പ്രണവിനോട് ഇഷ്ടം തോന്നിയത് നടനാകും മുമ്പേ; അതിന് കാരണമുണ്ട്; വിവാഹാഭ്യര്‍ത്ഥന നടത്തിയോ?

മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ പ്രണവ് ഇതുവരെ അഭിനയിച്ചത് വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ്. എങ്കിലും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ പ്രണവിന് സാധിച്ചിട്ടുണ്ട്. ഒടുവില്‍ പുറത്തിറങ്ങിയ ഹൃദയം കൊവിഡ് കാലത്തും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ സിനിമയായിരുന്നു. അതേസമയം തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും പ്രണവ് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

താരജാഡകളൊന്നുമില്ലാതെയാണ് പ്രണവ് മോഹന്‍ലാല്‍ തന്റെ വ്യക്തിജീവിതം നയിക്കുന്നത്. സിനിമയുടെ ഇടവേളകളെല്ലാം പ്രണവ് ചെലവിടുന്നത് യാത്രകള്‍ക്കായാണ്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ റിയല്‍ ലൈഫ് ചാര്‍ലി എന്നൊരു പേര് ആരാധകര്‍ പ്രണവിന് നല്‍കിയിരുന്നു. സിനിമാക്കാര്‍ക്കിടയിലും പ്രണവിന് ആരാധകരുണ്ട്.

Shalin Zoya

ഒരിക്കല്‍ തനിക്ക് പ്രണവിന് ഇഷ്ടമാണെന്ന് നടി ശാലിന്‍ സോയ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണവിനെ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കുകയാണ് ശാലിന്‍ സോയ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശാലിന്‍ മന്‌സ തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''പ്രണവ് മോഹന്‍ലാലിനോട് ക്രഷ് ഉണ്ടെന്നൊന്നും പറഞ്ഞിട്ടില്ല. എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്കറിയാം. അത് അയാള്‍ സിനിമയില്‍ വരുന്ന സമയത്തല്ല, അതിന് മുമ്പ് തന്നെയുണ്ട്. ഞാന്‍ യാത്ര ചെയ്യുന്ന ആളാണ്. അയാളുടെ പൊസിഷന്‍ വച്ച് അയാള്‍ തിരഞ്ഞെടുത്ത ജീവിതം വ്യത്യസ്തമാണ്. അത് ഇന്ററസ്റ്റിംഗ് ആണ്. ഒരിക്കല്‍ പുഷ്‌കറില്‍ പോയപ്പോള്‍ അവിടെ യാത്രയില്‍ വന്ന പ്രണവിന്റെ ആര്‍ട്ടിക്കിള്‍ കണ്ടു. ജയ്പൂറിനെക്കുറിച്ചുള്ളതായിരുന്നു'' ശാലിന്‍ പറയുന്നു.

''അദ്ദേഹം മോഹന്‍ലാലിന്റെ മകനാണെന്ന് അറിയാമായിരുന്നു. പക്ഷെ ജീവിതം ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോള്‍, പൊതുവെ ഒരു ട്രാവലര്‍ കൂടിയായ ഒരാള്‍ക്ക് വരുന്ന കൗതുകം ഉണ്ടല്ലോ, അതാണ് ഉള്ളത്. അല്ലാതെ ഫാനിസം എന്ന് പറയാന്‍ പറ്റില്ല. അത് പക്ഷെ എങ്ങനെയൊക്കെയായി. പിന്നെ ഞാന്‍ നോക്കിയപ്പോള്‍ എന്തൊക്കയോ വാര്‍ത്തകള്‍ കണ്ടു. ഞാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നൊക്കെ. എന്റെ പൊന്നളിയാ...'' ശാലിന്‍ പറയുന്നു.

നേരിട്ട് കണ്ടിട്ടുണ്ട്. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റ് യാത്രയില്‍ വച്ചാണ്. അദ്ദേഹം തന്നെക്കുറിച്ച് ഒരു ജിജ്ഞാസ എപ്പോഴും നിലനിര്‍ത്തുന്നുണ്ട്. മനപ്പൂര്‍വ്വം ചെയ്യുന്നതല്ലായിരിക്കും. എല്ലാവര്‍ക്കും ആഗ്രഹമുള്ള തരത്തിലൊരു ജീവിതം ജീവിക്കുന്നത് കാണുമ്പോള്‍ ആഹാ കൊള്ളാലോ എന്നൊരു തോന്നലുണ്ടാകും. അതാണ് അടിസ്ഥാനമായിട്ടുള്ളതെന്നും ശാലിന്‍ വ്യക്തമാക്കുന്നുണ്ട്.

Shalin Zoya

അതേസമയം, എന്നോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് പറഞ്ഞവരുണ്ടെന്നും ശാലിന്‍ പറയുന്നു. പക്ഷെ രണ്ട് ദിവസം കഴിയുമ്പോള്‍ ആ ക്രഷ് പോകും. എന്റെ സുഹൃത്തായിരിക്കാനായിരിക്കും ആളുകള്‍ക്കിഷ്ടമെന്നും ശാലിന്‍ പറയുന്നുണ്ട്.

ഹൃദയം ആണ് പ്രണവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2022 ലായിരുന്നു ഹൃദയം പുറത്തിറങ്ങിയത്. ഇപ്പോഴിതാ രണ്ട് വര്‍ഷത്തിന് ശേഷം ഹൃദയം ടീം വീണ്ടുമെത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പ്രണവിന്റെ പുതിയ സിനിമ. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിവിന്‍ പോളിയുടെ അതിഥി വേഷവും ചിത്രത്തിലുണ്ട്.

More from Filmibeat

Read more about: shalin zoya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X