മൂക്കില്ലാരാജ്യത്തെ തിലകനെ ഓർമ്മിപ്പിച്ച് പാൽത്തു ജാൻവറിലെ ഷമ്മി തിലകൻ; പലരും പറഞ്ഞെന്ന് താരം

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് തിലകന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ തിലകന്‍ ചെയ്ത റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ പകരക്കാരനില്ലാത്ത നടനാണ് തിലകൻ.

തിലകന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിലെ കേശവൻ എന്ന കഥാപാത്രം. ഇന്നും ആളുകൾ ഏറെ ഇഷ്ടപെടുന്ന ഈ കഥാപാത്രം ട്രോളുകളിലും മീമുകളിലും സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട്. ബേസിൽ ജോസഫ് നായകനായ പാൽത്തു ജാൻവർ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും ആ കഥാപാത്രം ചർച്ചയാവുകയാണ്.

പാൽത്തു ജാൻവറിൽ തിലകന്റെ മകൻ ഷമ്മി തിലകൻ അവതരിപ്പിച്ച

പാൽത്തു ജാൻവറിൽ തിലകന്റെ മകൻ ഷമ്മി തിലകൻ അവതരിപ്പിച്ച സുനിൽ ഐസക് എന്ന മൃഗ ഡോക്ടറുടെ കഥാപാത്രത്തിന് തിലകന്റെ കഥാപാത്രവുമായുള്ള രൂപ സാദൃശ്യമാണ് ചർച്ച വഴിയൊരുക്കിയത്. പതിവിൽനിന്ന് വ്യത്യസ്തമായി കോമഡി കഥാപാത്രമായെത്തിയ ഷമ്മിയുടെ മൊട്ടയടിച്ച ലുക്കും ഭാവാഭിനയവും അച്ഛൻ തിലകനെ ഓർമിപ്പിക്കുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ പാൽത്തു ജാൻവറിലെ തന്റെ വേഷത്തെ കുറിച്ച് സംസാരിക്കുകയാണ് ഷമ്മി തിലകൻ. മൂക്കില്ലാരാജ്യത്തെ അച്ഛന്റെ വേഷവുമായി സാമ്യമുണ്ടെന്ന് പലരും പറഞ്ഞതായി ഷമ്മിയും പറയുന്നു. എന്നാൽ മനപൂർവം കൊണ്ടുവന്ന സാമ്യമല്ല അതെന്നും താരം പറയുന്നു. മനോരമ ഓൺലൈനോട് ആയിരുന്നു ഷമ്മി തിലകന്റെ പ്രതികരണം. ഷമ്മിയുടെ വാക്കുകൾ ഇങ്ങനെ.

പാൽത്തു ജാൻവർ എന്ന ചിത്രത്തിൽ ഒരു മൃഗ ഡോക്ടറുടെ വേഷത്തിലാണ്

'പാൽത്തു ജാൻവർ എന്ന ചിത്രത്തിൽ ഒരു മൃഗ ഡോക്ടറുടെ വേഷത്തിലാണ് ഞാൻ എത്തുന്നത്. ഇതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്തമായി ഒരു കോമഡി കഥാപാത്രമാണ്. ചിത്രത്തിൽ ഞാൻ തല മൊട്ടയടിച്ച ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ആ ലുക്കിന് എന്റെ അച്ഛൻ മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിൽ ചെയ്ത വേഷത്തോട് സാമ്യമുണ്ട് എന്ന് പലരും പറഞ്ഞു കേട്ടു. മറ്റുള്ളവർ പറഞ്ഞപ്പോഴാണ് ഞാനും അതു ശ്രദ്ധിച്ചത്. അച്ഛന്റെ ലുക്ക് കൊണ്ടുവരാൻ മനഃപൂർവം ശ്രമിച്ചതല്ല.'

പടവെട്ട് എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്

'പടവെട്ട് എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. അതിൽ മുടി പറ്റെ വെട്ടിയ ലുക്കിലാണ്. അതിന്റെ ലൊക്കേഷനിൽ നിന്നാണ് പാൽത്തു ജാൻവറിന്റെ സെറ്റിൽ എത്തുന്നത്. വീണ്ടും അതേ ലുക്കിൽ സിനിമയിൽ അഭിനയിച്ചാൽ രണ്ടും തമ്മിൽ സാമ്യം തോന്നും അങ്ങനെ ഞാൻ തന്നെയാണ് മുടി മുഴുവൻ കളഞ്ഞിട്ട് മൊട്ട ആയിട്ട് അഭിനയിക്കാം എന്ന് പറഞ്ഞത്. അച്ഛനെപ്പോലെ തോന്നി എന്ന് പറയുന്നത് അഭിമാനം തോന്നുന്ന കാര്യം തന്നെയാണ്.' ഷമ്മി തിലകൻ പറഞ്ഞു.

പാൽത്തു ജാൻവറിൽ അഭിനയിച്ചതിന്റെ അനുഭവവും

പാൽത്തു ജാൻവറിൽ അഭിനയിച്ചതിന്റെ അനുഭവവും ഷമ്മി തിലകൻ പങ്കുവയ്ക്കുന്നുണ്ട്. പാൽത്തു ജാൻവർ വളരെ രസകരമായ സിനിമയാണെന്നാണ് അദ്ദേഹം പറയുന്നത്. ബേസിൽ വളരെ രസമായിട്ടു ചെയ്തിട്ടുണ്ട്. തങ്ങൾ ഒരുമിച്ചുള്ള ചില സീക്വൻസ് വളരെ നന്നായിരുന്നുവെന്നും സിനിമ ചെയ്തപ്പോഴും ഡബ്ബ് ചെയ്തപ്പോഴും എനിക്ക് അങ്ങനെ ആണ് തോന്നിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിത്രത്തിന്റെ സംവിധായകൻ സംഗീത് രാജൻ നല്ല കഴിവുള്ള സംവിധായകനാണ്. നല്ലൊരു ടീം വർക്ക് ആണ് അവരുടേത്. പാൽത്തു ജാൻവർ പ്രേക്ഷകരെ ആസ്വദിപ്പിക്കുമെന്ന് ഉറപ്പാണെന്നും ഷമ്മി തിലകൻ പറഞ്ഞു. പടവെട്ട് വളരെ സീരിയസായ വലിയ പടമാണെന്നും ചിത്രത്തിലെ തന്റെ കഥാപാത്രവും സീരിയസ് ആയ ഒന്നാണെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: shammi thilakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X