ഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടി

മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. ഇതിനോടകം തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ഷെയ്ന്‍ നിഗത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ സിനിമകളുമായാണ് ഷെയ്ന്‍ കയ്യടി നേടുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും കൈ വച്ച് വിജയം നേടിയ ഷെയ്ന്‍ ഇപ്പേള്‍ സംവിധാനത്തിനുള്ള ഒരുക്കത്തിലാണ്.

Recommended Video

Hananന്റെ പ്രണയം സ്വീകരിക്കുമോ? Shane Nigam's Reply | *Interview

ബര്‍മൂഡയാണ് ഷെയ്‌ന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. ബര്‍മൂഡയുടെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഷെയ്ന്‍ ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിച്ചിരുന്നു. അഭിമുഖത്തിനിടെ പല കാര്യങ്ങളെക്കുറിച്ചും ഷെയ്ന്‍ മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Shane Nigam

''എന്ത് ചെയ്യുമ്പോഴും പ്രധാനം നിയത്ത് ആണ്. നിയത്ത് എന്നാല്‍ നിങ്ങളുടെ ഉദ്ദേശ ശുദ്ധി. നമ്മള്‍ എന്ത് ചെയ്യുമ്പോഴും മുകളില്‍ ഒരാള്‍ കാണുന്നുണ്ട്. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാനേ പറ്റൂ. എന്റെ ഉദ്ദേശം എന്താണെന്ന് അറിയാന്‍ സാധിക്കില്ല. പക്ഷെ ദൈവം നമ്മുടെ ഹൃദയത്തിലേക്കാണ് നോക്കുന്നത്. ഞാന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ല. അതിനാല്‍ എനിക്ക് പേടിയുമില്ല''.

വിവാദങ്ങളുണ്ടായപ്പോള്‍ തകര്‍ന്നു പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് തകര്‍ന്നിട്ടുണ്ടെന്നായിരുന്നു ഷെയ്ന്‍ നിഗം നല്‍കിയ മറുപടി. വിവാദങ്ങള്‍ ഉണ്ടായത് കൊണ്ടല്ല തകര്‍ന്നു പോയത്. ചില കാര്യങ്ങള്‍ നമുക്ക് വാക്കുകള്‍ കൊണ്ട് പറഞ്ഞു പോകാനാകില്ല. നമ്മള്‍ കടന്നു പോകുന്നത് എന്താണെന്ന് എത്ര വാക്കെടുത്താലും പുറത്തേക്ക് വരില്ല. ഞാനത് നൂറ് ഇന്റര്‍വ്യുവില്‍ ഇരുന്ന് പറഞ്ഞാലും അത് വരില്ല. നിങ്ങള്‍ക്കത് മനസിലാകുവയുമില്ല. പക്ഷെ സ്വയം ഒരു ദിവസം അനുഭവിക്കുമ്പോള്‍ എന്നെ കണക്ട് ചെയ്യും.

അന്ന് അയാള്‍ കടന്നു പോയത് ഈയ്യൊരു അവസ്ഥയിലൂടെയായിരുന്നുവെന്ന് അന്ന് മനസിലാകും. ഒരു ദിവസം രാവിലെ പത്രമെടുത്ത് നോക്കുമ്പോള്‍, അവനവന്റെ വീട്ടില്‍ ഇല്ലാത്തൊരു കാര്യം വരുമ്പോള്‍ മാത്രമേ അത് മനസിലാവുകയുള്ളൂ. അല്ലാത്തിടത്തോളം അവനെ സംബന്ധിച്ച് ഇതുമൊരു വാര്‍ത്ത മാത്രമാണെന്നും ഷെയ്ന്‍ പറയുന്നുണ്ട്. ഞാന്‍ എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്റെ സിനിമയിലൂടെയാണ്. വീട്ടില്‍ ഇരുന്ന് എത്രകാലം കരയുമെന്നും ഷെയ്ന്‍ പറയുന്നുണ്ട്.

ഷെയ്‌ന് സോഷ്യല്‍ മീഡിയയില്‍ കൂടി ചില പ്രൊപ്പോസലുകള്‍ വരുന്നുണ്ട്. ശ്രദ്ധിച്ചുവോ എന്നറിയില്ല. കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും എന്താണെന്നും ഷെയ്ന്‍ തിരിച്ച് ചോദിച്ചു. പിന്നാലെ ഹനാനെക്കുറിച്ചും ഹനാന്‍ ഷെയ്‌നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമൊക്കെ അവതാരക ഷെയ്‌ന് പറഞ്ഞു കൊടുക്കുകയായിരുന്നു. എന്താണ് സംഭവമെന്ന് അറിഞ്ഞിട്ടില്ല, എന്താണെന്ന് നോക്കട്ടെയെന്നായിരുന്നു ഷെയ്‌ന്റെ മറുപടി.

ഒരുപാട് പ്രൊപ്പോസലുകള്‍ വരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഷെയ്‌ന്റെ മറുപടി. എന്നോട് ആരും വന്ന് ഒന്നും ചോദിക്കാറില്ലെന്നും കഴിച്ചോ എന്ന് പോലും ചോദിക്കാറില്ലെന്നും ഷെയ്ന്‍ പറയുന്നു. സുഖമാണോ എന്നൊക്കെയാണ് ചോദിക്കാറുള്ളതെന്നാണ് ഷെയ്ന്‍ പറയുന്നത്.

More from Filmibeat

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X