്ള നായിക ആരെന്ന ഒരുകാലത്തെ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. അത് ഷക്കീലയാണെന്നും കാരണം എല്ലാ ചിത്രത്തിലും ഒരു കുളി സീന്‍ ഉണ്ടാകുമെന്നുമാണ് ഉത്തരം.

അഭിനയിച്ചിട്ട് പ്രതിഫലം തരാതെയിരുന്നിട്ടുണ്ടെന്നും എന്നാല്‍ താന്‍ അവരുമായി പ്രശ്‌നമുണ്ടാക്കാന്‍ പോയിട്ടില്ലെന്നും ഷക്കീല പറയുന്നുണ്ട്. താന്‍ അങ്ങനെ ഒരാളല്ല. താന്‍ കര്‍മയില്‍ വിശ്വസിക്കുന്നു. അവരോട് കഴിഞ്ഞ ജന്മത്തില്‍ അവരില്‍ നിന്നും താന്‍ കാശ് വാങ്ങിയിട്ടുണ്ടാകാമെന്നും അത് ഈ ജന്മത്തില്‍ അഭിനയിച്ച് വീട്ടുകയാണെന്നാണ് കരുതാറെന്നും താരം പറയുന്നു. പറ്റിക്കുന്നവരോട് തനിക്ക് ദേഷ്യം വരാറില്ലെന്നും ഷക്കീല പറയുന്നുണ്ട്.
തനിക്ക് അത്ര പെട്ടെന്ന് ദേഷ്യം വരില്ലെന്നാണ് താരം പറയുന്നത്. അതേസമയം തനിക്ക് ദേഷ്യം വന്നാല്‍ നൂറ് ദിവസം താന്‍ അതിന്റെ പേരില്‍ വഴക്കുണ്ടാക്കി കൊണ്ടിരിക്കുമെന്നും താരം പറയുന്നു. മുമ്പ് നന്നായി ദേഷ്യം വരുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ ദേഷ്യം വരാറില്ലെന്നാണ് ഷക്കീല പറയുന്നത്. താന്‍ ലോലഹൃദയയല്ലെന്നും കഠിനഹൃദയയാണെന്നും ഷക്കീല പറയുന്നു. തന്നെ വേദനിപ്പിച്ച കമന്റ് കരിയറില്‍ നിന്നുമല്ല തന്റെ കുടുംബത്തില്‍ നിന്നുമാണ് ലഭിച്ചതെന്നും ഷക്കീല ഓര്‍ക്കുന്നുണ്ട്.

കുറേയുണ്ടെന്നാണ് താരം പറയുന്നത്. താന്‍ ഈ മലയാളം സിനിമയില്‍ അഭിനയിച്ച് ഉണ്ടാക്കിയ പൈസ കൊണ്ട് തന്നെ അവര്‍ പഠിക്കുകയും ജോലി നേടുകയും വിവാഹം കഴിക്കുകയും ചെയ്തത്. എന്നാല്‍ ഞാന്‍ വേണ്ട. കുറേതവണ പറഞ്ഞതാണെന്നും താരം പറയുന്നു. പുറമെയുള്ളവരുടെ കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്നും ഷക്കീല പറയുന്നു. തന്റെ വീഡിയോകള്‍ നൂറ് പേര്‍ കാണുകയാണെങ്കില്‍ അതില്‍ 89 പേര്‍ക്കും ഇഷ്ടമാകും. പതിനൊന്ന് പേരായിരിക്കും കുറ്റം പറയുക. പക്ഷെ അവരും എന്റെ സിനിമ കണ്ടിട്ടുണ്ടാകും.
എന്നെ ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനാണ് എന്റെ സിനിമ അവര്‍ കാണുന്നത്. സത്യത്തില്‍ അവര്‍ക്ക് എന്നെ കിട്ടാത്തതിന്റെ ദേഷ്യത്തിലാണ് അങ്ങനൊക്കെ കമന്റ് ചെയ്യുന്നത് എന്നും ഷക്കീല പറയുന്നുണ്ട്.


Click it and Unblock the Notifications