മമ്മൂക്ക വക്കീലാണെന്ന കാര്യം ഓര്‍ത്തില്ല, അന്ന് മമ്മൂക്കയിലെ അഭിഭാഷന്‍ പുറത്ത് വരുന്നത് കണ്ടു: ശാന്തി

ക്രിസ്തുമസ് വിന്നറായി മാറിയിരിക്കുകയാണ് നേര്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ്. ബോക്‌സ് ഓഫീസിലെ മോഹന്‍ലാലിന്റെ മികച്ചൊരു തിരിച്ചുവരവായി മാറിയിരിക്കുകയാണ് നേര്. അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ സിനിമയുടെ തിരക്കഥാ ജീത്തുവും ശാന്തി മായാദേവിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ശാന്തി ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ദൃശ്യം 2വിലും വക്കീല്‍ വേഷത്തിലെത്തി കയ്യടി നേടിയ താരമാണ് ശാന്തി. നേരത്തെ മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വനിലെ വക്കീല്‍ വേഷത്തിലൂടെയാണ് ശാന്തി മായാദേവി മലയാള സിനിമയിലെത്തുന്നത്. ഇപ്പോഴിതാ കോര്‍ട്ട് റൂം ഡ്രാമയായ നേരിന്റെ തിരക്കഥയൊരുക്കാനും ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കാനും ശാന്തിയ്ക്ക് സാധിച്ചിരിക്കുകയാണ്.

Shanti Mayadevi

മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലുമൊപ്പം അഭിനയിച്ചതിന്റെ പരിചയ സമ്പത്തുണ്ട് ഇതിനോടകം തന്നെ ശാന്തിയ്ക്ക്. ഇതിനിടെ വിജയ് ചിത്രം ലിയോയിലും വക്കീലായി എത്തി. അഭിനേതാവും മുമ്പ് വക്കീലായിരുന്ന മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ശാന്തി മായാദേവി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി മനസ് തുറന്നത്.

''സത്യത്തില്‍ ഷൂട്ടിങ് സമയത്ത് ഞാന്‍ മമ്മൂക്ക വക്കീലാണെന്ന കാര്യം ഓര്‍ത്തില്ല. സൂപ്പര്‍ സ്റ്റാര്‍ മമ്മൂക്ക മാത്രമാണല്ലോ നമ്മുടെ മനസില്‍. ടേക്ക് പോയി ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോഴാണ് മമ്മൂക്കയിലെ അഭിഭാഷകന്‍ പുറത്തു വന്നത് കണ്ടത്. യെസ് യുവര്‍ ഓണര്‍ എന്ന് പറഞ്ഞു തുടങ്ങുന്ന ഡയലോഗാണ്. യെസ് യുവര്‍ ഓണര്‍ എന്ന് കീഴ്‌ക്കോടതിയില്‍ പറയുന്ന മോഡ് ഓഫ് ക്രിയേഷന്‍ അല്ല മേല്‍ക്കോടതിയില്‍ പറയേണ്ടത്.'' ശാന്തി പറയുന്നു.

അത് മമ്മൂക്ക തിരുത്തിപ്പറഞ്ഞു തന്നപ്പോഴാണ് മമ്മൂക്കയില്‍ ഞാനൊരു സീനിയര്‍ വക്കീലിനെ കണ്ടത്. അത് മാത്രമല്ല മമ്മൂക്ക പല സിനിമകളിലും അവതരിപ്പിച്ച വക്കീല്‍ കഥാപാത്രങ്ങള്‍ എന്നെപ്പോലെയുള്ളവരെ ജീവിതത്തില്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇതുപോലൊരു വക്കീലാകണം എന്നൊക്കെ മനസില്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും ശാന്തി മായാദേവി പറയുന്നു. തന്റെ വക്കീല്‍ ജീവിതത്തെക്കുറിച്ചും ശാന്തി മായാദേവി സംസാരിക്കുന്നുണ്ട്.

ക്രിമനല്‍ കേസുകളാണ് കൂടുതലായി വരുന്നത്. ഏത് കേസ് കിട്ടിയാലും നന്നായി പഠിച്ച് അവതരിപ്പിക്കണമെന്നാണ് വല്യച്ഛന്‍ പറഞ്ഞിട്ടുള്ളത്. കുട്ടികളുടെ കേസുകള്‍ വരുമ്പോള്‍ വൈകാരികമായി കൈകാര്യം ചെയ്യാറുണ്ട്. സമൂഹത്തിലെ എല്ലാ തിന്മയും ഒത്തുവരുന്ന ഒരിടമാണ് കോടതി. കോടതിയില്‍ ജോലി ചെയ്യുന്ന ഒരാളിന്റെ മനസില്‍ കുറഞ്ഞത് അഞ്ച് സിനിമയെങ്കിലും ഉണ്ടാകും. അത്രയ്ക്കും വൈകാരികമായ സംഭവങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്.

Shanti Mayadevi

തന്റെ കുടുംബത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട് അഭിമുഖത്തില്‍. ഭര്‍ത്താവ് ഷിജു രാജശേഖരന്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. മകള്‍ ആറുവയസുകാരി ആരാധ്യ ഋഷിക പൗര്‍ണമി. രണ്ടു പേരും സിനിമ ഏറെ ഇഷ്ടപ്പെടുന്നവരാണ്. ഒരു പ്രഫഷന്‍ തന്നെ നന്നായി കൊണ്ടു പോകണമെങ്കില്‍ കുടുംബത്തിന്റെ സഹകരണം വേണം. ഞാന്‍ രണ്ടു പ്രൊഫഷന്‍ സമാന്തരമായി കൊണ്ടു പോകുന്ന ആളാണല്ലോ എന്നാണ് ശാന്തി പറയുന്നത്.

അതേസമയം താന്‍ ഇപ്പോള്‍ പുതിയൊരു കഥയുടെ എഴുത്തിലാണെന്നും ശാന്തി അറിയിച്ചു. കോടതിയുമായി ബന്ധപ്പെട്ട കഥയാണ് അതും. പ്രൊജക്ട് ആയി മാറിയിട്ടില്ല. അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ശാന്തി പറയുന്നു. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളൊക്കെ വക്കീലായതുകൊണ്ട് വലിയ ടെന്‍ഷന്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇനി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെന്നാണ് മോഹമെന്നും ശാന്തി കൂട്ടിച്ചേര്‍ക്കുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X