ലഹരിയുടെ പേരില്‍ പലരും മോനെ കുടുക്കാന്‍ നോക്കി! എല്ലാ സത്യവും ദൈവത്തിനറിയാം: സുനില
മലയാളത്തിലെ യുവതാരമാണ് ഷെയ്ന്‍ നിഗം. തന്റെ അഭിനയ മികവു കൊണ്ട് പലവട്ടം കയ്യടി നേടിയിട്ടുള്ള ഷെയ്ന്‍ ആര്‍ഡിഎക്‌സ് നല്‍കിയ വന്‍ വിജയത്തിന്റെ തിളക്കത്തിലാണ്. കരിയറില്‍ പലപ്പോഴും വിവാദങ്ങളും ഷെയ്‌നെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ വിവാദങ്ങളെ മറി കടന്ന്, തന്റെ വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റുകയാണ് ഷെയ്ന്‍.
ഷെയ്‌ന്റെ വിജയങ്ങള്‍ക്ക് പിന്നിലെ കരുത്തായി ഉമ്മച്ചി സുനില എന്നും കൂടെയുണ്ട്. വിവാദങ്ങള്‍ ഷെയ്‌നെ വേട്ടയാടിയപ്പോഴെല്ലാം ഉമ്മച്ചി മകനൊപ്പം കരുത്തായി നിന്നു. ഇ്‌പ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉമ്മച്ചിയും മകനും മനസ് തുറക്കുകയാണ്. ഉമ്മച്ചി സാമാധാനിപ്പിച്ചാലേ എനിക്കുറക്കം വരൂ എന്നാണ് ഷെയ്ന്‍ പറയുന്നത്.

''എന്തു ചെയ്താലും പെര്‍ഫെക്ട് ആക്കണമെന്ന ചിന്ത പണ്ടേ ഉണ്ട്. കരാട്ടെ പഠിച്ചിട്ടില്ലെങ്കിലും ആര്‍ഡിഎക്‌സിലെ ഹിറ്റായ ഫ്‌ളിപ്പ് ചെയ്തുള്ള ഫൈറ്റും ബോട്ടില്‍ വച്ചുള്ള അടിയുമൊക്കെ നന്നായി പ്രാക്ടീസ് ചെയ്താണ് പെര്‍ഫെക്ട് ആക്കിയത്. പാട്ടു സീനിലെ വൈറലായ ഫ്‌ളിപ് ഡാന്‍സ് ഒരു ദിവസം കൊണ്ടാണ് പഠിച്ചെടുത്തത്. മൈസൂരുവിലെ ലൊക്കേഷനില്‍ ചെന്നപ്പോഴാണ് പാട്ടില്‍ ചെറിയ ഐറ്റം കൂടെ നോക്കണം എന്നു ഡാന്‍സ് മാസ്റ്റര്‍ പറഞ്ഞത്. ആദ്യ ഫ്‌ളിപ്പില്‍ തന്നെ കാല്‍ മുട്ടും കൈ മുട്ടുമൊക്കെ വേദനിച്ചു തുടങ്ങി. പക്ഷെ വിട്ടു കൊടുത്തില്ല. അഞ്ചാമത്തെ ടേക്കില്‍ എല്ലാം ഓക്കെയായി'' ഷെയ്ന്‍ പറയുന്നു.
ഇത്രയൊക്കെ ജെനുവിന്‍ ആയി നിന്നിട്ടും വീണ്ടും തെറ്റിദ്ധാരണങ്ങള്‍ പരക്കുമ്പോള്‍ വിഷമം വരും. അപ്പോള്‍ ഉമ്മച്ചിയോട് ചോദിക്കും, പടച്ചോന്‍ ഇത് കാണുന്നില്ലേ? ഉമ്മച്ചി സാമാധാനിപ്പിച്ചാലേ എനിക്കുറക്കം വരൂവെന്നാണ് ഷെയ്ന്‍ പറയുന്നത്. മകനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സുനിലയും സംസാരിക്കുന്നുണ്ട്.

ഇതിനേക്കാളും നല്ലത് ഒരുക്കി വച്ചിട്ടുണ്ടാകും. ആ നാളിനായി കാത്തിരിക്കണം എന്നു മോനെ സമാധാനിപ്പിക്കും. എന്നിട്ടു ദൈവത്തോടു പ്രാര്‍ത്ഥിക്കും. ഞാന്‍ മോനു വാക്കു കൊടുത്തു. ആ വാക്ക് സാധിച്ചു തരണേ. എല്ലാ സത്യവും ദൈവത്തിനറിയാം. അതിനെക്കാള്‍ വലിയ നീതി എവിടെ നിന്നും കിട്ടില്ലല്ലോ. എന്തുകൊണ്ട് മോനെ എല്ലാവരും കുറപ്പെടുത്തുന്നു എന്നു പലരും ചോദിക്കും. എന്തു മറുപടി പറയണമെന്ന് പോലും അറിയില്ല. പ്രാര്‍ത്ഥിക്കും. അത്ര തന്നെ. ഇതിനിടയില്‍ ലഹരിയുടെ പേരിലൊക്കെ പലരും മോനെ കുടുക്കാന്‍ നോക്കിയെന്നാണ് സുനില പറയുന്നത്.
ഞങ്ങളുടെ നിസ്സഹായത പലരും മുതലെടുക്കുന്ന സാഹചര്യമുണ്ട്. വാപ്പച്ചി ഉണ്ടായിരുന്നെങ്കില്‍ അതൊന്നും വരില്ലായിരുന്നു. ഒരു ഭീഷണി, തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍. ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍. അന്നാണ് ആദ്യമായി പ്രിയന്‍ സാറിനോട് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയ പറയുന്നത് അവഗണിച്ചേക്ക്. അതൊന്നും നോക്കി വിഷമിക്കരുത്. ആ വാക്കിന്റെ ശക്തി വലുതായിരുന്നുവന്നാണ് ഷെയ്ന്‍ പറയുന്നത്.
വേലയാണ് ഷെയ്‌ന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ ബര്‍മൂഡ, കുര്‍ബാനി, ലിറ്റില്‍ ഹാര്‍ട്ട്‌സ് തുടങ്ങിയ സിനിമകളും ഷെയ്‌ന്റേതായി അണിയറയിലുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും കഥകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് ഷെയ്ന്‍ പറയുന്നത്.


Click it and Unblock the Notifications