മമ്മൂട്ടിയെപ്പറ്റി അങ്ങനെ പറയാന്‍ പാടില്ല, മോഹന്‍ലാലിനെ ഇടയ്ക്ക് കാണാറുണ്ട്; ഇടവേളയെക്കുറിച്ച് ശങ്കര്‍

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ശങ്കര്‍. ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായകന്‍. മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോയായിരുന്നു ശങ്കര്‍. അദ്ദേഹത്തിന്റെ ഹെയര്‍ സ്‌റ്റൈല്‍ ഒരുകാലത്ത് സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു. എണ്‍പതുകളിലെ മലയാള സിനിമയെന്നാല്‍ ശങ്കറും മോഹന്‍ലാലും കളം പിടിക്കുന്ന കാലമായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളൊക്കെ വലിയ വിജയങ്ങളായിരുന്നു.

എന്നാല്‍ പിന്നീട് മോഹന്‍ലാല്‍ വലിയ താരമായി മാറി. പക്ഷെ ശങ്കര്‍ ആകട്ടെ പതിയെ പതിയെ സിനിമയില്‍ നിന്നും അകന്നകന്നു പോവുകയായിരുന്നു. ഇടക്കാലത്ത് തിരികെ വന്നുവെങ്കിലും ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല ശങ്കര്‍. ഇപ്പോഴിതാ തന്ഞറെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശങ്കര്‍. തന്റെ ഇടവേളയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

Shankar

'ഞാന്‍ ഒരു ബ്രേക്ക് എടുത്തതാണ്, ഇപ്പോള്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ഉള്ള പ്ലാനിലാണ്. ഉടനെ ഒരെണ്ണം വരും'' എന്നാണ് ശങ്കര്‍ പറയുന്നത്. അതേസമയം തനിക്ക് മോഹന്‍ലാലുമായിട്ട് നല്ലൊരു ബന്ധം ഇപ്പോഴും ഉണ്ടെന്നും ഇരുവരും തമ്മില്‍ ഇടയ്‌ക്കൊക്കെ കാണാറുണ്ടെന്നും ശങ്കര്‍ പറയുന്നുണ്ട്. ലണ്ടനിലാണ് ഇപ്പോള്‍ ശങ്കര്‍ സ്ഥിരതാമസം. ലണ്ടനില്‍ വരുമ്പോള്‍ മോഹന്‍ലാലിനെ കാണാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

സിനിമാ രംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും ശങ്കര്‍ സംസാരിക്കുന്നുണ്ട്. സിനിമ വളര്‍ന്നു, ബഡ്ജറ്റ് ആയാലും ടെക്നിക്കലി ആയാലും സിനിമ വളര്‍ന്നു. അന്നത്തെ കാലത്ത് അത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും നല്ല സിനിമകള്‍ ഇറങ്ങിയിട്ടുണ്ട എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഒക്കെ അതുപോലെ ഒരു നല്ല സിനിമയാണ്. ഇന്നും ആളുകള്‍ അതേക്കുറിച്ച് പറയുന്നില്ലേ. പടയോട്ടം എന്ന സിനിമ എത്ര കോടികള്‍ ചിലവാക്കി എടുത്തതാണ് എന്നറിയോ. ഇനിയും കുറെ കഴിയുമ്പോള്‍ ഇനിയും മാറ്റങ്ങള്‍ സിനിമയില്‍ വരും എന്നാണ് ശങ്കര്‍ അഭിപ്രായപ്പെടുന്നത്.

Shankar

അതേസമയം സമീപകാലത്തായി നടന്‍ മമ്മൂട്ടിയ്‌ക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തെക്കുറിച്ചും ശങ്കര്‍ സംസാരിക്കുന്നുണ്ട്. മമ്മൂട്ടി മഹാനായ നടനാണെന്നും അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയാന്‍ പാടില്ലെന്നുമാണ് ശങ്കര്‍ പറയുന്നത്. അഭിനയത്തിന് പുറമെ താന്‍ സംവിധാനത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചും ശങ്കര്‍ സംസാരിക്കുന്നുണ്ട്. താന്‍ സംവിധാനം ചെയ്യുന്ന സിനിമ ഉടനെ ഇറങ്ങുമെന്നാണ് ശങ്കര്‍ പറയുന്നത്.

കൂടാതെ മഞ്ഞില്‍ വിരിഞ്ഞ പൂവ് ഇന്ന് ഇറങ്ങിയെങ്കില്‍ നൂറു കോടി കിട്ടിയേനെ. അന്ന് അത് ഒരു കോടി കിട്ടിയ സിനിമയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായ ഭ്രമം എന്ന സിനിമയിലൂടെ ശങ്കര്‍ തിരികെ വന്നിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തുടങ്ങി, പടയോട്ടം, അതിരാത്രം, ആരാന്റെ മുല്ല കൊച്ചുമുല്ല, അരം പ്ലസ് അരം കിന്നരം, സുഖമോ ദേവി, കിഴക്കുണരും പക്ഷി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ശങ്കര്‍. ഓര്‍മ്മകളില്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X