ഷീലയുടെ അവസാനം അന്ന് ആയേനെ! മൂന്ന് മാസം കിടന്ന കിടപ്പായിരുന്നു; അപകടത്തെക്കുറിച്ച് ഷീല

മലയാളത്തിന്റെ എവര്‍ഗ്രീന്‍ നടിയാണ് ഷീല. ഷീലാമ്മ എന്ന് അന്നും ഇന്നും ആരാധകര്‍ വിളിക്കുന്ന താരം. മലയാള സിനിമയില്‍ ഷീലയോളം ജനമനസില്‍ ഇടം നേടിയ മറ്റൊരു നടിയുണ്ടാകില്ല. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തില്‍ തുടങ്ങി ഇന്നത്തെ കാലത്തിനൊപ്പം വരെ ഷീലാമ്മ അഭിനയിച്ചിട്ടുണ്ട്. ഇന്നും മലയാളികളുടെ മനസില്‍ ജോഡി എന്നാല്‍ അത് നസീറും ഷീലയുമാണ്. മലയാള സിനിമയിലെ ഒരു ചരിത്രം എന്നല്ല, മലയാള സിനിമയുടെ ചരിത്രം തന്നെയാണ് ഷീല.

ഇപ്പോള്‍ അഭിനയത്തില്‍ പഴയത് പോലെ നിറ സാന്നിധ്യമല്ലെങ്കിലും കൃത്യമായ ഇടവേളകളില്‍, മലയാള സിനിമയുടെ മാറുന്ന കാലത്തിലെല്ലാം തന്നെ അടയാളപ്പെടുത്തുന്ന സിനിമകളില്‍ ഷീല എത്താറുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അനുരാഗം എന്ന ചിത്രത്തിലൂടെ ഷീല തിരികെ വരികയാണ്. അനുരാഗത്തിന്റെ ചിത്രീകരണത്തിനിടെ വലിയൊരു അപകടവും ഷീല നേരിട്ടു.

Sheela

ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല തനിക്കുണ്ടായ അപകടത്തെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സിനിമയില്‍ വന്നിട്ട് ഇത്രയും കൊല്ലങ്ങളായി്. ഒരു സിനിമയുടെ സെറ്റില്‍ പോലും എനിക്ക് ഒരപകടവും ഉണ്ടായിട്ടില്ല, ദൈവാതീനം കൊണ്ട്. ഒന്ന് താഴെ വീഴുക പോലുമുണ്ടായിട്ടില്ല. പക്ഷെ ഈ അനുരാഗത്തില്‍ അഭിനയിക്കുമ്പോള്‍ അത് സംഭവിച്ചു. എന്റെ അവസാനത്തെ ഷൂട്ട് ഡേയായിരുന്നു. അതിനാല്‍ അവര്‍ വലിയൊരു കേക്കൊക്കെ വാങ്ങി വച്ചിരുന്നു. ജോണി ആന്റണിയുടെ ബൈക്കിന്റെ പിറകില്‍ ഞാനിരുന്ന് പോകുന്നതാണ് ഷോട്ട്. ആദ്യം വേറെ ആരെയോ വച്ചാണ് റിഹേഴ്‌സല്‍ ചെയ്തത്.

ഷോട്ട് സമയത്തായിരുന്നു ഞാന്‍ കയറി ഇരുന്നത്. വണ്ടിയെടുത്തതും ബ്രേക്ക് കിട്ടിയില്ലെന്ന് തോന്നുന്നു, വണ്ടി നേരെ പോയി എവിടെയോ പോയി ഇടിച്ചു. ഇടിച്ചുടനെ സ്റ്റണ്ട് പടത്തില്‍ ഹീറോ അടിക്കുമ്പോള്‍ വില്ലന്‍ വീഴുന്നത് പോലെ ഞാന്‍ കറങ്ങിയടിച്ച് നിലത്ത് വീണു. നല്ലകാലെ വീണത് ചെളി വെള്ളത്തിലായിരുന്നു. അതുകാരണം ഞാന്‍ രക്ഷപ്പെട്ടു. അടുത്ത റോഡിലോ റോഡ് പണിയെടുക്കാന്‍ സൈഡില്‍ കൂട്ടിവച്ചിരുന്ന കല്ലിലോ മറ്റോ ആയിരുന്നു വീണിരുന്നത് എങ്കില്‍ അന്നായിരിക്കും ഷീലയുടെ അവസാനം.

Sheela

ചെളി വെള്ളത്തില്‍ വീണതു കൊണ്ട് രക്ഷപ്പെട്ടു. പെട്ടെന്ന് എഴുന്നേല്‍ക്കാനായില്ല. എല്ലാവരും ഓടി വന്ന് എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിച്ചു. ഒന്നുമില്ല ഒന്നുമില്ല എന്ന് ഞാന്‍ പറഞ്ഞു. ഡോക്ടറെ കാണാം എന്ന് നിര്‍മ്മാതാവ് പറഞ്ഞു. അങ്ങനെ അടുത്ത ഡോക്ടറെ പോയി കണ്ടു. ഡോക്ടറെ കണ്ടപ്പോള്‍ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. തിരികെ വന്ന് ആ ഷോട്ട് പൂര്‍ത്തിയാക്കി. കേക്കും മുറിച്ചു. എനിക്കപ്പോള്‍ ചെറിയ വേദനയുണ്ട്. പക്ഷെ എല്ലാവരും സന്തോഷിച്ച് നില്‍ക്കുമ്പോള്‍ നമ്മളായിട്ട് അവരെ വേദനിപ്പിക്കണ്ടെന്ന് കരുതി ഒന്നും മിണ്ടിയില്ല.

ഞാന്‍ മകനെ വിളിച്ച് ഞാന്‍ വീണ കാര്യം പറഞ്ഞു. കൊച്ചിയില്‍ നിന്നും ചെന്നൈയിലെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ മകനുമുണ്ടായിരുന്നു. നേരെ എന്നെ കൊണ്ടു പോയത് അപ്പോളോ ആശുപത്രിയിലാണ്. അവിടെ വച്ച് പരിശോധിച്ചപ്പോഴാണ് സ്‌പൈനല്‍ കോര്‍ഡില്‍ ഒരു എല്ല് വന്ന് കുത്തി നില്‍ക്കുന്നതായി മനസിലാകുന്നത്. ഉടനെ തന്നെ ഒരു സര്‍ജറി നടത്തി. ആറ് മണിക്കൂര്‍ നീണ്ട വലിയ സര്‍ജറി തന്നെയായിരുന്നു. തുടര്‍ന്ന് മൂന്ന് മാസം കിടന്ന കിടപ്പായിരുന്നു. ഇപ്പോള്‍ നോര്‍മലായി.

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X