For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ അമ്മായാകാന്‍ പോവുകയാണ്! സന്തോഷ വാര്‍ത്തയുമായി ഷംന കാസിം; വീഡിയോ വൈറല്‍

  |

  ആരാധകരുടെ പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ച നടിയാണ് ഷംന കാസിം. മലയാളത്തില്‍ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂര്‍ണ എന്ന പേരിലുമാണ് താരം അഭിനയിക്കുന്നത്. നൃത്ത വേദികളിലൂടെയാണ് ഷംന കാസിം കരിയര്‍ ആരംഭിക്കുന്നത്.

  Also Read: അത് ഉൾക്കാെള്ളാൻ പറ്റുന്ന കുടുംബം വേണമെന്നായിരുന്നു, നാളെ ഒരു സ്വര ചേർച്ചക്കുറവ് ഉണ്ടാവരുത്; ശരണ്യ ആനന്ദ്

  ഈയ്യടുത്തായിരുന്നു ഷംന കാസിം വിവാഹിതയായത്. ഇപ്പോഴിതാ ഷംനയുടെ ജീവിതത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. താരം അമ്മയാകാന്‍ പോവുകയാണെന്നാണ് സന്തോഷ വാര്‍ത്ത. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെ ഷംന തന്നെയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ദുബായ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ ഷാനിദായിരുന്നു ഷംനയെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. സിനിമാ ലോകം താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷംന കാസിം. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഷംന മനസ് തുറന്നത്.

  Also Read: 'ഭർത്താവ് പണക്കാരനാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല; രണ്ടാം വിവാഹത്തിന് മടിക്കുന്നവരോട് പറയാനുള്ളത്'

  ഇത് ഏറെ സ്പെഷലായ വീഡിയോയാണെന്ന് പറഞ്ഞായിരുന്നു ഷംന സംസാരിച്ച് തുടങ്ങിയത്. ആദ്യം തന്നെ തന്റെ കല്യാണത്തിന് ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുകയാണ് ഷംന ചെയ്യുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് പറഞ്ഞ ശേഷം ഞാനൊരു അമ്മയാവാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു ഷംന കാസിം. എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു. എന്റെ ഡാഡി വീണ്ടും ഗ്രാന്‍ഡ്പയാവാന്‍ പോവുന്നുവെന്നും ഷംന പറയുന്നു.

  തന്റെ ഡാഡിക്കും മമ്മിക്കുമൊപ്പമിരുന്നാണ് ഷംന സംസാരിച്ചത്. ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി. യൂട്യൂബ് ചാനലിലൂടെയായി ഇനിയും വീഡിയോകള്‍ വരുമെന്നും ഷംന അറിയിക്കുണ്ട്..ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നും ഷംന കുടുംബാംഗങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. മം റ്റു ബി എന്നെഴുതിയ കേക്കും ഷംന മുറിക്കുന്നതായി വീഡിയോയില്‍ കാണാം. താരത്തോടൊപ്പം കുടുംബത്തിലെ മറ്റുള്ളവരും ചേര്‍ന്നാണ് സന്തോഷം ആഘോഷിക്കുന്നത്. പിന്നാലെ വീഡിയോയ്ക്ക് താഴെയായി ഷംനയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്.

  മലപ്പുറമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ഷംന കണ്ണൂര്‍ സ്വദേശിനിയാണ്. താരത്തിന്റെ നിക്കാഹ് കണ്ണൂരില്‍വെച്ചാണ് നടന്നത്. 'ഇത്രയ്ക്ക് ഒത്ത് ഒരാളെ എനിക്ക് കിട്ടുമെന്ന് വീട്ടുകാര്‍ പോലും കരുതിയിരുന്നില്ല.' എന്നായിരുന്നു തന്റെ ഭര്‍ത്താവിനെക്കുറിച്ച് വിവാഹ സമയത്ത് ഷംന കാസിം പറഞ്ഞത്. 'ദുബായിലായിരിക്കും ഞാന്‍ ഭാവിയില്‍ സെറ്റില്‍ ചെയ്യാന്‍ പോകുന്നതെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. ആളെ കുറച്ച് നാളുകളായി എനിക്ക് അറിയാമായിരുന്നു. ഗോള്‍ഡണ്‍ വിസയുടെ കാര്യങ്ങള്‍ പറയാനായി ഇടയ്ക്കിടെ വിളിക്കുമായിരുന്നു.' എന്നും ഷംന പറഞ്ഞിരുന്നു.


  നര്‍ത്തകിയായ ഷംന കാസിം 2004ല്‍ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിരവധി സിനിമകള്‍ ചെയ്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഷംന കാസിം. വിചിത്രന്‍ എന്ന തമിഴ് ചിത്രമാണ് ഷംനയുടേതായി ഒടുവിലായി പുറത്തിറങ്ങിയത്.

  അഭിനേത്രിയെന്നത് പോലെ തന്നെ മികച്ചൊരു നര്‍ത്തികയായ ഷംന നിരവധി ഡാന്‍സ് ഷോകളുടേയും ഭാഗമായിരുന്നു. സൂപ്പര്‍ ഡാന്‍സര്‍ എന്ന അമൃത ടിവിയിലെ മത്സരാര്‍ത്ഥിയായിട്ടായിരുന്നു ഷംനയുടെ തുടക്കം. തുടര്‍ന്ന് നിരവധി ഷോകളുടെ വിധി കര്‍ത്താവായും അവതാരകയുമായി ഷംന കാസിം എത്തിയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോ വിധി കർത്താവായും കയ്യടി നേടാന്‍ ഷംനയ്ക്ക് സാധിച്ചിരുന്നു.

  Read more about: shamna kasim
  English summary
  Shamna Kasim Shares Reveals She Is Going To Be A Mom Soon Fans Congratulates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X