Don't Miss!
- Sports
തോറ്റാലും കുഴപ്പമില്ല, ലോകകപ്പില്‍ ഇന്ത്യ അതു തുടരണം! ഉപദേശവുമായി ദാദ
- Finance
ഒരിക്കൽ വീണാൽ എഴുന്നേൽക്കാൻ പറ്റാത്ത തെറ്റുകളിതാ; നിക്ഷേപം മുൻപ് ഇക്കാര്യങ്ങൾ അറിയണം
- News
പ്രണയം തകര്‍ന്നു, ആ ദിനം ഓര്‍ത്തുവെച്ച് ലോട്ടറിയെടുത്ത യുവാവിന് ബംപര്‍; കൈയ്യില്‍ ലക്ഷങ്ങള്‍
- Technology
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Lifestyle
ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
ആദ്യം സഹോദരനെ പോലെ ആയിരുന്നു, അവസാനം അത് വിവാഹത്തിലെത്തി; പ്രണയകഥ പറഞ്ഞ് ആത്മിയ രാജൻ
ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ആത്മിയ രാജൻ. ജോസഫിലെ ആത്മിയയുടെ കഥാപാത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന് ശേഷം കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. എന്നാൽ ജോസഫിനും ഏറെ നാൾ മുൻപ് സിനിമയിലെത്തിയ താരമാണ് ആത്മിയ.
2009 ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ ആയിരുന്നു ആത്മിയയുടെ ആദ്യ ചിത്രം. അതിനു ശേഷം തമിഴിൽ അവസരം ലഭിച്ച താരം രണ്ടു ഭാഷകളിലുമായി അഞ്ച് സിനിമകൾ ചെയ്തു. അതിനു ശേഷമാണ് ജോസഫിൽ അഭിനയിക്കുന്നത്. ജോസഫിന് ശേഷം കോൾഡ് കേസ്, അവിയൽ, പുഴു, ജോൺ ലൂഥർ, അദൃശ്യം അങ്ങനെ വിവിധ സിനിമകളുടെ ഭാഗമായി താരം.

ഏറ്റവും ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായ ഷഫീഖിന്റെ സന്തോഷത്തിലാണ് നടി അഭിനയിച്ചത്. നഴ്സിങ്ങിൽ ബിരുദം നേടിയിട്ടുള്ള ആത്മിയ അവിചാരിതമായി സിനിമയിൽ എത്തുകയായിരുന്നു. കഴിഞ്ഞ വർഷമാണ് നടിയുടെ വിവാഹം കഴിഞ്ഞത്. മറൈൻ എഞ്ചിനീയറായ സനൂപിനെയാണ് നടി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

കോളേജിൽ വെച്ചുള്ള സൗഹൃദം ഒരു സഹോദരി സഹോദരൻ ബന്ധത്തിലേക്ക് മാറുകയും പിന്നീട് പ്രണയമാവുകയും ചെയ്യുകയായിരുന്നു. ഒടുവിൽ മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇപ്പോഴിതാ, തന്റെ ആ പ്രണയകഥ പറയുകയാണ് ആത്മിയ. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് നടി പ്രണയവിവാഹത്തെ കുറിച്ച് പറഞ്ഞത്. ആത്മിയയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'ഞങ്ങൾ തമ്മിൽ മൂന്ന് വർഷത്തെ പ്രണയമായിരുന്നു. എന്റെ കോളേജിൽ പഠിച്ചതാണ് സനു. ഒരേ ഡിപ്പാർട്മെന്റ് ഒന്നുമായിരുന്നില്ല. കോളേജിൽ പഠിക്കുമ്പോൾ എനിക്ക് സനുവിനെ അറിയില്ലായിരുന്നു. എന്റെ ആദ്യ സിനിമ കഴിഞ്ഞപ്പോൾ സനു എനിക്ക് മെസ്സേജ് ചെയ്യുകയായിരുന്നു.
ഞാൻ കോളേജിൽ പഠിച്ചതാണ്. അഭിനന്ദനങ്ങൾ, നമ്മുടെ കോളേജിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾ സിനിമയിലോക്കെ അഭിനയിക്കുന്നത്, എന്നൊക്കെ പറഞ്ഞാണ് മെസേജ് അയച്ചത്. പിന്നെ ഞങ്ങൾ അന്ന് ചാറ്റ് ചെയ്തിരുന്നു. ഒരു സഹോദരനും സഹോദരിയും പോലത്തെ ബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ.

പിന്നെ സനു ഒരു വഴിക്ക് പോയി ഞാൻ എന്റെ വഴിക്കും പോയി. കുറെ നാൾ സോഷ്യൽ മീഡിയയിൽ ഒന്നും ഉണ്ടായിരുന്നില്ല. ഇടക്ക് ഞാൻ വിട്ട് നിൽക്കാറുണ്ട്. ഒന്നും ഉണ്ടായിട്ടല്ല. ഇടക്ക് ഒരു ഡിപ്രഷൻ പോലെ വരും. അപ്പോൾ എല്ലാത്തിൽ നിന്നും വിട്ട് നിൽക്കും. അങ്ങനെയാണ്.
പക്ഷെ ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. അതിനു ശേഷം സനു ആയിട്ട് ഒരു ടച്ചും ഇല്ലായിരുന്നു. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ നാട്ടിലേക്ക് വീട് മാറി വന്നപ്പോഴാണ് വീണ്ടും ആ ടച്ച് വന്നത്. അപ്പോഴാണ് സനുവിനെ വീണ്ടും കാണുന്നത്.

പിന്നെ ഞങ്ങൾ ഒരേ ജിമ്മിലായിരുന്നു. അങ്ങനെ പഴയ കൂട്ടുകെട്ട് പൊടി തട്ടിയെടുത്ത് നല്ല സുഹൃത്തുക്കളായി. അതിന് ശേഷം കല്യാണം കഴിച്ചു', ആത്മിയ പറഞ്ഞു.
പ്രണയമായിട്ട് രണ്ടുപേരും പറഞ്ഞിട്ടില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. സനു സനുവിന്റെയും ഞാൻ എന്റെയും പേഴ്സണൽ കാര്യങ്ങളെല്ലാം പറയുമായിരുന്നു. സനുവിന് എന്നെ അറിയുന്നത് കൊണ്ട് തന്നെ. എല്ലാ കാര്യങ്ങളും പറയാൻ എളുപ്പമായിരുന്നു. സനു എന്നെ മനസിലാകുന്നുണ്ടായിരുന്നു. സനു വളരെ പാവം മനുഷ്യൻ ആണ്. ഒരു നല്ല മനുഷ്യനാണ് എന്നും ആത്മിയ പറഞ്ഞു.
-
നവ്യ നായരും എന്നെ അണ്‍ഫോളോ ചെയ്തു; എല്ലാത്തിനും കാരണം ബിഗ് ബോസിലെ കളിയാക്കലുകളെന്ന് ശാലിനി
-
ബ്ലെസ്ലി ബിഗ് ബോസിലെ കൂട്ടുകാരെയെല്ലാം അണ്‍ഫോളോ ചെയ്തു! എല്ലാവരുമായി താരം തെറ്റിയോ? ശാലിനി പറയുന്നു
-
ഐ ലവ് യു മോളൂ, ഉമ്മ ഉമ്മ ഉമ്മ...; ഉമ്മ ചോദിച്ച് വരുന്ന അമ്മാവനെക്കൊണ്ട് പെട്ടു; തുറന്നടിച്ച് നമിത