twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്നത്തെ വിവാദങ്ങളില്‍ നിന്നും എന്തെങ്കിലും പഠിച്ചുവോ? മറുപടിയുമായി ഷെയ്ന്‍ നിഗം

    |

    ്മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. ഇഷ്‌ക്, കുമ്പളി നൈറ്റ്‌സ്, ഈട, കിസ്മത്ത് തുടങ്ങിയ സിനിമകളിലെ മിന്നും പ്രകടനങ്ങളിലൂടേയാണ് ഷെയ്ന്‍ മലയാളി ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി താരവുമായിരുന്നു അഭിയുടെ മകനായ ഷെയ്ന്‍ ടെലിവിഷനിലൂടെ കടന്ന് വന്ന് പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഷെയ്ന്‍ നിഗം ശക്തമായി തന്നെ തിരികെ വന്നിരിക്കുകയാണ്. ഭൂതകാലം എന്ന ചിത്രത്തിലൂടെ അതിഗംഭീരമായ തിരിച്ചുവരവാണ് ഷെയ്ന്‍ നടത്തിയിരിക്കുന്നത്.

    റെഡ് റെയ്‌ന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമയാണ് ഭൂതകാലം. സോണി ലൈവിലൂടെയായിരുന്നു സിനിമയുടെ റിലീസ്. രേവതിയും ഷെയ്‌നും പ്രധാന വേഷത്തിലെത്തിയ സിനിമയ്ക്ക് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളത്തിലെ ലക്ഷണമൊത്ത ഹൊറര്‍-സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നാണ് ഭൂതകാലത്തെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. ഷെയ്ന്‍ നിഗത്തെ സംബന്ധിച്ച് ശക്തമായൊരു തിരിച്ചുവരവായി മാറിയിരിക്കുകയാണ് ഭൂതകാലം.

    Shane Nigam

    കുറച്ച് നാള്‍ മുമ്പ് വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഷെയ്ന്‍ നിഗത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ആ സംഭവങ്ങളില്‍ നിന്നുമുള്ള ഷെയ്‌ന്റെ ശക്തമായ തിരിച്ചുവരവായി മാറുകയാണ് ഭൂതകാലം. ഇതിനിടെ ഇപ്പോഴിതാ വിവാദങ്ങളില്‍ നിന്നുമുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഷെയ്ന്‍ നിഗം. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അന്നത്തെ വിവാദങ്ങളില്‍ നിന്നും എന്തെങ്കിലും പഠിച്ചുവോ എന്നും ഷെയ്ന്‍ ഇപ്പോള്‍ ഭേദപ്പെട്ടൊരു ഇടത്തേക്ക് എത്തിയെന്ന് പറയാനാകുമോ എന്നുമായിരുന്നു ചോദ്യം. ഷെയ്ന്‍ നല്‍കിയ മറുപടി വിശദമായി വായിക്കാം തുടര്‍ന്ന്.

    ഇനി സബീന അബ്ദുള്‍ ലത്തീഫ് അല്ല ലക്ഷ്മിപ്രിയ ആണെന്ന് ആ നിമിഷം വരെ അറിയില്ലായിരുന്നു, വിവാഹത്തെ കുറിച്ച് നടിഇനി സബീന അബ്ദുള്‍ ലത്തീഫ് അല്ല ലക്ഷ്മിപ്രിയ ആണെന്ന് ആ നിമിഷം വരെ അറിയില്ലായിരുന്നു, വിവാഹത്തെ കുറിച്ച് നടി

    'ഒരൊറ്റ കാര്യവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ വലിയ വിവാദമായി തീരുകയായിരുന്നു. തുടര്‍ന്ന് കുറെ കാര്യങ്ങള്‍ സംഭവിച്ചു. അതേ കുറിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ ഈ അഭിമുഖത്തിന്റെ സമയം മുഴുവനുണ്ടായാലും മതിയാകില്ല. അത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നെന്ന് മാത്രം ഇപ്പോള്‍ പറയാം. പക്ഷെ അതേ കുറിച്ച് എനിക്ക് വലിയ നിരാശയോ നഷ്ടബോധമോ ഇല്ല. കാരണം ഈ സിനിമാ മേഖല എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും വളരെ അടുത്ത് നിന്ന് എനിക്ക് മനസിലാക്കാനായി. അങ്ങനെ നോക്കുമ്പോള്‍ ആ അനുഭവത്തെ കുറിച്ച് എനിക്ക് സന്തോഷമേയുള്ളു,' എന്നായിരുന്നു ഷെയ്ന്‍ നിഗം നല്‍കിയ മറുപടി.

    ചിത്രത്തില്‍ വിനു എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. വിനുവിന്റെ അമ്മയായ ആശയെ ആണ് രേവതി അവതരിപ്പിക്കുന്നത്. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ സൈക്കോളജിക്കില്‍ ത്രില്ലറാണ് ചിത്രം. വിനുവിനും അമ്മയ്ക്കും തങ്ങളുടെ വീട്ടില്‍ അനുഭവപ്പെടുന്ന ചില അസ്വാഭാവിക സംഭവങ്ങളാണ് സിനിമ അവതരിപ്പിക്കുന്നത്. ചിത്രം കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്ന് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റുമുയരുന്ന അഭിപ്രായങ്ങള്‍.

    Recommended Video

    Mohanlal to sing a song for Shane nigam movie

    ഷെയ്ന്‍ നിഗത്തിന്റെ അമ്മ സുനില ഹബീബ്, സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ കൂടിയായാ തെരേസ റാണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ചിത്രത്തിലെ പാട്ട് ഷെയ്ന്‍ തന്നെയാണ് എഴുതിയതയും സംഗീതം നല്‍കിയതും ആലപിച്ചിരിക്കുകയും ചെയ്യുന്നത്. ഷെയ്‌നെ പോലെ തന്നെ തന്റെ ആദ്യ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ രാഹുലിനും ശക്തമായൊരു തിരിച്ചുവരവായി മാറുകയാണ് ഭൂതകാലം.

    Read more about: shane nigam
    English summary
    Shane Nigam Opens Up About The Things He Learned After Issues During Veyil Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X