ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ടതായിരുന്നു, കൂടെ നിന്നത് അമ്മയും അമ്മൂമ്മയും മാത്രം; ശാലു മേനോന്‍

മലയാളികള്‍ക്ക് സുപരിചിതയാണ് നടി ശാലു മേനോന്‍. നിരവധി പരമ്പരകളിലും ഒപ്പം തന്നെ സിനിമകളിലും ശാലു മേനോന്‍ അഭിനയിച്ചിട്ടുണ്ട്. പരമ്പരകളിലൂടെയാണ് ശാലു ജനപ്രീതി നേടുന്നത്. നായികയായും വില്ലത്തിയായും സഹനടിയായുമെല്ലാം ശാലു മേനോന്‍ കയ്യടി നേടി. മികച്ചൊരു നര്‍ത്തകി കൂടിയായ ശാലു അധ്യാപികയും നൃത്ത വേദികളിലെ സജീവ സാന്നിധ്യവുമാണ്.

ഇടക്കാലത്ത് വിവാദങ്ങളില്‍ പെട്ടത് താരത്തിന്റെ കരിയറിനെയും ജീവിതത്തെയും ബാധിച്ചു. എന്നാല്‍ അതില്‍ നിന്നൊക്കെ ശക്തമായ തിരിച്ചുവരവാണ് ശാലു നടത്തിയത്. ഇപ്പോള്‍ അഭിനയത്തിലും നൃത്തത്തിലുമെല്ലാം ശാലു സജീവമാണ്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ശാലു മേനോന്‍. റീലുകളും ചിത്രങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.

Shalu Menon

ഇപ്പോഴിതാ വനിതാ ദിനത്തില്‍ ശാലു മേനോന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മഴവില്‍ മനോരമയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ ശാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

മൂന്ന് സ്ത്രീകള്‍ മാത്രമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. അമ്മ, അമ്മയുടെ അമ്മ, ഞാന്‍. ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആറ് മാസം മുന്നേ വരെ. ഈയ്യടുത്താണ് അമ്മൂമ്മ മരണപ്പെട്ടത്. ഇപ്പോള്‍ ഞാനും എന്റെ അമ്മയും മാത്രമായി വീട്ടില്‍. അമ്മൂമ്മ മൃദംഗമിസ്റ്റ് ആയിരുന്നു. അമ്മയായിരുന്നു കോര്‍ഡിനേഷന്‍സ് ഒക്കെ നോക്കിയിരുന്നത് എന്നാണ് ശാലു പറയുന്നത്.

അമ്മൂമ്മയെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ വീട്ടില്‍ എനിക്ക് പിന്തുണയായി ഉണ്ടായിരുന്നത് അമ്മയും അമ്മൂമ്മയും മാത്രമാണ്. ഓരോ പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് കുടുംബത്തില്‍ ആരൊക്കെ നമുക്കൊപ്പം ഉണ്ടാകും എന്ന് മനസിലാവുക. മൂന്ന് സ്ത്രീകള്‍ അടങ്ങുന്ന കുടുംബവുമായി ഞങ്ങള്‍ മുന്നോട്ട് പോവുകയായിരുന്നുവെന്നും ശാലു പറയുന്നു.

ഞാന്‍ ഒരു സമയത്ത് കുറേ കഷ്ടതകള്‍ അനുഭവിച്ചിരുന്നു. ആ സമയത്തൊക്കെ ഒരു സ്ത്രീയെന്ന നിലയില്‍, പലരും ചോദിച്ചിട്ടുണ്ട് ആത്മഹത്യയിലേക്ക് എത്തേണ്ട സാഹചര്യം ആയിരുന്നല്ലോ എന്നിട്ടും എങ്ങനെ ബോള്‍ഡായി നിന്നുവെന്ന്. അതൊക്കെ ദൈവത്തിന്റെ അനുഗ്രഹമാണ്. അല്ലെങ്കില്‍ ആരായാലും പിടിച്ചു നില്‍ക്കാന്‍ പറ്റാതെ കഠിനമായ കാര്യങ്ങളൊക്കെ ചെയ്‌തേനെ എന്നും ശാലു പറയുന്നു.

Shalu Menon

എന്നെ സംബന്ധിച്ച്, ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ തെറ്റുകള്‍ ചെയ്തിട്ടില്ല എന്ന് എനിക്കറിയാം. പിന്നെ ഞാന്‍ എന്തിന് പേടിക്കണം? എന്റെ കൂടെ പിന്തുണയായി അമ്മയും അമ്മൂമ്മയും ഉണ്ടായിരുന്നു. ആ ബോള്‍ഡ്‌നെസ് എനിക്കുണ്ടായിരുന്നു. എന്റെ അച്ഛന്‍ മരിച്ചിട്ട് 20-21 വര്‍ഷമായി. അന്ന് തൊട്ട് ഞങ്ങള്‍ പെണ്ണുങ്ങള്‍ മാത്രമുള്ള കുടുംബമാണ്. ആണുങ്ങള്‍ ഇല്ലെങിലും ഞങ്ങള്‍ മൂന്ന് പേരും ജോലികള്‍ ചെയ്ത് പോവുകയായിരുന്നു. മൂന്ന് പേരും മൂന്ന് തരത്തിലുള്ള ജോലികളായിരുന്നു ചെയ്തതെന്നും ശാലു പറയുന്നു.

അങ്ങനെ കഷ്ടപ്പെട്ടാണ് കുടുംബം മുന്നോട്ട് കൊണ്ടു പോയിട്ടുള്ളത്. സ്ത്രീകള്‍ എപ്പോഴും നല്ല ബോള്‍ഡ് ആയിട്ട് നില്‍ക്കണം. നല്ലകാര്യങ്ങള്‍ ചെയ്യണം. കൂടെയൊരു കൂട്ടില്ലെങ്കിലും ഉറച്ചു നിന്ന് കാര്യങ്ങള്‍ ചെയ്യണം. ഇതാണ് എനിക്ക് പറയാനുള്ളത്. എന്റെ അനുഭവത്തില്‍ നിന്നുമാണ് ഞാനിത് പറയുന്നത്. കരുത്തോടെയും സന്തോഷത്തോടേയും മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും ശാലു പറയുന്നു.

Read more about: shalu menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X