മലയാളികള്‍ക്ക് എന്നെ പേടി, ഗ്ലാമര്‍ സിനിമ ചെയ്തിട്ടും എന്നോടാരും അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞിട്ടില്ല: ഷക്കീല

ആരാധകര്‍ക്ക് സുപരിചിതയായ നടിയാണ് ഷക്കീല. ഒരുകാലത്ത് കേരളത്തില്‍ ഷക്കീല സിനിമകള്‍ വലിയ തരംഗം തന്നെയായിരുന്നു. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളേക്കാള്‍ മാര്‍ക്കറ്റുണ്ടായിരുന്നു ഷക്കീല ചിത്രങ്ങള്‍ക്ക്. ചൂടന്‍ രംഗങ്ങളാണ് ഷക്കീല ചിത്രങ്ങളുടെ പ്രത്യേകത. ഇന്ന് ഷക്കീല അഭിനയത്തില്‍ സജീവമല്ല. മലയാളത്തില്‍ അഭിനയിച്ചിട്ട് കാലങ്ങളായി.

അതേസമയം ടെലിവിഷന്‍ പരിപാടികളിലൂടേയും തമിഴ് സിനിമകളിലൂടേയും ഷക്കീല തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയില്‍ അഭിനയിക്കാത്തതിനെക്കുറിച്ചും സിനിമയിലെ മീ ടു ആരോപണങ്ങളെക്കുറിച്ചുമൊക്കെ ഷക്കീല മനസ് തുറക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ നല്ല നടിയാണ്

എനിക്ക് മലയാളം സിനിമകള്‍ വരാത്തത് കൊണ്ടാണ്. മലയാളികള്‍ക്ക് ഷക്കീലയെ പേടിയാണ്. ഞാന്‍ നല്ല നടിയാണ്. ഞാന്‍ ബെറ്റര്‍ ആക്ടറല്ല. പക്ഷെ വെരി ഗുഡ് ആണ്. സെക്‌സില്‍ സ്ത്രീകള്‍ക്ക് ഓര്‍ഗാസം വരുമ്പോള്‍ എങ്ങനെയാകും പ്രതികരിക്കുക എന്നറിയാമോ? എന്നെ പോലെയാണ് അവര്‍ പ്രതികരിക്കുന്നത്. അതാണ് എന്റെ കഴിവ്. ഞാനത് ക്യാമറയില്‍ കാണിക്കുന്നു. ഞാന്‍ നല്ല നടിയാണ്. കേരളത്തിലുള്ളവര്‍ക്ക് പേടിയാണ്. ഇതുപോലൊരു നല്ല നടി വന്നാല്‍ തങ്ങളുടെ വേഷം പോകുമെന്ന പേടി. അതാണ് ഞാന്‍ എന്തുകൊണ്ട് മലയാളം സിനിമ ചെയ്യുന്നില്ല എന്നതില്‍ എന്റെ വിശദീകരണമെന്നാണ് താരം പറയുന്നത്.

പ്രണയങ്ങളെക്കുറിച്ചും


പിന്നാലെ തന്റെ പ്രണയങ്ങളെക്കുറിച്ചും കാമുകന്മാരെക്കുറിച്ചുമൊക്കെ ഷക്കീല മനസ് തുറക്കുന്നുണ്ട്.
എനിക്ക് ഒമ്പത് വയസുള്ളപ്പോള്‍ തന്നെ പ്രണയമുണ്ടായിരുന്നു. ഒമ്പതില്‍ ബോയ്ഫ്രണ്ടുണ്ടായിരുന്നു. പതിമൂന്നിലുണ്ടായിരുന്നു. ഇപ്പോള്‍ നാല്‍പ്പത്തി നാലിലും ബോയ്ഫ്രണ്ടുണ്ട്. ഒന്നാകണം ഒരുമിച്ച് ജീവിക്കണം എന്നു കരുതിയാകും പ്രണയിക്കുക. പക്ഷെ ചില പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പിരിയും. വഴക്കൊന്നുമില്ല. എന്റെ എല്ലാ കാമുകന്മാരുമായും എനിക്ക് ഇപ്പോഴും ബന്ധമുണ്ട്. അവരൊക്കെ വീട്ടില്‍ വരാറുണ്ട്. അവരുടെ ഭാര്യമാരും. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കാറുണ്ടെന്നാണ് ഷക്കീല പറയുന്നത്.

തുറന്നു പറച്ചിലുകളില്‍

സിനിമയിലെ മീ ടു ആരോപണങ്ങളിലുള്ള തന്റെ നിലപാടും ഷക്കീല പങ്കുവെക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തുറന്നു പറച്ചിലുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ഷക്കീല പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

മീടു കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. എനിക്ക് കയ്യുണ്ട്, കാലുണ്ട്, വായുണ്ട്. എന്നോടൊരാള്‍ മോശമായി പെരുമാറിയില്‍ ഞാനത് പറയും. ബാസ്റ്റഡ് എന്ന് ഞാന്‍ വിളിക്കും. എനിക്ക് അതിനുള്ള ധൈര്യമുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്കും അതൊക്കെയുണ്ട്. പിന്നെ എന്തിനാണ് പത്തിരുപത് വര്‍ഷം കാത്തിരിക്കുന്നത്. ആ അങ്കിളിന് ഇപ്പോള്‍ 65-20 വയസ് കാണും. ഇപ്പോഴെന്തിനാണ് അയാളുടെ പേര് നശിപ്പിക്കുന്നത്. നിങ്ങള്‍ക്ക് നോ പറയാന്‍ അന്ന് ധൈര്യമുണ്ടായിരുന്നില്ലേ? എന്നാണ് ഷക്കീല ചോദിക്കുന്നത്.

ഗ്ലാമര്‍ സിനിമ

എനിക്ക് വന്നതൊക്കെ ഗ്ലാമര്‍ സിനിമകളാണ്. പക്ഷെ ഈ സിനിമ ചെയ്യണമെങ്കില്‍ എന്നോട് അഡ്ജസ്റ്റുമെന്റ് ചെയ്യണമെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ മറുപടി നല്‍കിയേനെ. അപ്പോള്‍ തന്നെ മറുപടി നല്‍കണം. എന്തിനാണ് 20 വര്‍ഷം കാത്തിരിക്കുന്നത്. നിങ്ങള്‍ നശിപ്പിക്കുന്നത് അയാളുടെ പേരും നിങ്ങളുടെ പേരും നിങ്ങളുടെ കുട്ടികളുടെ പേരുമാണ്. ഞാനതിലാണ് വിശ്വസിക്കുന്നതെന്ന് ഷക്കീല വ്യക്തമാക്കുന്നു.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X