സുരേഷ്ഗോപി എന്ന നടനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഷ്ടപ്പെട്ടു; ഇരുട്ടന്‍ ചാക്കോയെക്കുറിച്ച് ഷമ്മി തിലകന്‍

തീയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് പാപ്പന്‍. ജോഷിയൊരുക്കിയ സിനിമയിലൂടെ ബോക്‌സ് ഓഫീസിലേക്ക് ശക്തമായൊരു തിരിച്ചുവരവ് തന്നെ നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. വലിയൊരു താരനിര തന്നെ പാപ്പനില്‍ അണിനിരക്കുന്നുണ്ട്. അതേസമയം ചിത്രത്തില്‍ കയ്യടി നേടുന്ന കഥാപാത്രമാണ് ഇരുട്ടന്‍ ചാക്കോ. ഷമ്മി തിലകന്‍ ആണ് ഇരുട്ടന്‍ ചാക്കോയെ അവതരിപ്പിച്ചിരിക്കുന്നത്.

ഷമ്മി തിലകന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലെത്തുന്നത്. ഇപ്പോഴിതാ പാപ്പനിലെ അഭിനയത്തെക്കുറിച്ചും സുരേഷ് ഗോപിയെക്കുറിച്ചുമൊക്കെ ഷമ്മി തിലകന്‍ മനസ് തുറക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Shammi Thilakan

''ജോഷി ഏട്ടനോടൊപ്പം കുറെയധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോഷി ഏട്ടന്റെ സംവിധാന സഹായിയായി ധ്രുവം മുതല്‍ കുറച്ച് സിനിമകളില്‍ ജോലി ചെയ്തു. ഞാന്‍ വളരെ അടുത്തറിഞ്ഞിട്ടുള്ള സംവിധായകനാണ് അദ്ദേഹമെന്നാണ് ജോഷിയെക്കുറിച്ച് ഷമ്മി തിലകന്‍ പറയുന്നത്.

അതേസമയം ഇത്രയും ചിത്രങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും രണ്ടു ചിത്രങ്ങള്‍ക്കു വേണ്ടി മാത്രമാണ് ജോഷി ഏട്ടന്‍ എന്നെ നേരിട്ടു വിളിച്ചിട്ടുള്ളത് എന്നും ഷമ്മി തിലകന്‍ പറയുന്നുണ്ട്. ഒന്ന് പ്രജയും മറ്റൊന്ന് ഇപ്പോള്‍ അഭിനയിച്ച പാപ്പനും ആണ്. മറ്റുള്ള ചിത്രങ്ങളിലേക്ക് അദ്ദേഹത്തിന്റെ സഹായികള്‍ ആരെങ്കിലും ആയിരിക്കും വിളിക്കുക. അതിനാല്‍ പാപ്പനില്‍ അഭിനയിക്കാന്‍ അദ്ദേഹം നേരിട്ടു വിളിച്ചപ്പോള്‍ത്തന്നെ ആ കഥാപാത്രത്തിന് അത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് എനിക്ക് തോന്നി എന്നും ഷമ്മി തിലകന്‍ പറയുന്നു.

ചിത്രത്തിലെ ഇരുട്ടന്‍ ചാക്കോയായി മാറിയത് യാതൊരു വിധ മുന്‍വിധയുമില്ലാതെയാണെന്നാണ് ഷമ്മി പറയുന്നത്. കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ ക്രെഡിറ്റ് ജോഷിയ്ക്കാണെന്നും ഷമ്മി പറയുന്നുണ്ട്. ''ഞാന്‍ അതാണ് എന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ എഴുതിയതും. 'എനിക്ക് നല്‍കുന്ന കരുതലിന്, എന്നെ പരിഗണിക്കുന്നതിന്, എന്നിലുള്ള വിശ്വാസത്തിന് ഒരുപാട് സ്‌നേഹം' അത്രമാത്രമേ എനിക്ക് അദ്ദേഹത്തോടു പറയാനുള്ളൂ'' എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

സുരേഷ് ഗോപിയെക്കുറിച്ചും അദ്ദേഹത്തിന്റെ മടങ്ങി വരവിനെക്കുറിച്ചും ഷമ്മി അഭിപ്രായം പറയുന്നുണ്ട്. മടങ്ങി വരവ് എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും മടങ്ങി വരവോ തിരിച്ചുപോക്കോ ഒരു കലാകാരനെ സംബന്ധിച്ച് ഇല്ല എന്നുള്ള പക്ഷക്കാരനാണ് താന്‍ എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

''ഒരു അഭിനേതാവ് അമ്മയുടെ വയറ്റില്‍നിന്ന് വരുമ്പോള്‍ത്തന്നെ അഭിനയത്തിന്റെ ഫോര്‍മുല പഠിച്ചിട്ടാണോ വരുന്നത്. മഹാനടന്‍ എന്ന് എല്ലാവരും വിളിക്കുന്ന എന്റെ അച്ഛന്‍ പോലും ഒന്നും പഠിച്ചിട്ടല്ല വന്നത്. ഒരു നടന്‍ നടനാകുന്നത് നമ്മുടെ ചുറ്റുപാടുകളില്‍നിന്നും സമൂഹത്തില്‍നിന്നു കിട്ടുന്ന അനുഭവങ്ങളില്‍ നിന്നുമാണ്'' എന്നാണ് ഷമ്മിയുടെ അഭിപ്രായം.

അതുപോലെ സുരേഷ് ഗോപി കുറച്ചു നാള്‍ അഭിനയത്തില്‍നിന്ന് ഒരു ഇടവേള എടുത്ത് ജനങ്ങളിലേക്ക് ഇറങ്ങി അവരിലൊരാളായി പ്രവര്‍ത്തിച്ച്, അവരെ പ്രതിനിധീകരിച്ച് കൂടുതല്‍ അനുഭവ സമ്പത്ത് നേടുകയാണ് ചെയ്തത് എന്നാണ് ഷമ്മി പറയുന്നത്. അതൊരു വലിയ ബാറ്ററി ചാര്‍ജിങ് പോലെയാണെന്നും അതിനു ശേഷമുണ്ടായ അദ്ദേഹത്തിന്റെ മാറ്റം സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്നും ഷമ്മി പറയുന്നു.

പാപ്പനില്‍ സുരേഷ് ഗോപി എന്ന നടന്റെ ഒരു വലിയ മാറ്റമാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നാണ് ഷമ്മി പറയുന്നത്.

''അദ്ദേഹത്തിന്റെ അടുത്തു നിന്ന് എന്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ചു പറയുന്ന ഒരു ഡയലോഗുണ്ട്. അദ്ദേഹം എന്റെ കണ്ണിലേക്കു നോക്കി അഭിനയിച്ചപ്പോള്‍ ആ കണ്ണുകളില്‍നിന്ന് ഉള്ളില്‍ എന്താണ് വ്യാപാരിക്കുന്നത് എന്ന് ഞാന്‍ അതിശയിച്ചുപോയി. ഞാന്‍ വളരെ സിംപിള്‍ ആയി അഭിനയിച്ചെന്ന് തോന്നുമെങ്കിലും സുരേഷ്ഗോപി എന്ന നടനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടു. ഒരു വലിയ കൊടുക്കല്‍ വാങ്ങല്‍ ആയിരുന്നു ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സീനുകള്‍'' എന്നാണ് ഷമ്മി പറയുന്നത്.

More from Filmibeat

Read more about: shammi thilakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X