അല്‍ഫോണ്‍സിനേയും കൂട്ടി ആസിഫിന് കാര്‍ വില്‍ക്കാന്‍ പോയി; ഒടുവില്‍ വഴക്കായ കഥ പറഞ്ഞ് ഷറഫുദ്ദീന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷറഫുദ്ദീന്‍. പ്രേമത്തിലെ ഗിരിരാജന്‍ കോഴിയായി കടന്നുവന്ന് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ഷറഫുദ്ദീന്‍. പക്ഷെ പിന്നീട് വില്ലന്‍ വേഷത്തിലൂടെ താരം പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു. ഒരുപാട് ചിരിപ്പിച്ചിരുന്ന ഒരാളില്‍ നിന്നും ഒരുപാട് ഭയപ്പെടുത്തുന്ന ഒരളായി മാറുകയായിരുന്നു ഷറഫുദ്ദീന്‍. പിന്നീട് ആര്‍ക്കറിയാം എന്ന ചിത്രത്തിലൂടെ വീണ്ടും താരം ഞെട്ടിച്ചു. ഇത്തവണ ചേര്‍ത്തുപിടിക്കുന്ന, സ്‌നേഹനിധിയായ ഭര്‍ത്താവായിട്ടായിരുന്നു വരവ്.
ഇപ്പോഴിതാ ഷറഫുദ്ദീന്റെ പുതിയ സിനിമയും റിലീസിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ താന്‍ സിനിമയിലെത്തുന്നതിന് മുമ്പ് നടന്ന രസകരമായൊരുകഥ പങ്കുവെക്കുകയാണ് ഷറഫുദ്ദീന്‍. ബൈജു എം നായര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സിനിമയിലെത്തുന്നത് മുമ്പ് വാഹനങ്ങളുടെ സെയില്‍സ് എക്‌സിക്യൂട്ടിവായിരുന്നു ഷറഫുദ്ദീന്‍. ഇങ്ങനെ താന്‍ നടന്‍ ആസിഫ് അലിയ്ക്ക് കാര്‍ വില്‍ക്കാന്‍ പോയ കഥയാണ് താരം പങ്കുവച്ചിരിക്കുന്നത്. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.
സിനിമയില്‍ വന്ന ശേഷം ആസിഫ് അലി ആദ്യമായിട്ട് വാങ്ങിയ കാറിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവ് ഞാനായിരുന്നു. ആസിഫിന് കാറ് കൊടുത്തത് ഞാനാണ്. ആസിഫിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. സിനിമയില്‍ വന്ന ശേഷം ആസിഫിനെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. ആസിഫിനെ ആദ്യമായി നേരിട്ട് കാണുന്നത് വൈറസ് സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്. അന്ന് കണ്ടപ്പോള്‍ എനിക്ക് നിങ്ങളെ അറിയാമെന്ന് പറഞ്ഞു. ആ ശരി ശരിയെന്ന് ആസിഫ്. അതല്ല ഇതിനും മുന്നേ എനിക്കറിയാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതെങ്ങനെയെന്ന് ആസിഫ് ചോദിച്ചു.

നിങ്ങളുടെ ഫിയറ്റ് കാര്‍ തന്നത് ഞാനായിരുന്നുവെന്ന് പറഞ്ഞു. ങേ താനോ അതെന്നായിരുന്നു ആസിഫിന്റെ പ്രതികരണം. അതിന് പിന്നിലൊരു കഥയുണ്ട്. അവസാനം ആസിഫുമായി വഴക്കൊക്കെയായിരുന്നു. ആസിഫിന് ഒരു പ്രത്യേക തിയ്യതിയില്‍ തന്നെ വേണമായിരുന്നു വണ്ടി. നമ്മളുടെ മാനേജേഴ്‌സിനെ അറിയാലോ, ഒരു ബുക്കിംഗ് വരുകയാണെങ്കില്‍ ഈ ഡേറ്റിന് കൊടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ ആ എടുത്തോ എടുത്തോ എന്ന് പറയും. പക്ഷെ വണ്ടി വന്നത് അതും കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ്.
ആസിഫിന്റെ സഹോദരന്‍ അസ്‌കര്‍ പത്താം ക്ലാസിലാണ്. പരീക്ഷ കഴിഞ്ഞ് വരുന്ന ദിവസം വീട്ടില്‍ കാറുണ്ടാകുമെന്ന് ആസിഫ് വാക്ക് കൊടുത്തിരുന്നു. എന്റെ മാനേജര്‍ പറഞ്ഞ വാക്ക് ഞാനും കൊടുത്തു. പക്ഷെ കാര്‍ എത്തിയില്ല. ആസിഫിക്കുമായി വഴക്കൊക്കെയായി. ആസിഫിന് അതൊന്നും ഓര്‍മ്മയില്ല. പിന്നീടത് പരിഹരിക്കപ്പെടുകയും ചെയ്തു.

ഞാന്‍ ആസിഫിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ ഉമ്മയെ കാര്‍ കാണിക്കാന്‍ പോവുകയായിരുന്നു. ആലുവ വഴി പോകുമ്പോള്‍ എന്റെ രണ്ട് കൂട്ടുകാരേയും കൂടെ കൂട്ടി. അത് അല്‍ഫോണ്‍സ് പുത്രനും കൃഷ്ണ ശങ്കറുമായിരുന്നു. അവര്‍ രണ്ടു പേരുമുണ്ടായിരുന്നു ഞാന്‍ കാര്‍ കാണിക്കാന് പോകുമ്പോള്‍. അവര്‍ അകത്തേക്കൊന്നും വന്നില്ല. ഈ കഥ ഞാന്‍ വൈറസിന്റെ സെറ്റില്‍ വച്ച് ആസിഫിനോട് പറഞ്ഞു.
അല്‍ഫോണ്‍സ് പുത്രന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നോ എന്ന് ആസിഫ് ചോദിച്ചു. യെസ് എന്ന് പറഞ്ഞപ്പോള്‍ ച്ഛേ എന്ന് ആസിഫ് പറഞ്ഞു. അവര്‍ അകത്തേക്ക് വരാതെ പുറത്തെവിടെയോ ചായയും കുടിച്ച് ഇരിക്കുകയായിരുന്നു. അതുപോലെ തന്നെ താന്‍ ഒരിക്കല്‍ അമല്‍ നീരദിനും വാഹനം വില്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാലത് നടക്കാതെ പോയെന്നും ഷറഫുദ്ദീന്‍ പറയുന്നു. എന്നാല്‍ പിന്നീട് അമലിന്റെ തന്നെ ചിത്രത്തിലെ വില്ലനായി ഷറഫുദ്ദീന്‍ എത്തുകയായിരുന്നു. പക്ഷെ പഴയ കഥ അമിലിനോട് താന്‍ പറഞ്ഞിട്ടില്ലെന്നും ഷറഫുദ്ദീന്‍ പറയുന്നു.

പ്രിയന്‍ ഓട്ടത്തിലാണ് ആണ് ഷറഫുദ്ദീന്റെ പുതിയ സിനിമ. ജൂണ്‍ 24 ന് സിനിമ തീയേറ്ററുകളിലേക്ക് എത്തും. അപര്‍ണ ദാസ്, നൈല ഉഷ, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആന്റണി സോണിയാണ് സിനിമയുടെ സംവിധാനം. സന്തോഷ് ത്രിവിക്രമന്‍ ആണ് നിര്‍മ്മാണം. പിഎം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും ലിജിന്‍ ബിമ്പോ സംഗീതവും നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications











