For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൊട്ടയടിച്ച സമയത്തായിരുന്നു, തലയില്‍ ബ്ലഡ് കോട്ട് ആയത് വൈകിയാണ് അറിഞ്ഞത്; ഷംന പറയുന്നു

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. മലയാളത്തിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമായ താരം. ഒന്നരപതിറ്റാണ്ടായി സിനിമയില്‍ സജീവമാണ് ഷംന. സിനിമ പോലെ തന്നെ നൃത്ത രംഗത്തും സജീവമാണ് ഷംന. സിനിമയും നൃത്തവും തനിക്ക് തന്റെ രണ്ട് കണ്ണകളാണെന്നാണ് ഷംന പറയുന്നത്. ഇപ്പോഴിതാ സിനിമയേയും നൃത്തത്തേയും കുറിച്ച് ഷംന മനസ് തുറക്കുകയാണ്. സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റിലാണ് ഷംന മനസ് തുറന്നത്.

  മൊട്ടയടിച്ചതിനെക്കുറിച്ചുള്ള സ്വാസികയുടെ ചോദ്യത്തിനായിരുന്നു ഷംന മറുപടി നല്‍കിയത്. കഥാപാത്രത്തിന് വേണ്ടി മുടി മുറിച്ചിരുന്നില്ലേ എന്ന് സ്വാസിക ചോദിക്കുമ്പോള്‍ മൊട്ടയടിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി രംഗത്ത് എത്തുകയാണ് ഷംന. എന്തുകൊണ്ടാണ് താന്‍ അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും തുടര്‍ന്നുണ്ടെയാരു അനുഭവവുമെല്ലാം ഷംന പങ്കുവെക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ചലഞ്ചിങ് ആയ കഥാപാത്രങ്ങള്‍ എടുക്കാന്‍ ആദ്യമൊന്നും ആഗ്രഹം ഉണ്ടായിരുന്നില്ലെന്നാണ് ഷംന കാസിം പറയുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് തന്റെ ഡാന്‍സ് ആയിരുന്നുവെന്നും ഷംന പറയുന്നു. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് താന്‍ സിനിമ കരിയറും തനിക്ക് പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞുവെന്നും അതോടെയാണ് സിനിമ കരിയറും നിര്‍ത്തിവെക്കില്ലെന്ന തീരുമാനമെടുക്കുന്നതെന്നും ഷംന പറയുന്നു. അതേസമയം കല്യാണം കഴിഞ്ഞാല്‍ സിനിമ കരയിര്‍ വേണ്ട് എന്ന് വെക്കണമെന്ന് ഇടയ്ക്ക് ആലോചിക്കാറുണ്ടെന്നും ഷംന ചിരിച്ചു കൊണ്ട് പറയുന്നു.

  എന്നാല്‍ അഞ്ചുവര്‍ഷം മുന്‍പേ എനിക്ക് നൃത്തം എത്ര മാത്രം പ്രധാനപ്പെട്ടതാണോ അത്രയും പ്രധാനപ്പെട്ടതാണ് എന്റെ അഭിനയം എന്നും ഞാന്‍ തിരിച്ചറിയുന്നത്. കാരണം എന്റെ ഡാന്‍സ് അറിയാന്‍ കാരണം എന്റെ സിനിമയാണ്. സിനിമയാണ് എന്റെ നൃത്തം അറിയാനും കാരണം. അതുകൊണ്ട് രണ്ടും പ്രാധാന്യം അര്‍ഹിക്കുന്നുവെന്നാണ് ഷംന വ്യക്തമാക്കുന്നത്. നൃത്ത രംഗത്തും തിളക്കമാര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ ഷംന ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായും ശ്രദ്ധ നേടിയിരുന്നു. സിനിമയേയും നൃത്തത്തേയും തന്റെ രണ്ട് കണ്ണുകളാണെന്നാണ് ഷംന പറയുന്നത്.

  ആ തീരുമാനം എടുത്തതിന് ശേഷമാണ് താന്‍ കഥാപാത്രങ്ങള്‍ സ്‌ട്രോങ്ങ് ആയതു തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നതെന്നാണ് ഷംന പറയുന്നത്. ഒരു സിനിമയില്‍ ഒരു ആര്‍ട്ടിസ്റ്റിന് ഒരു സീന്‍ മതി ഏവര്‍ക്കും ഓര്‍ത്തിരിക്കാന്‍. ഇത്ര സീന്‍സ് വച്ച് നമ്മള്‍ സിനിമയില്‍ പോകുന്നതിലല്ല കാര്യം. ചെറിയ സീന്‍ ആണെങ്കിലും അത് സ്‌ട്രോങ്ങ് ആയിരിക്കണം എന്നാണ് ഷംനയുടെ അഭിപ്രായം. മുഴുനീളന്‍ കഥാപാത്രമാണ് എങ്കിലും ചിലതിനു ഒരു കാര്യവും ഉണ്ടാകില്ലെന്നും ഷംന അതേസമയം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനിടെ താന്‍ മൊട്ടയടിച്ച സമയത്തുണ്ടായൊരു അനുഭവവും ഷംന പങ്കുവെക്കുന്നുണ്ട്.

  Recommended Video

  Criticism against actress shamna kassim after biting reality show contestant

  മൊട്ടയടിച്ച സമയത്ത് ഒരു ഷോയുണ്ടായിരുന്നു. ഇതില്‍ വിഗ്ഗ് വെച്ചിട്ടായിരുന്നു താന്‍ എത്തിയത്. വിഗ്ഗ് തലയില്‍ വരിഞ്ഞു കെട്ടുകയായിരുന്നുവെന്നും ഷംന ഓര്‍ക്കുന്നു. മൊട്ടയടിച്ച ശേഷമുള്ള ആദ്യത്തെ സ്റ്റേജാണ്. സ്റ്റേജില്‍ വളരെ ഹെവി ആയ പെര്‍ഫോമന്‍സ് ആണ് അതുകൊണ്ട് ടൈറ്റ് ആയി കെട്ടാനും താന്‍ പറഞ്ഞിരുന്നുവെന്ന് ഷംന പറയുന്നു. എന്നാല്‍ പെര്‍ഫോമന്‍സ് കഴിഞ്ഞിറങ്ങിയപ്പോള്‍ ബ്ലഡ് ക്‌ളോട്ട് പോലെയായെന്നാണ് ഷംന കാസിം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വിഗ്ഗ് തെറിച്ചു പോവുമോ എന്ന ഭയമായിരുന്നു തനിക്കെന്നും എന്നാല്‍ അത് പറന്നുപോകില്ലെന്ന് മനസിലായെന്നും പിന്നീട് വിഗ് വെക്കുമ്പോള്‍ ടൈറ്റില്‍ കെട്ടേണ്ടെന്ന് പറയുമായിരുന്നുവെന്നും ഷംന കൂട്ടിച്ചേര്‍ക്കുന്നു.

  പൃഥ്വിയെ തള്ളിമാറ്റി മാധ്യമങ്ങൾക്ക് മുമ്പിൽ കുറുമ്പുമായി നസ്രിയ, 83യെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ!

  തെലുങ്ക് ചിത്രം അഖണ്ഡയാണ് ഷംനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍ വിജയമായി മാറിയിരു്‌നനു. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് ഷംനയുടേതായി പുറത്തിറങ്ങാനുള്ളത്. വൃത്തം ആണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മലയാള സിനിമ. ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ ഷംനയുണ്ടായിരുന്നു.

  Read more about: shamna kasim
  English summary
  Shamna Kasim Opens Up About Her Short Hair Cut And Experience Of Wearing Wig
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X