ഡാന്‍സ് ഷോ ചെയ്യുന്നതിന്റെ പേരില്‍ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തി; ഷംന കാസിം
ഡാന്‍സ് ഷോ ചെയ്യുന്നതിന്റെ പേരില്‍ തന്നെ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് നടി ഷംന കാസിം. താന്‍ ഇപ്പോഴും താര സംഘടനയായ അമ്മയിലെ അംഗമാണ്. അമ്മയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന പറയുന്നു. ദുബായില്‍ തന്റെ ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷംന. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ മോശമാണെങ്കിലും എല്ലാം നല്ലതായി മാറുമെന്ന പ്രതീക്ഷയും ഷംന പങ്കുവച്ചു.
'അമ്മയില്‍ നിന്ന് എനിക്ക് ഇതുവരെ മോശമായിട്ടുള്ള ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഞാന്‍ അമ്മയുടെ അംഗം തന്നെയാണ്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ദുഃഖമുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായിട്ടും ദുഃഖമുണ്ട്. കാരണം ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ വന്ന ഒരു കുട്ടിയാണ്. നമ്മുടെ ഇന്‍ഡസ്ട്രിയെ കുറിച്ചിട്ട് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ മോശമാണ്. പക്ഷേ എല്ലാം നല്ലതിന് വേണ്ടിയിട്ടാണ്. അങ്ങനെ നമുക്ക് പ്രാര്‍ത്ഥിക്കാം'' എന്നാണ് ഷംന പറയുന്നത്.

അതേസമയം ഇങ്ങനെ ഒരു കാര്യം കൊണ്ട് മലയാളം ഇന്‍ഡസ്ട്രി ഒരിക്കലും ഇല്ലാതാവുകയൊന്നും ഇല്ല എന്നും ഷംന പറഞ്ഞു. ഇപ്പോഴും നാട്ടില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ആളുകള്‍ അഭിനയിക്കുന്നുണ്ട്. ഇനിയും അഭിനയിക്കാന്‍ കുട്ടികള്‍ വരും. അപ്പോള്‍ അതിനുള്ള മാറ്റങ്ങളാണ് ഇതൊക്കെ എന്നും താരം പറഞ്ഞു. സിനിമയില്‍ എന്നെക്കാള്‍ ഒരുപാട് സീനിയര്‍ ആയിട്ടുള്ള എക്സ്പീരിയന്‍സ് ഉള്ള ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. അവരൊക്കെയാണ് ഇതില്‍ കുറച്ചുകൂടി മുന്‍കൈയെടുത്തിട്ട് എല്ലാം നല്ലതിന് വേണ്ടി ആക്കേണ്ടത് എന്നും ഷംന അഭിപ്രായപ്പെട്ടു.
അമ്മയായകുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഷംന തെലുങ്ക് സിനിമയിലൂടെ തിരികെ വന്ന് കയ്യടി നേടിയിരുന്നു. മറ്റ് ഭാഷകളിലും സജീവമാണ് ഷംന കാസിം. അഭിനയത്തിന് പുറമെ നൃത്തത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഷംന കാസിം. പ്രസവത്തിന് പിന്നാലെ ഗാന രംഗത്തില്‍ നൃത്തം ചെയ്ത് ഷംന കാസിം ആരാധകരെ ഞെട്ടിച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം കടന്നു വരുന്നത്. സിനിമയില്‍ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച് കയ്യടി നേടി. മലയാളത്തില്‍ മാത്രം നില്‍ക്കാന്‍ ഷംന തയ്യാറായില്ല. പൂര്‍ണ എന്ന പേരില്‍ തമിഴിലും തെലുങ്കിലുമെല്ലാം ഷംന അഭിനയിച്ചു. ഷംനയെ തേടി അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ കൂടുതല്‍ വന്നതും മറ്റ് ഭാഷകളില്‍ നിന്നായിരുന്നു.

ടെലിവിഷനിലും നിറസാന്നിധ്യമായിരുന്നു ഷംന കാസിം. മലയാളത്തിലും മറ്റ് ഭാഷകളിലും ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായി ഷംന എത്തിയിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ നൃത്തവും പാഷനായി കൊണ്ടു നടക്കുന്ന താരമാണ് ഷംന കാസിം. നൃത്ത വേദികൡ എല്ലാകാലത്തും സജീവമായിരുന്നു ഷംന. ഈയ്യുടത്താണ് ഷംന അമ്മയാകുന്നത്. തുടര്‍ന്ന് മഹേഷ് ബാബു നായകനായ ഗുണ്ടൂര്‍ കാരം എന്ന ചിത്രത്തിലെ പാട്ടില്‍ നൃത്തം ചെയ്താണ് ഷംന കയ്യടി നേടുന്നത്.
ഭീമ ആണ് ഷംനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒരു തീ ആണ് പുറത്തിറങ്ങാനുള്ള സിനിമ. ഒടിടി ലോകത്തും ഷംന സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











