മാധവേട്ടന്‍ ഭാര്യയേയും മക്കളേയും കളഞ്ഞിട്ട് പോയതല്ല, അവരാണ് കളഞ്ഞത്; നടനായതിനാല്‍ ഭാര്യ ഉപേക്ഷിച്ചു
കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന നടന്‍ ടിപി മാധവന്‍ മരണപ്പെടുന്നത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൊല്ലത്തെ ഗാന്ധി ഭവനിലെ അന്തേവാസിയായി കഴിയുകയായിരുന്നു ടിപി മാധവന്‍. സിനിമയുടെ വെളി വെളിച്ചത്തില്‍ നിന്നെല്ലാം മാറി ആരും തുണയില്ലാതെ കഴിയുകയായിരുന്ന മാധവനെ സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗാന്ധി ഭവനിലെത്തിക്കുന്നത്.
ഈയ്യടുത്താണ് ടിപി മാധവന്‍ ഗാന്ധി ഭവനിലുണ്ടെന്ന വാര്‍ത്ത ചര്‍ച്ചയായി മാറുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തില്‍ സംഭവിച്ചതെന്ന ചര്‍ച്ചകളും ആരംഭിച്ചു. മക്കളുമായി അകന്നു കഴിയുകയായിരുന്നു ടിപി മാധവന്‍. താരത്തെ കുടുംബം തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. അതേസമയം മക്കളെ അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു.

ഇതിനിടെ ഇപ്പോഴിതാ മാധവനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. ടിപി മാധവനല്ല കുടുംബത്തെ ഉപേക്ഷിച്ച് മറിച്ച് ഭാര്യയും മക്കളുമാണ് അദ്ദേഹത്തെ ഇട്ടിട്ട് പോയതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പുസ്തകം കിട്ടുമ്പോള്‍ പുതിയതിന്റെ മണം മണത്തു നോക്കില്ലേ. അതുപോലെ ആ കിളിപ്പിച്ച ഷര്‍ട്ടും അതേ കരയുള്ള മുണ്ടും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന മാധവേട്ടനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പാവം. വലിയൊരു കുടുംബത്തില്‍, വലിയൊരു മനുഷ്യന്റെ മകനായി ജനിച്ചിട്ടും എവിടേയും എത്താനായില്ല. അദ്ദേഹം തന്നെ പറയാറുണ്ട് തന്റെ തെറ്റ് ആണെന്ന്. പക്ഷെ അദ്ദേഹത്തിന്റെ തെറ്റല്ല. അദ്ദേഹം സിനിമാക്കാരന്‍ ആയതുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ബന്ധം വേര്‍പെടുത്തിപ്പോയി.'' ശാന്തിവിള ദിനേശ് പറയുന്നു.
''പക്ഷെ ഇവിടുത്തെ യൂട്യൂബര്‍മാര്‍ പറയും അയാള്‍ ഭാര്യയേയും മക്കളേയും കളഞ്ഞുവെന്ന്. പക്ഷെ അയാള്‍ കളഞ്ഞു പോയിട്ടില്ല. അയാളെയാണ് കളഞ്ഞിട്ടു പോയത്. പോട്ടെ. ഭാര്യ മരിച്ചു. മകനും മകളും വരുമെന്ന് വാര്‍ത്ത കണ്ടു. വരുന്നെങ്കില്‍ അവസാനമായി കാണട്ടെ. വന്നില്ലെങ്കിലും സാരമില്ല. എന്നെപ്പോലെ അദ്ദേഹത്തെ ചേട്ടനായും അച്ഛനായുമൊക്കെ സ്‌നേഹിച്ച ഒരുപാട് പേരുണ്ട്. അവര്‍ വരും അദ്ദേഹത്തെ യാത്രയാക്കാന്‍. നല്ല ലോകത്ത് പോയി സമാധാനത്തോടെ ജീവിക്കട്ടെ'' എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.
അതേസമയം അച്ഛനെ അവസാനമായി കാണാന്‍ ടിപി മാധവന്റെ മകളും മകനും എത്തി. തിരുവനന്തപുരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് താരത്തെ കാണാന്‍ മക്കളെത്തിയത്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ടിപി മാധവന്റെ സഹോദരങ്ങളും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

നേരത്തെ അച്ഛനും താനും തമ്മിലുള്ള അകല്‍ച്ചയെക്കുറിച്ച് ടിപി മാധവന്റെ മകന്‍ രാജ് കൃഷ്ണ മേനോന്‍ സംസാരിച്ചു. രാജ് കൃഷ്ണ സംവിധായകനാണ്. അക്ഷയ് കുമാറിനെ നായകനാകി എയര്‍ലിഫ്റ്റ് എന്ന സിനിമ സംവിധാനം ചെയ്തത് രാജ് കൃഷ്ണയായിരുന്നു.'' നാല് തവണയില്‍ കൂടുതല്‍ അദ്ദേഹം എന്നെ കണ്ടിട്ടുണ്ടാകില്ല. അമ്മ ഗിരിജയാണ് എന്നേയും സഹോദരിയേയും വളര്‍ത്തിയത്.'' എന്നായിരുന്നു അച്ഛനെക്കുറിച്ച് നേരത്തെ രാജ് കൃഷ്ണ മേനോന്‍ പറഞ്ഞത്.
സിനിമയിലെത്തിയതോടെയാണ് ടിപി മാധവനും കുടുംബവും തമ്മിലുള്ള ബന്ധം അവസാനിക്കുന്നത്. 2015 ഹരിദ്വാറിലെക്കുള്ള യാത്രയ്ക്കിടയില്‍ മാധവന് പക്ഷാഘാതം സംഭവിച്ചിരുന്നു. തളര്‍ന്നുവീണ നടനെ അവിടെയുള്ള ചിലര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം കുറഞ്ഞപ്പോള്‍ പലരുടേയും സഹായത്തോടെ കേരളത്തില്‍ തിരികെ എത്തി. ഒരു ലോഡ്ജില്‍ ആരും തുണയില്ലാതെ അവശനായി മാധവന്‍ കഴിയുന്നുവെന്ന് ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് നടനെ ഗാന്ധി ഭവനില്‍ എത്തിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഗാന്ധി ഭവന്‍ അന്തേവാസിയായിരുന്നു മാധവന്‍.


Click it and Unblock the Notifications











