ഇക്കയുടെ കൂടെ ഒരു ഫോട്ടോ ഇട്ടില്ലെങ്കിൽ അപ്പോൾ സംശയം തുടങ്ങും; ആ വിവാദം ഡിപ്രഷനിലേക്ക് എത്തിച്ചു: ഷംന കാസിം

മലയാളികൾക്ക് പ്രിയങ്കരിയാണ് ഷംന കാസിം. നടിയായും ഡാൻസറായുമെല്ലാം ഷംന തിളങ്ങിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം സാന്നിധ്യമറിയിച്ചിട്ടുള്ള ഷംനയ്ക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരുണ്ട്. കഴിഞ്ഞ വർഷമാണ് ഷംന വിവാഹിതയായത്. അധികം വൈകാതെ അമ്മയുമായി. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലായിരുന്നു മകന്റെ ജനനം. ബിസിനസുകാരനായ ഷാനിദാണ് ഷംനയുടെ ഭർത്താവ്. ഹംദാൻ ആസിഫ് അലി എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ​

ഗർഭകാലം മുതലുള്ള എല്ലാ വിശേഷങ്ങളും ഷംന തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ് ഷംന. അതിനിടെ മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ ഷംനയുടെ പുതിയൊരു അഭിമുഖവും ശ്രദ്ധനേടുകയാണ്. തന്റെ ഗർഭകാലത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ ഷംന സംസാരിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയമായിരുന്നു ഗർഭകാലമെന്നാണ് ഷംന പറയുന്നത്.

Shamna Kasim

'ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയം ഗർഭകാലമായിരുന്നു. എന്നെ ഒരു മഹാറാണിയെപോലെയാണ് ആ സമയത്ത് എന്റെ വീട്ടുകാർ നോക്കിയത്. എനിക്ക് ഒരു സങ്കടങ്ങളും ഉണ്ടായിട്ടില്ല. വീട്ടുകാരും സഹപ്രവർത്തകരുമെല്ലാം അത്രയും കെയർ ചെയ്തു. ഡെലിവറി റൂമിൽ ഭർത്താവും അമ്മയും കൂടെ ഉണ്ടായിരുന്നു. പ്രസവം കഴിഞ്ഞു ഞാൻ ആദ്യം നോക്കിയത് അവരെ രണ്ടുപേരെയും ആണ്', ഷംന പറയുന്നു.

സിനിമയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ചോദിച്ചപ്പോൾ, എല്ലാ ഇൻഡസ്ട്രികളിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് ഷംന നൽകിയ മറുപടി. ഏതൊരു പ്രൊഫെഷനിലാണെങ്കിലും അത് നമ്മുടെ സ്വഭാവം പോലെ ഇരിക്കും. എനിക്ക് ഇൻഡസ്ട്രിയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ ഞാൻ അവിടെ തന്നെയാണ് നിൽക്കുന്നതെങ്കിൽ അത് പിന്നെ എങ്ങനെ പറയാൻ കഴിയും. അതിൽ തന്നെ തുടർന്നുകൊണ്ട് വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയൊരു അനുഭവം ഉണ്ടെന്ന് ഒക്കെ പറയുന്നതിനോട് വിയോജിപ്പാണെന്ന് ഷംന വ്യക്തമാക്കി.

എല്ലാ മേഖലകളിലും സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സിനിമ ആയതുകൊണ്ട് അതിന് കൂടുതൽ ശ്രദ്ധലഭിക്കുന്നു. ഇന്ന് എത്രയോ വിവാഹമോചനങ്ങൾ ആണ് നടക്കുന്നത്. ഇൻഡസ്ട്രയിലേതിനേക്കാൾ കൂടുതൽ വിവാഹമോചനങ്ങൾ ഉണ്ടാകുന്നത് പുറത്താണ്. എന്നാൽ ഇത് ആളുകൾ അറിയുന്നുണ്ടോ? എന്നാൽ ഒരു നടി കുറച്ചുനാൾ ഭർത്താവിന്റെ വീട്ടിൽ നിന്നും മാറി നിന്നാലോ, ഇപ്പോൾ എന്റെ കാര്യം തന്നെ എടുക്കാം, ഞാൻ ഇക്കയുടെ ഫോട്ടോ ഒന്ന് ഇടത്തെ ഇരുന്നാൽ അപ്പോൾ ചോദ്യം വരും.

മീഡിയയയെ കുറ്റം പറയുന്നതല്ല. പുറത്തുനടക്കുന്നതൊന്നും ചർച്ചയാകുന്നില്ല എന്നാണ് പറയുന്നത്. ഒരു നടിയുടെ വിഷയമാണെങ്കിൽ അത് ചർച്ച ചെയ്യാൻ ആളുകൾ ഉണ്ടാകും. അങ്ങനെ തന്നെയാണ് മറ്റുകാര്യങ്ങളിലും. എല്ലാ മേഖലകളിലും ഇതൊക്കെ അഭിമുഖീകരിച്ചായിരിക്കും ആളുകൾ വരുന്നത്. അതുപോലെ നമ്മുടെ നമ്മുടെ ഇൻഡസ്ട്രിയിലും ഉണ്ട്. അതുകൊണ്ട് തനിക്കതിൽ കൂടുതലൊന്നും പറയാനിലെന്ന് ഷംന പറഞ്ഞു.

Shamna Kasim

നടി ആയതുകൊണ്ട് മറ്റെന്തെങ്കിലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ തനിക്ക് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ഷംന പറയുന്നത്. എല്ലാ സ്ഥലത്തുനിന്നും നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആകെ ഒരു മോശം അനുഭവം എന്ന് പറഞ്ഞാൽ അന്നുണ്ടായ ഒരു വിവാദം മാത്രമാണ്. അത് ഡിപ്രഷനിലാക്കിയ സംഭവമാണ്. ഒരു മുസ്ലിം കുടുംബത്തിൽ നിന്നും സിനിമയിലേക്ക് വരുന്ന സമയത്ത് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഷംന പറഞ്ഞു.

'ഡാൻസിന് പോകുമ്പോൾ എല്ലാവരും നല്ല പിന്തുണയായിരുന്നു. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ ഡാഡിയുടെ വീട്ടുകാർ ഒരുപാട് എതിർത്തു. ഡാഡിയെ കുടുംബത്തിലെ ഒരു വിവാഹത്തിൽ നിന്നും ഒഴിവാക്കുന്ന സാഹചര്യം വരെയുണ്ടായി. എന്നാൽ ഇപ്പോൾ അവർക്കൊന്നും കുഴപ്പമില്ല. ഇക്കയുടെ വീട്ടുകാർ ഓർത്തോഡോക്സ് ആണ്. ഇക്ക തന്നെ ഉസ്താദ് ആയിരുന്നു. എന്നാൽ ഞാൻ സിനിമയിൽ അഭിനയിച്ചതുകൊണ്ട് അവർക്കൊന്നും പ്രശ്‌നമില്ല. ഇക്കാക്കയുടെ വീട്ടിൽ എല്ലാവർക്കും എന്നെ വളരെ ഇഷ്ടമാണ്. ഇക്ക ജീവിതത്തിലേക്ക് വന്നതൊക്കെ ഒരു മിറാക്കിളായി കരുതുന്നു', ഷംന പറഞ്ഞു.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X