അതോടെ കേരളത്തില്‍ വര്‍ക്ക് ചെയ്യില്ലെന്ന് തീരുമാനിച്ചു! കിന്നാരത്തുമ്പിയ്ക്ക് കിട്ടിയ പ്രതിഫലം: ഷക്കീല

നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്ന് ഷക്കീല. കെഎല്‍എഫ് വേദിയില്‍ സംസാരിക്കുകയായിരുന്നു ഷക്കീല. ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും എന്നാല്‍ അത് തുറന്ന് പറയാന്‍ നാണക്കേടാണെന്നും ഷക്കീല പറയുന്നു. അതേസമയം, കിന്നാത്തുമ്പികളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് അഞ്ച് ദിവസത്തേക്ക് ലഭിച്ചത് 25000 രൂപയാണെന്നും പിന്നീട് അത് കൂടിയെന്നും ഷക്കീല പറയുന്നുണ്ട്.

തന്നെ ഒരു സിനിമയിലേക്ക് വിളിച്ച് രണ്ട് സിനിമകളില്‍ അഭിനയിപ്പിച്ചതിനെക്കുറിച്ചും വണ്ടി ചെക്കുകള്‍ നല്‍കിയതെന്നും ഷക്കീല പറയുന്നുണ്ട്. തുടക്കകാലത്തിന് ശേഷം തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

Shakeela

''അവര്‍ എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല. ഡയലോഗും അറിയില്ല. ഒരേ കോസ്റ്റിയൂമില്‍ തന്നെയായിരിക്കും. അടുത്തതായി ഒരു ബന്ധവുമില്ലാത്തൊരു സീന്‍ ചെയ്യാന്‍ പറയും. ഞാനതും ചെയ്യും. എനിക്കെന്താ അറിയുക? എനിക്ക് ഭാഷ അറിയില്ലല്ലോ. ഒടുവില്‍ അത് രണ്ട് സിനിമയായി വരും, ഒന്ന് കാമേശ്വരി, മറ്റൊന്ന് കാദംബരി. ഇതെന്താണ് രണ്ട് സിനിമയോ! അതെനിക്ക് വേദനയായി. അതിന് ശേഷം കേരളത്തില്‍ വര്‍ക്ക് ചെയ്യില്ല, ചെന്നൈയിലേക്ക് വരാന്‍ പറഞ്ഞു'' ഷക്കീല പറയുന്നു.

എന്റെ പക്കല്‍ 50-75 ബൗണ്‍സ് ആയ ചെക്കുകളുണ്ട്. അതിന് ശേഷം ഞാന്‍ ചെക്ക് വാങ്ങുന്നത് നിര്‍ത്തി. കാശുമായി വരാന്‍ പറയുമെന്നും ഷക്കീല പറയുന്നുണ്ട്.

''അവര്‍ എനിക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് തന്നു. ഞാന്‍ അത്ഭുതപ്പെട്ടുപോയി. അതിന് ശേഷം പോകുന്നതിന് മുമ്പായി രണ്ട് ലക്ഷം കൂടി തന്നു. അവര്‍ കരുതിയത്, ഞാന്‍ ഒരു ദിവസത്തേക്ക് ഒരു ലക്ഷമാണ് ചോദിച്ചത് എന്നായിരുന്നു. മൂന്ന് ദിവസത്തേക്ക് എനിക്ക് കിട്ടിയത് മൂന്ന് ലക്ഷമാണ്. അത്രയും കാശ് ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടു പോലുമില്ല. ഇത് എന്റെ മൂന്നാമത്തെ സിനിമയുടെ പ്രതിഫലമാണ്. അതിന് ശേഷം മൂന്ന് മുതല്‍ നാല് ലക്ഷം വരെ ഞാന്‍ വാങ്ങിയിട്ടുണ്ട്. ഒരു ദിവസം രണ്ട് കോള്‍ ഷീറ്റില്‍ എന്തായിലും വര്‍ക്ക് ചെയ്തിരുന്നു. സോം അയാം റിച്ച്.' ഷക്കീല പറയുന്നു.

Shakeela

കുളി സീനും ബെഡ് റൂം സീനുമൊക്കെ ചെയ്യുന്നത് 2000 ല്‍ നിര്‍ത്തിയതാണ്. അതെല്ലാം കഴിഞ്ഞ് 23 വര്‍ഷമായി. പിന്നീട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോഴും വേഷങ്ങള്‍ ലഭിക്കുന്നില്ല. എനിക്ക് തോന്നുന്നത് മലയാളം ഇന്‍ഡസ്ട്രിയ്ക്ക് എന്നെ പേടിയാണെന്നാണ്. എന്നെ കണ്ടാല്‍ അവര്‍ക്ക് പേടിയാണെന്നും ഷക്കീല പറയുന്നുണ്ട്.

ഈയ്യടുത്ത് ഷക്കീല തന്റെ പ്രണയകഥ തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. നടി ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡുമായുള്ള പ്രണയത്തെക്കുറിച്ചാണ് ഷക്കീല തുറന്ന് പറഞ്ഞത്. താന്‍ ആദ്യമായി ഐ ലവ് യു എന്ന് പറഞ്ഞത് റിച്ചാര്‍ഡിനോടാണെന്നാണ് ഷക്കീല പറഞ്ഞത്. പിന്നീട് തങ്ങള്‍ രണ്ടു പേരും ജീവിതത്തില്‍ രണ്ട് വഴിക്കായതോടെയാണ് ആ പ്രണയം അവസാനിച്ചതെന്നും ഷക്കീല പറഞ്ഞിരുന്നു. തന്റെ 21 വയസു വരെ ആ പ്രണയം നിലനിന്നിരുന്നുവെന്നാണ് ഷക്കീല പറഞ്ഞത്.

More from Filmibeat

Read more about: shakeela ഷക്കീല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X