ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് അവരെല്ലാം വിചാരിച്ചു; ജയിലില്‍ വച്ച് കണ്ട അമ്മ പൊട്ടിക്കരഞ്ഞു!

മലയാളികള്‍ക്ക് സുപരിചിതയാണ് ശാലു മേനോന്‍. സിനിമയിലും സീരിയലുകളിലുമെല്ലാം സാന്നിധ്യം അറിയിച്ച താരം. നൃത്ത വിദ്യാലയവുമായി നൃത്ത രംഗത്തേയും നിറ സാന്നിധ്യമാണ് ശാലു മേനോന്‍. ഒരിടവേളയ്ക്ക് ശേഷം ടെലിവിഷനില്‍ സജീവമായി മാറിയ ശാലു മേനോന്‍ ഇപ്പോള്‍ മിനി സ്‌ക്രീനിലെ മിന്നും താരമാണ്. തന്റെ വ്യക്തിജീവിതത്തില്‍ ശാലുവിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും വെല്ലുവിളികളും സമാനതകളില്ലാത്തതാണ്.

കേരളം ചര്‍ച്ച ചെയ്ത ഏറ്റവും വലിയ വിവാദങ്ങളിലൊന്നിലാണ് ശാലുവിന്റെ പേരുയര്‍ന്നു വന്നത്. പിന്നാലെ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു. ഇപ്പോഴിതാ തന്റെ ജയില്‍ വാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാലു മേനോന്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശാലു മേനോന്‍ മനസ് തുറന്നത്. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശാലു.

Shalu Menon

''എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അവരെല്ലാം വിചാരിച്ചത് ഞാന്‍ ആത്മഹത്യ ചെയ്യുമെന്നാണ്. അവിടെ കിടന്നു തന്നെ ആത്മഹത്യം ചെയ്യുമെന്നാണ് കരുതിയത്. ഇതുപോലൊരു കാര്യം സംഭവിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. ഇത്രയും ഹൈപ്പില്‍ നില്‍ക്കുന്ന സമയത്താണ് ജയലില്‍ പോകുന്നത്. എന്റെ സ്വഭാവം അറിയുന്നതിനാല്‍ അവരൊക്കെ അങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഞാന്‍ ഇമോഷണലായൊരു ആളാണ്. ജയിലില്‍ നിന്നും വന്നപ്പോള്‍ എന്നോടത് പലരും ചോദിക്കുകയും ചെയ്തു.'' ശാലു മേനോന്‍ പറയുന്നു.

പക്ഷെ അപ്പോഴും ഒരു ശക്തിയുണ്ടായിരുന്നു. അതിനാല്‍ ഒരിക്കലും അങ്ങനൊരു കാര്യം ചെയ്യാന്‍ തോന്നിയിട്ടില്ല. എനിക്ക് തന്നെ സ്വയം തോന്നിയിട്ടുണ്ട് ഞാന്‍ എങ്ങനെ പിടിച്ചു നിന്നു എന്നത്. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. പക്ഷെ പുറത്ത് വന്ന ശേഷം ഞാന്‍ സ്വയം ചിന്തിച്ചിട്ടുണ്ട് എങ്ങനെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചുവെന്ന്. വളരെ പെട്ടെന്ന് ഫീല്‍ ആകുന്ന, ഇമോഷണലായ ആളാണ് ഞാന്‍. ആ ഞാന്‍ അത്രയും ദിവസം എങ്ങനെ അവിടെ നിന്നു? ദൈവത്തിന്റെ ശക്തി കൂടെ ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍ എന്നും ശാലു മേനോന്‍ പറയുന്നു.

ജയിലില്‍ പോകുന്ന സമയത്ത് ഭയങ്കര ട്രോമയായിരുന്നു. നമ്മുടെ സാഹചര്യം അങ്ങനെയായിരുന്നില്ലല്ലോ. പായിലാണ് കിടക്കുന്നത്. കൊതുക് കടി. അവിടെ കൊതുകു തിരിയൊന്നും ഉപയോഗിക്കാനാകില്ല. മുഖത്തൊക്കെ കൊതുക് കടിച്ച് നീരു വന്നു. കണ്ടാല്‍ മനസിലാകാത്ത അവസ്ഥയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് കാണാന്‍ വന്നപ്പോള്‍ അമ്മയ്‌ക്കൊന്നും മനസിലാക്കാന്‍ പറ്റാത്ത അത്ര അവസ്ഥയായിരുന്നു. എന്നെ കണ്ടപ്പോള്‍ തന്നെ അമ്മ കരഞ്ഞുവെന്നും ശാലു പറയുന്നു.

Shalu Menon

ആ സമയത്തൊക്കെ ഒറ്റയ്ക്കിരുന്ന് കരഞ്ഞിരുന്നു. ഇതൊക്കെ സ്വപ്‌നമാണോ എന്നൊക്കെ തോന്നി. ഓരോരുത്തര്‍ വരുന്നു, എന്തൊക്കയോ സംസാരിക്കുന്നു. ഒരാഴ്ച എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നെ ജയലില്‍ ദൈവികമായ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ബൈബിള്‍ പ്രാര്‍ത്ഥനയുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പതുക്കെ പതുക്കെ ഞാന്‍ മാറി. അവരുടെ പ്രാര്‍ത്ഥനകളിലൊക്കെ ഞാന്‍ പങ്കെടുക്കുമായിരുന്നു. പള്ളീലച്ചന്മാര്‍ വരുമായിരുന്നു. യോഗാ ക്ലാസിലും പങ്കെടുക്കുമായിരുന്നു. പോകാന്‍ നേരം അച്ചന്‍ എനിക്ക് ബൈബിള്‍ തന്നിരുന്നു. അതിപ്പോഴും എന്റെ കയ്യിലുണ്ട്. അങ്ങനെയാണ് മനസൊക്കെ മാറാന്‍ തുടങ്ങിയതെന്നും ശാലു പറയുന്നു.

അമ്മയും ഞാനും മാറി നില്‍ക്കുന്നത് ഈ സമയത്താണ്. അമ്മയില്ലാതെ എവിടേയും പോയിട്ടില്ല. അമ്മ വിഷമം കടിച്ചു പിടിച്ചാണ് നില്‍ക്കുന്നത്. ഞാനും കൂടെ കരഞ്ഞാല്‍ അമ്മയും കരയും. എന്നാല്‍ അമ്മ പോയ ശേഷം ഞാന്‍ കരയുമായിരുന്നുവെന്നും ശാലു പറയുന്നു.

More from Filmibeat

Read more about: shalu menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X