ഭയങ്കര സിഗരറ്റ് വലിയാണ്, എനിക്കിഷ്ടമല്ല! പലയിടത്തും ഒളിപ്പിച്ചുവെക്കും; ഭര്‍ത്താവിനെക്കുറിച്ച് ഷംന

മലയാളികളുടെ പ്രിയങ്കരിയാണ് ഷംന കാസിം. നൃത്തത്തിലൂടെയാണ് ഷംന സിനിമയിലെത്തുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഷംന കാസിം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ഷംന വിവാഹിതയായതും അമ്മയായുമെല്ലാം. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയെക്കുറിച്ച് ഷംന പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷംന മനസ് തുറന്നത്.

സിനിമ കണ്ട് കമന്റ് ചെയ്യുന്ന ആളോ, ഈ ഡ്രസ് നന്നായിട്ടുണ്ട് എന്നോ പറയുന്ന ആളോ അല്ല. അതൊക്കെ എനിക്കിഷ്ടമാണ്. ഇതിലൊരു രസമുണ്ടെന്നാണ് ഷംന പറയുന്നത്. ഞാന്‍ അറിയുന്നവരൊക്കെ നല്ല രസമുണ്ട് കാണാന്‍ എന്നൊക്കെ പറയുന്നവരാണ്. അതൊക്കെ കുറേ കേട്ടിട്ടുള്ളതാണ്. അതുകൊണ്ടാണ്. പിന്നെ ഗുഡ് നൈറ്റ് ഐ ലവ് യു എന്ന് പറഞ്ഞാല്‍ ഗുഡ് നൈറ്റ് എന്ന് മാത്രമാകും പറയുക. ഐ ലവ് യു എന്ന് പറഞ്ഞാല്‍ മൂളല്‍ ആകും മറുപടി. ഇതിലെവിടെയാണ് ഐ ലവ് യു എന്ന് ഞാന്‍ ചോദിക്കുമെന്നും താരം പറയുന്നു.

Shamna Kasim

പക്ഷെ ഞാന്‍ ഇവിടേക്ക് വന്നിട്ട് ഒരു മാസമായി. പെട്ടെന്ന് നോക്കുമ്പോള്‍ ഐ ലവ് യു എന്നൊക്കെ മെസേജ് കാണാം. അപ്പോള്‍ മനസിലാകും എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട് എന്ന്. അതിലൊരു രസമുണ്ടെന്നും ഷംന പറയുന്നു. തന്റെ ഭര്‍ത്താവില്‍ ഇഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ചും ഷംന സംസാരിക്കുന്നുണ്ട്.

ഇഷ്ടപ്പെടാത്ത കാര്യം സിഗരറ്റ്് വലിയാണ്. ഭയങ്കര അഡിക്റ്റടാണ്. ഇപ്പോഴും അടിയാണ്. എത്രയോ സിഗരറ്റ് ആ എട്ടാമത്തെ നിലയില്‍ നിന്നും താഴേക്ക് വീണിട്ടുണ്ടെന്നോ, ഞാന്‍ എടുത്ത് എറിയും. എവിടെയൊക്കെയാണ് ഒളിപ്പിച്ചു വെക്കുന്നത് എന്ന് എനിക്കറിയാം. അതുകൊണ്ട് അവിടെയൊന്നും വെക്കില്ല. ഒരു ദിവസം അടുത്ത് വന്നപ്പോള്‍ സിഗരറ്റിന്റെ മണം അടിച്ചു. ഞാന്‍ വലിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നീ കണ്ടോ ഞാന്‍ വലിക്കുന്നത്, ഇവിടെ എവിടെയെങ്കിലും സിഗരറ്റുണ്ടോ എന്ന് ചോദിച്ചുവെന്ന് ഷംന പറയുന്നു.

ആ സമയത്തെ അഭിനയം കണ്ടാല്‍ മമ്മൂട്ടി പോലും പിന്നിലാകും. ഞാന്‍ എവിടെ നോക്കിയിട്ടും കണ്ടില്ല. പിന്നെ ഞാന്‍ വെറുതെ പുറത്തെ പച്ച മാറ്റ് പൊക്കി നോക്കിയപ്പോള്‍ അതിന്റെ അടിയില്‍ സിഗരറ്റുണ്ടായിരുന്നു. നീ കഴിഞ്ഞ ജന്മത്തില്‍ പോലീസ് നായയായിരുന്നുവോ എന്നാണ് ഇക്ക ചോദിച്ചതെന്നാണ് താരം പറയുന്നത്. തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഷംന സംസാരിക്കുന്നണ്ട്.

പുള്ളിക്കാരന്‍ ഗോള്‍ഡന്‍ വിസ ചെയ്യുന്നുണ്ടായിരുന്നു. കൊറോണയുടെ സമയത്ത് ദുബായില്‍ ഒരു പരിപാടിയുണ്ടായിരുന്നു. ഒരു ഈദിനാണ്. അന്ന് എന്നോട് ഗോള്‍ഡന്‍ വിസ തരുന്നതിനൊപ്പം ഈ പരിപാടിയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. അങ്ങനെയാണ് പരിപാടിയ്ക്ക് പോകുന്നത്. അവിടെ വച്ച് കണ്ടുവെന്നാണ് ഷംന പറയുന്നത്. ഞങ്ങളുടെ കോമണ്‍ കസിന്‍ വഴിയൊ മറ്റോ സംസാരം വന്നപ്പോള്‍ അതൊരു കല്യാണത്തിലേക്ക് വഴി മാറി. ഞങ്ങള്‍ സംസാരിച്ചപ്പോഴും പരസ്പരം ഇഷ്ടം തോന്നിയിരുന്നുവെന്നും താരം പറയുന്നു.

Shamna Kasim

പരിപാടിയുടെ പിറ്റേദിവസം ഒരു ഫങ്ഷന് ചെല്ലാന്‍ പറഞ്ഞിരുന്നു. ഞാന്‍ വരാമെന്ന് പറഞ്ഞുവെങ്കിലും എനിക്ക് പോകാന്‍ പറ്റിയില്ല. പുള്ളിക്കാരന്‍ വിളിച്ച് ഇനി വരണ്ടാ എന്ന് പറഞ്ഞു. അത് ദേഷ്യമായെന്നും താരം പറയുന്നു. അതിനാല്‍ പിറ്റേ ദിവസം നമുക്കൊന്ന് കണ്ട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും ഷംന പറയുന്നു.പോകുന്നതിന് മുമ്പ് ലഞ്ചിന് മീറ്റ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ലഞ്ചിന് പോവുകയും ഞങ്ങള്‍ സംസാരിക്കുകയും ചെയ്തു. ആ ലഞ്ചാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് ഷംന പറയുന്നത്.

ആദ്യം ഇഷ്ടം പറയുന്നതും ഞാനാണെന്നാണ് ഷംന പറയുന്നത്. അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരന്‍ എന്നെ കല്യാണം ആലോചിച്ചിരുന്നു. ഇക്കാര്യം ഷംനയുടെ വീട്ടില്‍ ചോദിക്കാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നോട് അതേക്കുറിച്ച് പറഞ്ഞില്ല. പിന്നീടൊരു ദിവസം ഇങ്ങനെ കൂട്ടുകാരന്‍ ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞതായി എന്നോട് പറഞ്ഞു. എന്നാല്‍ കൂട്ടുകാരനോട് പറഞ്ഞോളൂ, എനിക്ക് കൂട്ടുകാരനെയല്ല ഇയാളെ ആണ് ഇഷ്ടമെന്ന് എന്നായിരുന്നു എന്റെ മറുപടിയെന്നാണ് ഷംന പറയുന്നത്.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X