twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പാട്ടിന്റെ രചയിതാവ്; പ്രരാബ്ദങ്ങള്‍ പ്രേംദാസിനെ തോട്ടക്കാരനാക്കി

    |

    തീര്‍ത്തും പ്രവചനാതീതമാണ് സിനിമ. ഇന്നത്തെ താരം നാളെ എല്ലാവരാലും മറക്കപ്പെടാം. ഇന്ന് ആരും അറിയാത്തവര്‍ നാളെ താരമായും മാറും. അങ്ങനെ മലയാളികള്‍ മറന്നു പോയൊരു കലാകാരനെ കുറിച്ചുള്ള മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 2017 ല്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം കെജെ യേശുദാസിന് നേടിക്കൊടുത്ത പാട്ടെഴുതിയ കലാകാരനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

    ടീഷര്‍ട്ടില്‍ ഹോട്ടായി സാക്ഷി അഗര്‍വാള്‍: ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

    പിടി കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയ്മറഞ്ഞ കാലം എന്ന ഗാനത്തിന്റെ രചയിതാവായ പ്രേംദാസ് ഇന്ന് ഒരു തോട്ടക്കാരനായി ജോലി ചെയ്യുകയാണ്. തൃശ്ശൂര്‍ മജ്‌ലിസ് ആയുര്‍വേദ പാര്‍ക്കിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പാട്ടിന്റെ എഴുത്തുകാരനാണ് പ്രേംദാസ്. രമേശ് നാരായണനായിരുന്നു പാട്ടിന്റെ സംഗീതം ഒരുക്കിയത്. ഷിബു ബേബി ജോണിന്റെ കുറിപ്പിലേക്ക്.

    ആരാണെന്നറിഞ്ഞ അമ്പരപ്പില്‍

    കഴിഞ്ഞ 14 വര്‍ഷമായി കഴിവതും സ്ഥിരമായി ഞാന്‍ ആയുര്‍വേദ ചികില്‍സയ്ക്ക് വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്‌ലീസ് ആയുര്‍വേദ പാര്‍ക്ക്. വര്‍ഷങ്ങളായി വരുന്നതിനാല്‍ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്.
    ഇന്നലെ രാവിലെ ലൈറ്റ് എക്‌സര്‍സൈസിന്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോള്‍ ഒരു പുതിയ ജീവനക്കാരന്‍ ഇവിടത്തെ പൂന്തോട്ടത്തില്‍ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പില്‍ നിന്നും ഞാന്‍ ഇപ്പോഴും മോചിതനായിട്ടില്ല.

     ആ ജീവിതം

    അദ്ദേഹത്തിന്റെ പേര് പ്രേം ദാസ്. 2017 ല്‍ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വിശ്വാസപൂര്‍വം മന്‍സൂര്‍' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവാണ് പ്രേംദാസ്. മനസ്സില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്ദങ്ങള്‍ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്.
    ഒരു ദേശീയ അവാര്‍ഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തില്‍ വേദനയുണ്ടാക്കുന്ന കാര്യമാണ്.

    Recommended Video

    bigg boss malayalam season 3: fans requested to asianet for conduct soon grand finale
     മലയാളികള്‍ക്ക് നഷ്ടപ്പെട്ടത്

    ചിത്രങ്ങള്‍: ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്ക്

    ജീവനുള്ള ആ വരികള്‍ക്ക് ജന്മം നല്‍കിയ കൈകളില്‍ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിന്റെ സമ്പത്താണ്. അതാത് മേഖലയില്‍ നിന്നും അവര്‍ കൊഴിഞ്ഞുപോയാല്‍ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം. മാന്യമായൊരു തൊഴില്‍ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകള്‍ വീണ്ടും പേനയേന്തുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നു.

    Read more about: kj yesudas
    English summary
    Shibu Baby John Writes About Writer Premdas Who Became Gardener To Meet His Daily Needs To Meet His Daily Needs, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X