വിശ്വാസത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടു, ഡാന്‍സര്‍ ആയതിനാല്‍ സിനിമ നഷ്ടമായി: ഷംന കാസിം
വിശ്വാസത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേണ്ടി വന്നതിനെക്കുറിച്ചും സ്റ്റേജ് ഷോകള്‍ കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും ഷംന കാസിം. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷംന കാസിം മനസ് തുറന്നത്. വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷംന കാസിം.
വിശ്വാസത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ അഞ്ചു നേരവും നിസ്‌കരിക്കാറുണ്ട്. ഷൂട്ടിന് പോയാലും നോമ്പ് മുടക്കാറില്ല. എന്റെ പങ്കാളിയും വിശ്വാസിയാണ്. വിശ്വാസം മനസിലല്ലേ. ഈയ്യിടെ ഞാന്‍ ഉംറയ്ക്ക് പോയിരുന്നു. എന്റെ വിശ്വാസങ്ങളും ഉത്തരവാദിത്വങ്ങളും ഒരിക്കലും മറന്നിട്ടില്ല. ജീവിതം അന്നും ഇന്നും ഒരുപോലെ പോവുന്നു എന്നാണ് ഷംന കാസിം പറയുന്നത്.

അതേസമയം ഡാന്‍സര്‍ എന്ന ലേബല്‍ കാരണം തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായതിനെക്കുറിച്ചും ഷംന കാസിം സംസാരിക്കുന്നുണ്ട്. സ്റ്റേജ് ഷോ കുറയ്ക്കണം അതുകൊണ്ടാണ് അവസരം കുറയുന്നതെന്ന് എത്രയോ പേര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനൊരു രീതി മലയാളത്തിലുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എപ്പോഴും സ്‌റ്റേജില്‍ കാണുന്നതു കൊണ്ട് അഭിനയിപ്പിക്കാന്‍ പലര്‍ക്കും താല്‍പര്യമില്ലായിരുന്നു എന്നാണ് ഷംന കാസിം പറയുന്നത്.
എന്നാല്‍ തമിഴ്, തെലുഗ് ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്പോഴും അവസരങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു എന്നാണ് ഷംന പറയുന്നത്. അവര്‍ സിനിമയും തന്നു, സ്റ്റേജ് ഷോകളും തന്നുവെന്ന് താരം പറയുന്നു. ചിന്താമണി കൊലക്കേസിലെ ഭാവനയുടെ റോളാണ് തെലുഗില്‍ ആദ്യമായി ചെയ്തത്. ഇഷ്‌ക്, ജോസഫ് തുടങ്ങിയ മലയാളം സിനിമകളുടെ തമിഴ്-തെലുഗു പതിപ്പുകളിലും നായികയായെന്നും ഷംന ചൂണ്ടിക്കാണിക്കുന്നു.
മലയാളത്തില്‍ ഒരവസരം വന്നപ്പോള്‍ സ്‌റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകന്‍ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങള്‍ വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയിലുമില്ല എന്ന അവസ്ഥയില്‍ വീട്ടിലിരിക്കേണ്ടി വന്നേനെ എന്നാണ് ഷംന പറയുന്നത്.

ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്ന് മനസിലാക്കി. നൃത്തമാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത്. ഭാവിയില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും ഷംന കാസിം ഓണ്‍ ദ സ്‌റ്റേജ് എന്ന് പറയുന്നത് കേള്‍ക്കണം എന്നും ഷംന കാസിം പറഞ്ഞു.
ഈയ്യടുത്താണ് ഷംന കാസിം വിവാഹിതയായതും അമ്മയായതുമൊക്കെ. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത് ഈയ്യടുത്താണ്. ഹംദാന്‍ ആണ് ഷംനയുടെ മകന്‍. കമന്‍ വന്നതോടെ ജീവിതം മാറിയെന്നാണ് ഷംന പറയുന്നത്. വിവാഹം കഴിക്കാന്‍ വൈകിപ്പോയെന്നാണ് ഷംന പറയുന്നത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് ഷംന. ഗര്‍ഭകാലത്ത് സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത ഷംന ഈയ്യടുത്തിറങ്ങിയ മഹേഷ് ബാബു ചിത്രത്തിലൂടെ തിരിച്ചു വന്നിരുന്നു. താരത്തിന്റെ ഡാന്‍സ് വീഡിയോ വെെറലായി മാറിയിരുന്നു.


Click it and Unblock the Notifications