അവര്‍ എന്റെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു കൊണ്ടേയിരുന്നു; ഷൂട്ടിംഗിലെ ദുരിതം പങ്കുവച്ച് ഷംന കാസിം
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് ഷംന കാസിം. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച ഷംന പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയ വേഷങ്ങളിലൂടെ മുന്‍നിര താരമായി മാറുകയായിരുന്നു. മലയാളത്തില്‍ ഷംന എന്ന പേരിലാണ് അഭിനയിക്കുന്നതെങ്കില്‍ മറ്റ് ഭാഷകളില്‍ ഷംന അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്. അഭിനേത്രിയെന്ന നിലയില്‍ മാത്രമല്ല ഷംന സാന്നിധ്യം അറിയിച്ചിട്ടുള്ളത്.
മികച്ചൊരു നര്‍ത്തകി കൂടിയാണ് ഷംന. സ്റ്റേജ് ഷോകളിലൂടേയും ഷംന ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ ലോകത്തും ഷംന സാന്നിധ്യമാണ്. ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഷംന കാസിം. ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ് ഷംന കാസിം. ഈയ്യടുത്താണ് താരം അമ്മയായത്. തന്റെ മകന്റെ വരവ് ആഘോഷിക്കുകയാണ് താരം ഇപ്പോള്‍.

തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് തരം വെല്ലുവിളികളും ഏറ്റെടുക്കാന്‍ തയ്യാറാണ് ഷംന കാസിം. ഒരിടയ്ക്ക് താരം തന്റെ മുടി മുറിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തെലുങ്ക് ചിത്രം ദസറയുടെ ചിത്രീകരണത്തിനിടെ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് മനസ് തുറക്കുകയാണ് ഷംന കാസിം. ഈ സിനിമയുടെ സമയത്ത് ഷംന കാസിം ഗര്‍ഭിണിയായിരുന്നു. ദസറയുടെ റിലീസ് സമയത്താണ് ഷംനയ്ക്ക് കുഞ്ഞ് ജനിക്കുന്നത്.
ചിത്രത്തിലെ മഴയത്തുള്ള രംഗം അഭിനയിക്കുമ്പോഴാണ് ഷംനയ്ക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നത്. രണ്ട് ദിവസത്തോളം മഴയത്തുള്ള ഷൂട്ടിംഗുണ്ടായിരുന്നു. ഇതില്‍ മിക്ക രംഗങ്ങളും രാത്രിയുള്ളതായിരുന്നു. അതിനാല്‍ തനിക്ക് രണ്ട് രാത്രി മുഴുവനും മഴയത്ത് നില്‍ക്കേണ്ടി വന്നുവെന്നാണ് ഷംന പറയുന്നത്. ആ സമയത്ത് രാത്രി നല്ല തണുപ്പുണ്ടായിരുന്നു. വെള്ളത്തിനും നല്ല തണുപ്പുണ്ടായിരുന്നു. ഗര്‍ഭിണി കൂടിയായ ഷംനയെ സംബന്ധിച്ച് വളരെ പ്രയാസം നിറഞ്ഞതായിരുന്നു ആ രംഗങ്ങളുടെ ചിത്രീകരണം.
മഴ നനഞ്ഞുള്ള രംഗങ്ങള്‍ ചിത്രീകരിച്ച ശേഷം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഷംനയുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. അതിന് ശേഷമാണ് ക്ലോസപ്പ് രംഗങ്ങളും മറ്റും ചിത്രീകരിച്ചിരുന്നത്. ചിത്രത്തിലെ മറ്റൊരു രംഗത്തിനായി വിജനയമായ റോഡിലൂടെ രാത്രി ഓടേണ്ടി വന്നിരുന്നു. ആ സമയത്ത് തെരുവു പട്ടികള്‍ കുരക്കുന്നത് കേട്ട് താന്‍ പേടിച്ചിരുന്നുവെന്നും ഭാഗ്യത്തിന് തന്നെ കടിച്ചില്ലെന്നും ഷംന പറയുന്നു. കൂടാതെ ചെരിപ്പിടാതെയായിരുന്നു ആ രംഗം ചിത്രീകരിച്ചിരുന്നത്. കാലില്‍ മുറിവേല്‍ക്കാതിരിക്കാന്‍ താന്‍ കാലില്‍ മോയിസ്ച്ചര്‍ പുരട്ടിയിരുന്നുവെന്നും ഷംന പറയുന്നു.

മഞ്ഞു പോലൊരു പെണ്‍കുട്ടിയിലൂടെയാണ് ഷംനയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകൡ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. അധികം വൈകാതെ തമിഴിലേക്കും തെലുങ്കിലേക്കുമെല്ലാം എത്തി. ദസറയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോള്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് താരം. താരം അധികം വൈകാതെ തന്നെ തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്. 2022 ലാണ് ഷംന വിവാഹം കഴിക്കുന്നത്. ഷാനിദ് ആസിഫ് അലി ആണ് ഷംനയുടെ ഭര്‍ത്താവ്. ഹംദന്‍ എന്നാണ് ഷംനയുടെ മകന്റെ പേര്.


Click it and Unblock the Notifications











