twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അയ്യോ, ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാൻ പോകുന്നത്'; ആദ്യ കാഴ്ചയിൽ സത്യൻ പറഞ്ഞതോർത്ത് ഷീല

    |

    മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഷീല. അറുപതുകളിൽ സിനിമാ ലോകത്തേക്ക് എത്തിയ ഷീല മലയാളത്തിലും തമിഴിയിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1962 ൽ എം ജി ആർ നായകനായ പാസം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷീലയുടെ അരങ്ങേറ്റം. ആദ്യ അഭിനയിച്ച ചിത്രം അതാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം പി ഭാസ്‌കരൻ സംവിധാനം ചെയ്ത മലയാള ചിത്രം ഭാഗ്യ ജാതകം ആയിരുന്നു.

    ഭാഗ്യജാതകത്തിൽ അതുല്യ നടൻ സത്യന്റെ നായികയായിട്ടായിരുന്നു ഷീല അഭിനയിച്ചത്. പിന്നീടങ്ങോട്ട് ഷീലയുടെ കാലമായിരുന്നു. സത്യൻ പ്രേം നസീർ തുടങ്ങി അതുല്യ നടന്മാരുടെയെല്ലാം നായികയായി ഷീല വെള്ളിത്തിരയിൽ എത്തി. ദീർഘ നാൾ നായിക നടിയായി തിളങ്ങിയ ഷീല പിൽക്കാലത്ത് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. ഇന്ന് സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിൽ ഒക്കെ സജീവ സാന്നിധ്യമാണ് നടി.

    Also Read: എനിക്കത് കേൾക്കണ്ട; പ്രശംസിച്ചു പറയുന്നതാകും, പക്ഷെ ആ വാക്കുകൾ എന്നെ അലോസരപ്പെടുത്താറുണ്ട്: ദുൽഖർAlso Read: എനിക്കത് കേൾക്കണ്ട; പ്രശംസിച്ചു പറയുന്നതാകും, പക്ഷെ ആ വാക്കുകൾ എന്നെ അലോസരപ്പെടുത്താറുണ്ട്: ദുൽഖർ

    17 വയസ് മാത്രമുള്ളപ്പോഴാണ് ഷീല സത്യന്റെ നായികയാവുന്നത്

    വെറും 17 വയസ് മാത്രമുള്ളപ്പോഴാണ് ഷീല സത്യന്റെ നായികയാവുന്നത്. പാസം സിനിമയുടെ സെറ്റിൽ നിന്ന് ഭാഗ്യജാതകത്തിന്റെ സെറ്റിലേക്ക് വന്ന ആ കൗമാരക്കാരിയെ കണ്ടപ്പോൾ സത്യൻ ഒന്ന് നടുങ്ങി എന്ന് ഓർക്കുകയാണ് ഷീലയിപ്പോൾ. മനോരമ ആഴ്ചപ്പതിപ്പിന്റെ പ്രത്യേക അഭിമുഖത്തിലാണ് നടി ഓർമ്മ പങ്കുവച്ചത്. ഷീലയുടെ വാക്കുകൾ വായിക്കാം വിശദമായി.

    'പാസത്തിൽ ഞാൻ പാവാടയും ബ്ലൗസുമിട്ട് ഒരു ചെറിയ പെൺകുട്ടി ആയിട്ടാണ് അഭിനയിച്ചത്. അവിടെ നിന്ന് ഭാസ്‌കരൻ മാഷ് (പി ഭാസ്‌കരൻ) എന്നെ ഭാഗ്യജാതകത്തിന്റെ സെറ്റിൽ പരിചയപ്പെടുത്താൻ കൊണ്ടുപോയി. അതേ വേഷത്തിലാണു ഞാൻ പോയത്. എന്നെ കണ്ട ഉടനെ സത്യൻ സ്റ്റർ പറഞ്ഞു: "അയ്യോ, ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാൻ പോകുന്നത്?,'

    Also Read: നയൻതാരയ്‌ക്ക് പെയറായി ജയറാമിനെ ആലോചിച്ചു; പക്ഷെ നടൻ നിരസിച്ചു; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സിദ്ദിഖ്Also Read: നയൻതാരയ്‌ക്ക് പെയറായി ജയറാമിനെ ആലോചിച്ചു; പക്ഷെ നടൻ നിരസിച്ചു; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സിദ്ദിഖ്

    ഞാനൊരു കൊച്ചു കുട്ടിയാണെന്ന് സത്യൻ മാസ്റ്റർക്ക് തോന്നി

    'അക്കാലത്തൊക്കെ സുകുമാരി, അംബിക, കുമാരി തുടങ്ങിയവരൊക്കെയാണ് അഭിനയിച്ചിരുന്നത്. ഇവരൊക്കെ കുറച്ചു പ്രായമുള്ളവരായിരുന്നു. പൊക്കമുണ്ടെങ്കിലും വേഷം കൊണ്ടു ഞാനൊരു കൊച്ചു കുട്ടിയാണെന്ന് സത്യൻ മാസ്റ്റർക്ക് തോന്നി. അപ്പോൾ ഭാസ്കരൻ മാഷ് പറഞ്ഞു, 'നമുക്ക് തയ്യൽക്കാരനൊക്കെ ഉണ്ടല്ലോ. കോസ്റ്റ്യൂം ഉപയോഗിച്ച് നമുക്കിതിനെ സ്ത്രീയാക്കാമെന്ന്,'

    'ആദ്യത്തെ കൺമണി ആണായിരിക്കണം' എന്ന പാട്ടാണ് ആദ്യം എടുത്തത്. സെറ്റിൽ ആദ്യം ഷൂട്ട് ചെയ്തത് ആ പാട്ടായിരുന്നു അത്. ഒരു കൊച്ചിനെ കയ്യിൽ തന്നിട്ട് അഭിനയിച്ചോളാൻ പറഞ്ഞു. തമിഴിലേതു പോലെ, ഇങ്ങനെ അഭിനയിക്കണം അങ്ങനെ അഭിനയിക്കണം എന്നൊന്നും മലയാളത്തിൽ ആരും പറഞ്ഞു തന്നില്ല', ഷീല പറഞ്ഞു.

    Also Read: മഞ്ജു വാര്യരെ കുഴപ്പിച്ച പൃഥ്വിരാജിന്റെ ഇംഗ്ലീഷ്; ലൂസിഫർ സെറ്റിലെ രസകരമായ സംഭവം പങ്കുവച്ച് താരംAlso Read: മഞ്ജു വാര്യരെ കുഴപ്പിച്ച പൃഥ്വിരാജിന്റെ ഇംഗ്ലീഷ്; ലൂസിഫർ സെറ്റിലെ രസകരമായ സംഭവം പങ്കുവച്ച് താരം

    പി ഭാസ്‌കരൻ തന്റെ ഗുരുവാണ്

    പി ഭാസ്‌കരനെ കുറിച്ചും ഷീല വാചാലയാകുന്നുണ്ട്. തന്റെ ഗുരുവാണ് അദ്ദേഹമാണെണ് ഷീല പറയുന്നത്. 'പാസത്തിൽ എനിക്ക് എൻ.ടി. രാമറാവുവും ശാരദയും അഭിനയിക്കുന്ന നോക്കി അതുപോലെ ആവർത്തി ച്ചാൽ മതിയായിരുന്നു. പക്ഷേ, ഭാഗ്യജാതകത്തിൽ അഭിനയിച്ചപ്പോഴാണ് ക്യാമറയും ആംഗിളും ഒക്കെ മനസ്സിലായത്. അതൊക്കെ പറഞ്ഞു തന്നതു ഭാസ്കരൻ മാഷ് ആണ്,'

    'ആദ്യം കണ്ടതുപോലെ തന്നെയായിരുന്നു മരിക്കുന്നതുവരെയും. നല്ല മുടിയൊക്കെയായിട്ട് ഒത്ത ഒരാൾ. ആദ്യം കാണുമ്പോൾ മുടി നര ച്ചിട്ടില്ലെന്നേയുള്ളൂ. ഭാഗ്യജാതക'ത്തിനുശേഷം ഭാസ്ക രൻ മാഷ് സംവിധാനം ചെയ്ത പതിമൂ പതിനാലോ സിനിമകളിൽ ഞാൻ അഭിനയിച്ചു,' ഷീല പറഞ്ഞു. അവസാനമായി അദ്ദേഹത്തെ കണ്ടതും മറവി രോഗം ബാധിച്ച അദ്ദേഹം തന്നെ മനസിലാക്കാതെ ഇരുന്നതും ഷീല വേദനയോടെ ഓർക്കുന്നുണ്ട്.

    Read more about: sheela
    English summary
    Sheela Recalls How Actor Sathyan Reacted When He Saw Her For First Time In Bhagyajathakam Movie Set - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X