പപ്പേട്ടന്റെ പടത്തില്‍ കണ്ണില്‍ ലെന്‍സിട്ട് പോയി പിടിക്കപ്പെട്ടു; അദ്ദേഹം പറഞ്ഞത് ഇതെന്ന് ശാരി
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശാരി. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളും കഥാപാത്രങ്ങളും ശാരി സമ്മാനിച്ചിട്ടുണ്ട്. ശാരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന കാര്യങ്ങളിലൊന്ന് ശാരിയുടെ കണ്ണുകളായിരിക്കും. മനോഹരമായ ആ കണ്ണുകളില്‍ മയങ്ങി വീഴാത്തവരായി ആരുമുണ്ടാകില്ല. പത്മരാജന്‍ എന്ന അതുല്യ സംവിധായകനാണ് വെള്ളാരം കണ്ണുള്ള ശാരിയെ മലയാളികള്‍ക്ക് പരിചയപ്പെടുന്നത്.
മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്കുകളായ ദേശാടനക്കിൡകള്‍ കരയാറില്ല, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ശാരി മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടുന്നത്. ഇപ്പോഴിതാ തന്റെ കണ്ണുകളെക്കുറിച്ചും അവയെക്കുറിച്ച് പത്മാരാജന്‍ പറഞ്ഞ വാക്കുകളുമെല്ലാം ഓര്‍ക്കുകയാണ് ശാരി. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാരി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

തമിഴില്‍ അഭിനയിക്കുമ്പോള്‍ തന്റെ കണ്ണ് മോശമാണെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് കാരണം താന്‍ പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല, സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ കണ്ണിന് ലെന്‍സ് വെച്ചിട്ടുണ്ടെന്നുമാണ് ശാരി പറയുന്നത്. ''മലയാളത്തിലെ ആദ്യ പടത്തില്‍ തന്നെ ലെന്‍സ് വെച്ചിട്ടുണ്ട്. പക്ഷെ അത് പിടിക്കപ്പെട്ടിട്ടുണ്ട്. അയ്യോ, നാണം കെട്ട് പോയി. ക്യാമറാമാനായിരുന്നു അത് കണ്ടുപിടിച്ചത്. കണ്ണിന്റെ പ്രാധാന്യം ഇത്രയും ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അതിനെക്കുറിച്ച് എപ്പോഴും എന്നോട് ആളുകള്‍ മോശമായാണ് പറയാറുണ്ടായിരുന്നത്. ആളുകള്‍ കളിയാക്കിയിരുന്നു. ആദ്യം ഞാന്‍ ഒരു തമിഴ് പടത്തിന് വേണ്ടി ഫോട്ടോഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയം അവര് പറഞ്ഞു, ഈ കണ്ണ് വേണ്ട, നമുക്ക് ലെന്‍സ് വെക്കാം, കഥാപാത്രത്തിന് അതാണ് നല്ലത് എന്ന് അവര്‍ പറഞ്ഞു'' എന്നാണ് ശാരി പറയുന്നത്.

ഇതോടെ തന്റെ കണ്ണ് ശരിയല്ലെന്ന് തനിക്ക് തോന്നി തുടങ്ങിയെന്നാണ് ശാരി പറയുന്നത്. തുടര്‍ന്നാണ് മലയാളത്തിലേക്ക് എത്തുന്നത്. ദേശാടനക്കിളികള്‍ കരയാറില്ല എന്ന പത്മാരജന്‍ സിനിമയായിരുന്നു ആദ്യത്തേത്. ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയപ്പോള്‍ കണ്ണുകളെക്കുറിച്ചും വീണ്ടും അത് തന്നെ കേള്‍ക്കണ്ടല്ലോ എന്നു കരുതി താന്‍ ലെന്‍സ് വെക്കുകയായിരുന്നുവെന്നാണ് ശാരി പറയുന്നത്. പിന്നേം അത് തന്നെ കേള്‍ക്കണമല്ലോ, എന്ന് വിചാരിച്ച് ഞാന്‍ റൂമില്‍ നിന്ന് തന്നെ ലെന്‍സ് വെച്ച് പോയി., ഒരു അഞ്ചാറ് ദിവസം ഷൂട്ട് ചെയ്തു. വലിയ വലിയ ഷോട്ടുകളായിരുന്നു. അതൊക്കെ എടുത്ത് കഴിഞ്ഞ്, എന്റെയും കാര്‍ത്തികയുടെയും സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ക്യാമറ സൂം ചെയ്തപ്പോഴാണ് ക്യാമറാമാന്‍ വേണു കണ്ടുപിടിച്ചത്. ശാരി, എന്താ ലെന്‍സ് ഇട്ടിട്ടുണ്ടോ, എന്ന് ചോദിച്ചു. ഞാന്‍ ബ്ലാക്ക് ലെന്‍സ് കണ്ണിന് ഇട്ടിട്ടുണ്ട്, എന്ന് ഞാന്‍ പറഞ്ഞു'' ശാരി പറയുന്നു.

ഈ സമയം അടുത്തു തന്നെ പപ്പേട്ടനുണ്ടായിരുന്നു. എന്തിനാ ലെന്‍സിട്ടതെന്ന് ചോദിച്ച അദ്ദേഹം ഈ കണ്ണിന് വേണ്ടിയല്ലേ സെലക്ട് ചെയ്തതെന്നും അല്ലെങ്കില്‍ വേറെ ആര്‍ട്ടിസ്റ്റിനെ ഇവിടെ കിട്ടില്ലേയെന്നും ചോദിച്ചുവെന്നും ശാരി പറയുന്നു. ലെന്‍സ് വേഗം ഊരിക്കളയാനും പറഞ്ഞുവെന്ന് ശാരി ഓര്‍ക്കുന്നു. ഈ കണ്ണ് ഈ കഥാപാത്രത്തിന് പ്രധാനമായും വേണം, അതുകൊണ്ടാണ് ഞാന്‍ ശാരിയെ സെലക്ട് ചെയ്തത്, നൗ ഗോ ആന്റ് റിമൂവ് യുവര്‍ കോണ്‍ടാക്ട് ലെന്‍സ് എന്ന് പറഞ്ഞു,'' എന്നാണ് ശാരി പറയുന്നത്. ''മുമ്പ് കണ്ണിനെ കുറ്റം പറഞ്ഞവര്‍, അയ്യോ ഞങ്ങള്‍ക്ക് മനസിലായില്ല ഈ കണ്ണിന് ഇത്രയും സ്പെഷ്യാലിറ്റി ഉണ്ടെന്ന് പറയാന്‍ ആരംഭിച്ചെന്നും ശാരി പറയുന്നു.
Recommended Video

അതിന്റെ ക്രെഡിറ്റ് മലയാളം സിനിമയ്ക്ക് മാത്രമാണെന്നാണ് ശാരി പറയുന്നത്. മലയാളം ഫിലിം ഇന്‍ഡസ്ട്രി തുടക്കം മുതല്‍ തന്നെ എനിക്ക് എല്ലാ സ്നേഹവും സംരക്ഷണവും തന്നു. എന്റെ കണ്ണിനെ അവര്‍ക്കെല്ലാവര്‍ക്കും ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും ശാരി പറയുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടുമെത്തുകയാണ് ശാരി. ജന ഗണ മനയാണ് ശാരിയുടെ പുതിയ സിനിമ. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ഹിറ്റായി മാറിയിരുന്നു.


Click it and Unblock the Notifications











