കല്യാണം കഴിക്കണ്ടായിരുന്നു, എന്റെ ജീവിതം അംഗീകരിക്കാനാകില്ല; ഡിവോഴ്‌സ് തന്നെ ലക്ഷ്യമെന്ന് ശാലു
കുടുംബപ്രേക്ഷകര്‍ക്ക് വളരെയധികം സുപരിചിതയാണ് ശാലു മേനോന്‍. നിരവധി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ശാലു മേനോന്‍. പരമ്പരകളാണ് ശാലുവിനെ കൂടുതല്‍ ജനപ്രീയയാക്കുന്നത്. ജീവിതത്തിലുണ്ടായ വിവാദങ്ങളും ശാലുവിന്റെ പേര് വാര്‍ത്തകളിലെത്തിച്ചിരുന്നു. താരത്തിന്റെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
2016 ലായിരുന്നു ശാലുവിന്റെ വിവാഹം. നടന്‍ സജി ജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. ആലിലത്താലി എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും. എന്നാല്‍ ഇപ്പോള്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുറേനാളുകളായി ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ശാലു മേനോന്‍. വിവാഹ മോചനം തന്നെയാണ് ലക്ഷ്യമെന്നാണ് ശാലു മേനോന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
നേരത്തെ അറിയുന്നയാളായിരുന്നു. പത്ത് പതിനാല് വര്‍ഷമായി അറിയാമായിരുന്നു. കുടുംബജീവിതം എനിക്കിഷ്ടമായിരുന്നു. ഇതൊക്കെ അതിനൊപ്പം കൊണ്ടു പോവുകയും ചെയ്യണം. ഇതെല്ലാം അറിയുന്നയാള്‍ തന്നെയായിരുന്നു. കലാകാരനാണ്. യാദൃശ്ചികമായി സംഭവിച്ചതാണ്. അല്ലാതെ പ്രണയമൊന്നുമുണ്ടായിരുന്നില്ല.

പത്ത് പതിനാല് വര്‍ഷം മുമ്പ് തന്നെ വിവാഹാഭ്യര്‍ത്ഥന വന്നിരുന്നു. പക്ഷെ അന്നെനിക്ക് പ്രായമായില്ലെന്നും പിന്നെ നോക്കാമെന്നും പറഞ്ഞതായിരുന്നു. വല്ലപ്പോഴും ബര്‍ത്ത് ഡേ വിഷ് ചെയ്യാനൊക്കെ വിളിക്കുമെന്ന് മാത്രം, എന്നാണ് ശാലു പറയുന്നത്.
ജയിലില്‍ നിന്നും വന്ന ശേഷം എനിക്ക് ചെറിയൊരു കോംപ്ലെക്‌സുണ്ടായിരുന്നു. ജയിലിലൊക്കെ കിടന്നതല്ലേ ആര് കല്യാണം കഴിക്കാനാണ്, ആര് വരാനാണ് എന്നൊക്കെ കരുതിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഇത് വീണ്ടും കറങ്ങിത്തിരിഞ്ഞ് വരുന്നത്. ഒരു കൂട്ട് വേണം. എല്ലാം അറിയുന്നയാളുമാണ്. അങ്ങനെയാണ് കല്യാണം കഴിച്ചത്. പക്ഷെ കല്യാണം കഴിക്കണ്ടായിരുന്നുവെന്ന് പിന്നെ മനസിലായി.

അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റുന്നില്ല. അപ്പോള്‍ പിരിയുന്നതാണല്ലോ നല്ലത്. ഞാന്‍ ഡാന്‍സ് പരിപാടികള്‍ക്ക് പോകും, വെളുപ്പിനായിരിക്കും വരിക. അപ്പോള്‍ അദ്ദേഹം ഇവിടെയുണ്ടായിരിക്കും. അങ്ങനെ പോകുന്നതിന്റെയൊക്കെ പ്രശ്‌നങ്ങള്‍. അതൊന്നും അംഗീകരിക്കാന്‍ പറ്റുന്നില്ല. എനിക്ക് ഈ പ്രൊഫഷന്‍ നിര്‍ത്താന്‍ പറ്റില്ല. ഡാന്‍സ് ഞാന്‍ ജീവിതം പോലെ കൊണ്ടു പോകുന്നതാണ്. അത് ഇട്ടെറിഞ്ഞ് പോകാനാകില്ല. ഡാന്‍സ് സ്‌കൂള്‍ ഇട്ട് അവിടെ പോയി നില്‍ക്കാനാകില്ലെന്നാണ് ശാലു പറയുന്നത്..

ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നതാണ്. വെറുതെ അതൊരു ഇഷ്യു ആകുന്നതിലും നല്ലത് പിരിയുന്നതാണല്ലോ. അതിന്റെ കാര്യങ്ങള്‍ കോടതിയില്‍ നടക്കുകയാണ്. കോടതി കയറി കയറി എനിക്ക് ശീലമായി. ഡിവോഴ്‌സ് തന്നെയാണ് ലക്ഷ്യമിടുന്നത്. ഇടയ്ക്ക് മീഡേയറ്റര്‍മാരൊക്കെ വരുന്നുണ്ട്. പക്ഷെ ചേര്‍ന്നു പോകില്ലെന്ന് ശാലു വ്യക്തമാക്കുന്നു.
വിവാഹ മോചന വാര്‍ത്തകളോട് ഒരിക്കല്‍ സജി ജി നായര്‍ പ്രതികരിച്ചിരുന്നു. കൂടുതല്‍ പേരും ഞങ്ങള്‍ വേര്‍പിരിഞ്ഞോ എന്നാണ് ചോദിച്ച് കൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാന്‍ അല്ലല്ലോ പറയേണ്ടത് എന്നായിരുന്നു സജിയുടെ പ്രതികരണം.

വേര്‍പിരിയാന്‍ താല്‍പര്യം ഉള്ള ആളല്ല ഞാന്‍. ശാലുവിന് വേര്‍പിരിയാണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിനുള്ള മറുപടി പറയട്ടെ. എന്തായാലും ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വേര്‍പിരിയാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല' എന്നും സജി പറയുന്നുണ്ട്. ഇപ്പോഴിതാ ശാലു തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്.
ജീവതത്തിലെ പ്രതിസന്ധികളേയും വെല്ലുവിൡകളേയും മറി കടന്നാണ് ശാലു അഭിനയത്തിലും നൃത്തത്തിലുമൊക്കെ വീണ്ടും സജീവമായത്. താരം ഇപ്പോള്‍ രണ്ട് പരമ്പരകളിലാണ് അഭിനയിച്ച് വരുന്നത്. മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ്, സീ കേരളത്തിലെ മിസിസ് ഹിറ്റ്‌ലര്‍ എന്നീ പരമ്പരകളില്‍ അഭിനയിച്ചു വരികയാണ് ശാലു മേനോന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശാലു.


Click it and Unblock the Notifications