ഞങ്ങളുടെ പൊന്നി, കഴിഞ്ഞ മാസവും സംസാരിച്ചതാണ്; നഷ്ടമായത് എന്റെ സഹോദരിയെ...!

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ പ്രതികരിച്ച് നടി ഷീല. തന്റെ സഹോദരിയെയാണ് നഷ്ടമായതെന്നാണ് ഷീല പറയുന്നത്. മാതൃഭൂമിയോടായിരുന്നു ഷീലയുടെ പ്രതികരണം. വല്ലാതെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ്. കഴിഞ്ഞ മാസവും കവിയൂര്‍ പൊന്നമ്മയുമായി സംസാരിച്ചിരുന്നതാണെന്നും ഷീല പറയുന്നു. താന്‍ അനുഭവിക്കുന്ന വേദന വിവരിക്കാന്‍ വാക്കുകളില്ലെന്നും അവര്‍ വികാരഭരിതയാകുന്നുണ്ട്. ഷീലയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''പറയാന്‍ വാക്കുകളില്ല. ഭയങ്കര സങ്കടത്തിലാണ്. ഞങ്ങള്‍ തമ്മില്‍ അക്കാലത്തൊക്കെ ഭയങ്കര കൂട്ടായിരുന്നു. ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് നാടന്‍ പ്രേമം എന്ന സിനിമയിലാണ്. എന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. മേക്കപ്പിട്ട് കറുപ്പിച്ചാണ് അവര്‍ അഭിനിച്ചത്. അവരുടെ മകളായ ഞാന്‍ വെളുത്തിട്ടും, അതായിരുന്നു അതിന്റെ കഥയും. അന്നാണ് ആദ്യമായി കാണുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. നല്ല സ്ത്രീയായിരുന്നു. ആരോടും മുഷിപ്പിച്ച് സംസാരിക്കില്ലായിരുന്നു. എന്നെ ഷീലു ഷീലു എന്ന് പറഞ്ഞ് വിളിക്കും. കഴിഞ്ഞ മാസം കൂടെ ഞങ്ങള്‍ സംസാരിച്ചതാണ്. അതിയായ സങ്കടമുണ്ട്.

Kaviyoor Ponnamma

ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ അമ്മയായി അഭിനയിച്ചവരാണ്. സത്യന്റേയും മധുവിന്റേയും അമ്മയായി അഭിനയിച്ചു. ആ മുഖത്തൊരു കുലീനത്വമുണ്ട്. സ്വന്തം അമ്മയോ സഹോദരിയോ വിട്ടു പോയത് പോലെ വേദനയുണ്ട് എനിക്ക്. അത്രത്തോളം സങ്കടമുണ്ട്. അവസാനമായി കാണുന്നത് ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയുടെ ഷൂട്ടിംഗില്‍ വച്ചായിരുന്നു. ആറ് മാസം മുമ്പായിരുന്നു. നടക്കാനൊക്കെ പ്രയാസമുണ്ടായിരുന്നു. ഹോട്ടലൊന്നും ഇല്ലാത്തതിനാല്‍ ഒരു വീട്ടിലായിരുന്നു ഞാനും പൊന്നിയും താമസിച്ചത്. ഞങ്ങളുടെ കാലത്തുള്ളവരെല്ലാം അവരെ പൊന്നി എന്നായിരുന്നു വിളഇച്ചിരുന്നത്. എന്നെ ഷീലു എന്നേ വിളിക്കൂ. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല, വല്ലാത്ത സങ്കടമുണ്ട്.''

Kaviyoor Ponnamma

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നടിയുടെ വേര്‍പാടുണ്ടാവുന്നത്. 79 വയസായിരുന്നു കവിയൂര്‍ പൊന്നമ്മയ്ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യവസ്ഥ ഗുരുതരമായ തുടരുകയായിരുന്ന നടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പതിനാലാം വയസ്സില്‍ തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തെത്തുന്നത്. ശേഷം ആറുപതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു.

ചെറിയ പ്രായത്തില്‍ തന്നെ അമ്മ വേഷങ്ങളില്‍ തിളങ്ങിയ കവിയൂര്‍ പൊന്നമ്മ മലയാളികളെ സംബന്ധിച്ച് ഓണ്‍ സ്‌ക്രീനിലെ അമ്മ മുഖമായിരുന്നു. സ്‌നേഹനിധിയായ അമ്മയുടെ മുഖമായിരുന്നു എന്നും അവര്‍ക്ക്. അതുകൊണ്ട് തന്നെ നഷ്്ടമാകുന്നത് കവിയൂര്‍ പൊന്നമ്മ എന്ന നടിയെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ അമ്മയെയാണ്.

Read more about: kaviyoor ponnamma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X