പാര്‍ശ്വഫലം എന്തെന്ന് അറിയാം, പക്ഷെ വിഷാദം തോന്നുമ്പോള്‍ എനിക്കിത് കഴിച്ചേ പറ്റൂ! ശാലിന്‍ പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശാലിന്‍ താരമാകുന്നത്. പിന്നീട് സിനിമയിലെത്തി. ക്യാമറയുടെ മുന്നില്‍ മാത്രമല്ല പിന്നിലും ശാലിന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശാലിന്‍ സോയ. താരം നടത്തുന്ന സോളോ ട്രിപ്പുകളും മറ്റും ചര്‍ച്ചയായി മാറാറുണ്ട്. ശാലിന്റെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ശാലിന്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മധുരത്തോടുള്ള തന്റെ പ്രിയമാണ് ശാലിന്‍ കുറിപ്പില്‍ പറയുന്നത്. ആരോഗ്യം നന്നാക്കാന്‍ മധുരം കുറയ്ക്കണമെന്നറിയാം പക്ഷെ മനസിന്റെ ആരോഗ്യത്തിന് കേക്കോ മധുരമോ കൂടിയേ തീരുവെന്നാണ് ശാലിന്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം.

Shalin Zoya

''ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും മധുരം കഴിക്കുന്നത് കുറക്കണമെന്നാണ് പറയാറുള്ളത്. ഞാനതിനോട് പൂര്‍ണമായും യോജിക്കുന്നു. നിങ്ങളുടെ ഡയറ്റില്‍ നിന്നും ഏത് തരത്തിലുള്ള മധുരവും ഒഴിവാക്കുന്നത് അത്യാവശ്യമാണ്. പക്ഷെ ഹൃദയത്തിന് അതിന് വേണ്ടത് കിട്ടിയേ പറ്റൂ. മുതിര്‍ന്നപ്പോള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ കരുതിയത് പോലെ എനിക്ക് സാധിക്കുന്നില്ല. ഇന്‍സ്റ്റഗ്രാമിലോ സോഷ്യല്‍ മീഡിയയിലോ കാണുന്നത് പോലെയല്ല അത്'' ശാലിന്‍ പറയുന്നു.

അത് കൂള്‍ ആണെന്ന് തോന്നിപ്പിക്കാനുള്ള നമ്മുടെ ശ്രമമാണ്. യഥാര്‍ത്ഥമല്ല. ഒന്നും വിശ്വസിക്കരുത്. പക്ഷെ എന്നും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനേക്കാള്‍ ഞാന്‍ തിരഞ്ഞെടുക്കുക ഇത് തന്നെയായിരിക്കും. ജീവിതം അതിന്റെ പണിയെടുക്കുമ്പോള്‍ എനിക്ക് കുറച്ചെങ്കിലും സന്തോഷം വേണം. അത് മധുരമാണ്. ഞാന്‍ തളര്‍ന്നിരിക്കുകയോ വിഷാദം നേരിടുകയോ ചെയ്യുമ്പോള്‍ എനിക്ക് ചോക്ലേറ്റോ എന്റെ പ്രിയപ്പെട്ട കേക്കോ വേണമെന്നാണ് ശാലിന്‍ സോയ പറയുന്നത്.

''അതിന്റെ പാര്‍ശ്വഫലങ്ങള്‍ എനിക്കറിയാം. പക്ഷെ ഇന്ന് എന്റെ കേക്കിനോട് നോ പറഞ്ഞാല്‍ ഒരു മണിക്കൂര്‍ പോലും പിടിച്ച് നില്‍ക്കാന്‍ എനിക്കാകില്ല. അത് അവനവനോടുള്ള സ്‌നേഹം മാത്രമല്ല, സഹായം കൂടിയാണ്. എന്റെ ഡയറ്റ് തെറ്റിക്കുന്നതിന്റേയും സ്ഥിരമായി എക്‌സസൈസ് ചെയ്യാതിരിക്കുന്നതിന്റേയും പാര്‍ശ്വഫലങ്ങള്‍ എനിക്ക് അറിയാം. പക്ഷെ ഞാനല്ലെങ്കില്‍ മറ്റാരാണ് എന്റെ മാനസികാരോഗ്യത്തെ പരിഗണിക്കുക? എന്റെ പ്രിയപ്പെട്ട ചീസ് കേക്കേ, ഇന്നും എന്നും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'' എന്നും ശാലിന്‍ പറയുന്നു.

Shalin Zoya

കുറിപ്പിനൊപ്പം തന്റെ ചിത്രവും ശാലിന്‍ പങ്കുവച്ചിട്ടുണ്ട്. കേക്കിന് മുമ്പിലിരിക്കുന്ന തന്റെ ചിരിക്കുന്നൊരു ചിത്രമാണ് ശാലിന്‍ പങ്കുവച്ചിരിക്കുന്നത്. ശാലിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സിനിമയ്ക്ക് പുറമെ യാത്രയോടും വളരെയധികം താല്‍പര്യമുള്ളയാളാണ് ശാലിന്‍. താന്‍ നടത്തുന്ന സോളോ ട്രിപ്പുകളെക്കുറിച്ചും ഓരോ നാട്ടില്‍ ചെല്ലുമ്പോഴും അവിടുത്തെ തനത് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുമൊക്കെ ശാലിന്‍ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ബാലതാരാമാണ് ശാലിന്‍ അരങ്ങേറുന്നത്. പരമ്പരയിലെ വില്ലത്തിയായി ശാലിന്‍ കയ്യടി നേടി. പിന്നീട് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ സിനിമയിലെത്തി. മല്ലു സിംഗ് പോലെ നിരവധി ഹിറ്റുകളിലും ശാലിന്‍ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: shalin zoya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X