സണ്ണി ലിയോണിന് കിട്ടുന്ന സ്വീകാര്യത കിട്ടാതിരുന്നത് അതാവും! അതിൽ വിഷമമില്ല; എന്റെ ഇമേജ് ഇപ്പോൾ മാറി: ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ നടിയാണ് ഷക്കീല. ബിഗ്രേഡ് ചിത്രങ്ങളിൽ നായികയായ ഷക്കീലയ്ക്ക് അക്കാലത്തെ സൂപ്പർ താരങ്ങളേക്കാൾ മാർക്കറ്റുണ്ടായിരുന്നു. തമിഴ് ചിതങ്ങളിലൂടെയാണ് ഷക്കീല കരിയർ ആരംഭിച്ചത്. പിന്നീട് മലയാളത്തിലേക്ക് എത്തിയ നടി ഇവിടെ സജീവമാവുകയായിരുന്നു.
ഏകദേശം 20 വർഷത്തിലധികം സിനിമയിൽ സജീവമായിരുന്ന നടി പിൽക്കാലത്ത് ബി ഗ്രേഡ് സിനിമകൾ ചെയ്യുന്നത് അവസാനിപ്പിച്ചരുന്നു. ഇപ്പോൾ തമിഴിൽ ടെലിവിഷൻ പരിപാടികളിലും ചില സിനിമകളിലും ഒക്കെ ഷക്കീല സജീവമാണ്. വലിയ സ്വീകാര്യതയാണ് താരത്തിന് ഇപ്പോൾ അവിടെ ലഭിക്കുന്നത്.

അടുത്തിടെ കോഴിക്കോട് മാളിൽ ഒരു സിനിമ പ്രമോഷന് എത്താനിരുന്ന നടിയെ വിലക്കിയത് വാർത്തയായിരുന്നു. അന്ന് വിഷമത്തോടെ കേരളത്തിൽ നിന്ന് മടങ്ങിയ ഷക്കീല കഴിഞ്ഞ ദിവസം വീണ്ടും കൊച്ചിയിൽ എത്തിയിരുന്നു. അതിനിടെ നടി നൽകിയ ഒരു അഭിമുഖവും ശ്രദ്ധ നേടുകയാണ്.
തന്റെ സിനിമകൾ കണ്ട് ആണുങ്ങൾ സ്വയംഭോഗം ചെയ്യാറുണ്ടെന്ന് എനിക്ക് അറിയാം. പക്ഷെ അത് കാര്യമാക്കുന്നില്ല എന്ന് ഷക്കീല ഒരിക്കൽ പറഞ്ഞിരുന്നു. അതിനെ കുറിച്ച് നടി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സണ്ണി ലിയോൺ ആണെങ്കിലും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് ഷക്കീല പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

'എന്റെ സിനിമകൾ കണ്ടില്ലെങ്കിലും ആണുങ്ങൾ സ്വയംഭോഗം ചെയ്യില്ലേ. ആരും അതൊന്നും ശ്രദ്ധിക്കില്ല. ആർക്കും അതൊന്നും വിഷയമല്ല. എന്നെ ഇങ്ങനെ ബോൾഡ് ആക്കിയത് കാലം തന്നെയാണ്. ഞാൻ ഇന്നും കോടമ്പക്കത്ത് വളരെ ചെറിയ കുടുംബത്തിൽ ജനിച്ച കുട്ടി തന്നെയാണ്. എന്റെ മനസൊക്കെ അങ്ങനെ തന്നെയാണ്. ഞാൻ വളർന്നപ്പോൾ ബോൾഡ് ആയതാണ്,'

'എനിക്ക് എന്റെ കുടുംബത്തെ പോറ്റണമെന്ന ഉത്തരവാദിത്തം ഉള്ളത് കൊണ്ട് ഞാൻ ഇങ്ങനെയുള്ള സിനിമകൾ ചെയ്തതാണ്. ഇന്ന് എന്നോട് എന്തിനാണ് അത് ചെയ്തത്, എന്തിനാണ് ഇത് ചെയ്തത് എന്നൊക്കെ ചോദിക്കാറുണ്ട്. ഒരു ദിവസം ഞാൻ അങ്ങ് പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് ഞാൻ ഒരിക്കെ മറുപടി കൊടുത്തു. അതോടെ അത് നിന്നു,'
'ശരിക്കും ആരാണ് അതിനെ കുറിച്ച് ചിന്തിക്കുക. സണ്ണി ലിയോൺ ചിന്തിക്കാറുണ്ടോ. എന്റെ സിനിമ കണ്ട് ആണുങ്ങൾ അത് ചെയ്യുമോ എന്നൊക്കെ അവർ ആലോചിക്കുമോ. ഇല്ലല്ലോ. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ,' ഷക്കീല പറഞ്ഞു.

തനിക്ക് കിട്ടുന്നതിനേക്കാൾ സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നതിനെ കുറിച്ചും ഷക്കീല സംസാരിക്കുന്നുണ്ട്. 'ഞാൻ ചെയ്യുന്ന സമയത്ത് സോഷ്യൽ മീഡിയ ഒന്നും അത്രയ്ക്കില്ല. ഞാൻ ആര് എന്തെന്ന് പോലും ആർക്കും അറിയില്ല. എന്നാൽ സണ്ണി ലിയോൺ വന്നപ്പോൾ സോഷ്യൽ മീഡിയ ഉണ്ട്. അവർ ആര് എന്തെന്നെല്ലാം എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ആഘോഷിക്കപ്പെടുന്നത്. അതിൽ തെറ്റൊന്നുമില്ല,'
'എന്റെ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല. എന്റെ സിനിമകൾ ആയിരുന്നു യുവാക്കൾക്കും പുരുഷന്മാർക്കും പ്രായമായ ആളുകൾക്ക് പോലും ഉണ്ടായിരുന്ന ഏക വിനോദം. ഇത് രണ്ടും രണ്ട് കാലഘട്ടമാണ്. അതിൽ എനിക്ക് വിഷമം ഒന്നുമില്ല,' ഷക്കീല കൂട്ടിച്ചേർത്തു.

'ഇപ്പോൾ എന്റെ ഇമേജ് ആക്കി മാറിയിട്ടുണ്ട്. തമിഴിൽ വിജയ് ടിവിയിൽ കുക്ക് വിത്ത് കോമാളി എന്ന് പറഞ്ഞ് ഞാൻ ഒരു ഷോ ചെയ്തിരുന്നു. അതിന് ശേഷം എല്ലാവരും എന്നെ അമ്മ എന്ന് വിളിക്കാൻ തുടങ്ങി.ഇപ്പോൾ ഞാൻ പുറത്തൊക്കെ പോകുമ്പോൾ ചെറിയ കുട്ടികൾ പോലും മമ്മി എന്ന് വിളിച്ച് വരാറുണ്ട്. ഇപ്പോൾ അങ്ങനെ ആയി,'
'മുൻപ് ഞാൻ പുറത്തിറങ്ങില്ലായിരുന്നു. എല്ലാം ഓൺലൈനിൽ കിട്ടും. എന്നെ സഹായിക്കാൻ ഒരുപാട് കുട്ടികളുണ്ട്. എന്തെങ്കിലും തീർന്ന് പോയെന്ന് അറിഞ്ഞാൽ അവരെ വിളിക്കും. വീട്ടിൽ ഈ സാധനം ഇല്ലെന്ന് പറഞ്ഞാൽ അവർ വാങ്ങിച്ചു കൊണ്ടുവന്ന് തരും,'
'പുറത്ത് പോകുമ്പോൾ സെൽഫി എടുക്കാനൊക്കെ ആളുകൾ വരും. അതെല്ലാം മാനേജ് ചെയ്യാൻ എളുപ്പമാണ്. നമ്മൾ ഈ ഫെയിമിന് വേണ്ടിയല്ലേ സിനിമയിൽ വന്നത്. അപ്പോൾ ആളുകൾ ഇങ്ങനെ വരാൻ തുടങ്ങുമ്പോൾ അയ്യോ എനിക്ക് ക്രൗഡ് പറ്റില്ല ഇത് ശരിയാവില്ല എന്നൊന്നും പറയാൻ പാടില്ല' എന്നും ഷക്കീല പറഞ്ഞു.


Click it and Unblock the Notifications