മലയാളികളുടെ ലൈംഗിക താല്‍പര്യം മനസിലാക്കിയത് അന്ന്, രണ്ട് വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഷക്കീല
യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. ആ പേര് തന്നെ ധാരാളം. ഒരുകാലത്ത് സൂപ്പര്‍ താര ചിത്രങ്ങളെ പോലും ബോക്‌സ് ഓഫീസില്‍ പിന്നിലാക്കിയിരുന്നു ഷക്കീല ചിത്രങ്ങള്‍. തീയേറ്ററുകളെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചവയാണ് ഷക്കീല ചിത്രങ്ങള്‍. കാലാന്തരത്തില്‍ ഷക്കീല സിനിമകളുടെ മാര്‍ക്കറ്റ് ഇല്ലാതായെങ്കിലും ഷക്കീലയെ മലയാളി ഒരിക്കലും മറക്കില്ല.
ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് ഷക്കീല. ഇപ്പോള്‍ മലയാളം ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യമാണ് ഷക്കീല. ഫ്‌ളവേഴ്‌സ് ചാനലിലെ പരമ്പരയാ സുസുവിലൂടെയാണ് ഷക്കീല തിരിച്ചുവരുന്നത്. ഇതിനിടെ താന്‍ അഡള്‍ട്ട് സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് ഷക്കീല.

നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ് തുറന്നത്. തന്റെ കുടുംബത്തിന് വേണ്ടിയാണ് താന്‍ അഡള്‍ട്ട് സിനിമകളില്‍ അഭിനയിച്ചത് എന്നാണ് ഷക്കീല പറയുന്നത്. അതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയും നല്‍കുന്നുണ്ട് ഷക്കീല.
''അഡള്‍ട്ട് സിനിമകളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. അന്നെനിക്ക് ഒരു സിനിമയുടെ കഥയെക്കുറിച്ചോ അണിയറ പ്രവര്‍ത്തനങ്ങളെക്കുറച്ചോ കാര്യമായ വിവരങ്ങളും ഇല്ലായിരുന്നു. കിന്നാരത്തുമ്പികളില്‍ അഭിനയിച്ച ശേഷമാണ് അഡള്‍ട്ട് ചിത്രങ്ങളില്‍ കൂടുതലായി അഭിനയിക്കാന്‍ തുടങ്ങിയത്. അതിന് ശേഷമാണ് ഇത്തരം സിനിമകള്‍ ഇങ്ങനെയായിരിക്കുമെന്നും എങ്ങനെയൊക്കെ അഭിനയിക്കണമെന്നും ഞാന്‍ പഠിച്ചത്'' എന്നാണ് ഷക്കീല പറയുന്നത്.
എന്താണോ അവര്‍ പറഞ്ഞു തരുന്നത് അത് ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ ചെയ്തു. അത്രമാത്രമായിരുന്നുവെന്ന് ഷക്കീല പറയുന്നു. പക്ഷെ ഒരൊറ്റ കണ്ടീഷന്‍ മാത്രമാണ് മുന്നില്‍ വച്ചത്. ഒരുപാട് ടേക്ക് എടുക്കാന്‍ സമ്മതിക്കില്ല. ഒരൊറ്റ ടേക്കില്‍ തന്നെ എന്റെ അഭിനയം പൂര്‍ത്തിയാക്കും എന്നതായിരുന്നു ഷക്കീല മുന്നോട്ട് വച്ച നിബന്ധന. കിന്നാരത്തുമ്പിയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 23 വയസായിരുന്നു. കൂടെ അഭിനയിച്ച കുട്ടിയ്ക്ക് 17 വയസ്. അന്ന് എന്നെ 33 കാരിയായാണ് ചിത്രീകരിച്ചതെന്നും ഷക്കീല ചൂണ്ടിക്കാണിക്കുന്നു.
അന്നത്തെ എന്റെ ശരീരഘടന വെച്ചാണ് എന്നെ സ്‌ക്രീനില്‍ 33 കാരിയാക്കിയത്. ചിത്രം ഹിറ്റായി. അന്നാണ് മലയാളികളുടെ ലൈംഗിക താല്‍പര്യത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയതെന്നും ഷക്കീല പറയുന്നു. തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും കടന്നു വന്ന പെണ്‍കുട്ടിയ്ക്ക് അഡള്‍ട്ട് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്.

ആ സമയത്ത് എന്റെ കുടുംബം നോക്കുകയെന്ന ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അതിനു വേണ്ടിയാണ് ഞാന്‍ സിനിമകളില്‍ അഭിനയിച്ചത്. കുടുംബത്തില്‍ നിന്നു തന്നെ പലരും ഇത്തരത്തിലുള്ള സിനിമകളില്‍ അഭിനയിച്ചതിന് എന്നെ വഴക്കു പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. കുടുംബത്തിന് പുറത്തു നിന്നും ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ അവരോടെല്ലാം ചോദിച്ചത് ഒരൊറ്റ ചോദ്യമാണ്. എന്റെ കുടുംബത്തിന് ഭക്ഷണം നിങ്ങള്‍ കൊടുക്കുമോ? എന്നാണെന്ന് ഷക്കീല പറയുന്നു.
ഇല്ല എന്നുള്ള അവരുടെ മറുപടി കേട്ടപ്പോള്‍ തന്നെ ഈ ഉപദേശങ്ങളും എതിര്‍പ്പുകളും അവസാനിപ്പിച്ചോളാന്‍ ഞാന്‍ അവരോട് പറഞ്ഞുവെന്നും താരം പറയുന്നു. അതേസമയം രണ്ടുതവണ ആത്മഹത്യാശ്രമം നടത്തിയത് പോലും എന്റെ കുടുംബപ്രശ്‌നങ്ങള്‍ കൊണ്ടുമാത്രമായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ പിന്നീട് പ്രതിസന്ധികളെ മറികടന്ന് ജീവിക്കണമെന്ന് തീരുമാനിച്ചുവെന്നണ് ഷക്കീല പറയുന്നു. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണെന്നാണ് ഷക്കീല വ്യക്തമാക്കുന്നത്.


Click it and Unblock the Notifications











