ഇങ്ങനെയാണോ ഭർത്താവ് എന്ന് ചോദിച്ചവർക്കുള്ള മറുപടി; ശിൽപയ്ക്കും വിഷ്ണുവിനും കയ്യടിച്ച് ആരാധകർ!

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ശിൽപ ബാല. സോഷ്യൽ മീഡിയയിലൊക്കെ സജീവമായ ശിൽപയുടെ വീഡിയോകളൊക്കെ വൈറലായി മാറാറുണ്ട്. യൂട്യൂബ് വ്‌ളോഗിങ്ങും മറ്റുമായും സജീവമാണ് താരം. യുവേഴ്സ് ട്രൂലി ശിൽപ ബാല എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ചാനലിൽ നിരവധി സബ്സ്ക്രൈബേർസ് ആണ് ഉള്ളത്. ശിൽപയുടെ വീഡിയോകളിലൂടെ ഭർത്താവ് വിഷ്ണുവും മകൾ തക്കിട്ടു എന്ന് വിളിക്കുന്ന യാമികയും പ്രേക്ഷകർക്ക് സുപരിചിതരാണ്.

നേരത്തെ വിഷ്ണുവിനൊപ്പം ചെയ്ത ശിൽപയുടെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സിനിമയിലൂടെയാണ് ശിൽപ കരിയർ ആരംഭിക്കുന്നത് പിന്നീട് ടെലിവിഷനിലേക്ക് എത്തി അവതാരകയായും മറ്റും തിളങ്ങുകയായിരുന്നു താരം. നടി, അവതാരക എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് താരം. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ മെന്ററാണ്‌ ശിൽപ.

shilpa bala

കഴിഞ്ഞ ദിവസം ശിൽപയ്ക്കൊപ്പം ഭർത്താവ് വിഷ്ണുവും ഡാൻസിംഗ് സ്റ്റാർസ് വേദിയിൽ എത്തിയിരുന്നു. ഡോക്ടറായ വിഷ്ണു നല്ല ഡാൻസർ കൂടിയാണ്. ഇതിനു പുറമെ സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ബാലതാരമായി അഭിനയിച്ചിരുന്നു അദ്ദേഹം. ഡാൻസിങ് സ്റ്റാർസ് വേദിയിൽ എത്തിയ ഇരുവരും ഡാന്‍സ് ചെയ്തിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ശിൽപയുടെ അറിവില്ലാതെ ആയിരുന്നു വിഷ്ണുവിനെ വേദിയിൽ എത്തിച്ചത്. ഇത് ഭയങ്കര സര്‍പ്രൈസാണ് എന്നായിരുന്നു ശിൽപ പറഞ്ഞത്. ഞാന്‍ വഴിയല്ലാതെ ഒരിക്കലും വിഷ്ണുവിനെ കോണ്ടാക്റ്റ് ചെയ്യാന്‍ പോലും പറ്റില്ല. ഈ ഫീല്‍ഡുമായി ഒരു ബന്ധവുമില്ലാത്ത ആളാണ്. ഇതെങ്ങനെ ഒപ്പിച്ചുവെന്നാണ് ഞാന്‍ ആലോചിക്കുന്നത് എന്നായിരുന്നു ശില്‍പ പറഞ്ഞത്. 8 വര്‍ഷത്തോളം അടുപ്പിച്ച് കലാപ്രതിഭയായിരുന്ന ആളല്ലേ, കലയുമായി ബന്ധമില്ലെന്ന് പറയാനാവില്ലെന്നായിരുന്നു അവതാരകന്റെ മറുപടി.

ഇവിടെ വന്നാല്‍ പെര്‍ഫോം ചെയ്യണമെന്ന് ശ്വേത വിഷ്ണുവിനോട് പറഞ്ഞു. എന്നാൽ അതിന് വിഷ്ണു തയ്യാറായിരുന്നു. ഇതിലേക്ക് വിളിച്ചപ്പോള്‍ തന്നെ ചിലപ്പോൾ ഞാന്‍ ഡാന്‍സ് ചെയ്യേണ്ടി വന്നേക്കാം എന്ന സൂചന തന്നിരുന്നു. ഇടയ്ക്ക് ഹോസ്പിറ്റലില്‍ ആനുവല്‍ ഡേയായിരുന്നു. അന്ന് പെര്‍ഫോം ചെയ്യാനുള്ള പ്ലാനുണ്ടായിരുന്നു. ആ വ്യാജേന ഞങ്ങള്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് വിഷ്ണു പറഞ്ഞത്. അപ്പോള്‍ ആ പരിപാടി ഇല്ലേ എന്നായിരുന്നു അപ്പോൾ ശില്‍പയുടെ ചോദ്യം.

ഇവിടേക്ക് വേണ്ടിയായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. പിന്നാലെ ഇരുവരും ചുവടുവയ്ക്കുകയായിരുന്നു. നിറഞ്ഞ കൈയ്യടിയായിരുന്നു ഇവരുടെ പെര്‍ഫോമന്‍സിന് ലഭിച്ചത്. കലാവാസനയുള്ള ഓങ്കോളജിസ്റ്റിനെ ഞാന്‍ ആദ്യമായാണ് കാണുന്നത്. സൂപ്പര്‍ പെര്‍ഫോമന്‍സെന്നായിരുന്നു ശ്വേതയുടെ കമന്റ്.

നിങ്ങളുടെ അടുത്ത് വന്ന് ഡാന്‍സ് പഠിച്ചാലോ എന്ന് ആലോചിക്കുന്നുണ്ട്. എന്നും ഇങ്ങനെ തന്നെ സ്‌നേഹത്തോടെ, സന്തോഷത്തോടെ മുന്നോട്ട് പോവട്ടെ. ഞാന്‍ പഠിപ്പിച്ചിട്ടുള്ള കുട്ടിയാണ് ശില്‍പ. എന്നും അവളെ ഇങ്ങനെ ചേര്‍ത്തുപിടിച്ച് പോത്സാഹിപ്പിച്ച് മുന്നോട്ട് പോവൂ എന്നായിരുന്നു ആശ ശരത് പറഞ്ഞത്.

shilpa bala

എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ശിൽപ പറഞ്ഞു. ഇവിടത്തെ കാര്യങ്ങളില്‍ ഞാന്‍ നൂറ് ശതമാനം ഇടപെടുന്നതിന് കാരണം വിഷ്ണുവിന്റെ പിന്തുണയാണ്. ഇവിടുന്നുള്ള ഗ്രീന്‍ സിഗ്നലാണ് എന്നെ നയിക്കുന്നത്. എന്തിനാണ് ചോദിക്കുന്നത് എന്നൊക്കെ നമുക്ക് തോന്നും, അതില്ലെങ്കില്‍ ഇവിടെ എനിക്ക് സമാധാനത്തോടെ ഇരിക്കാനാവില്ലെന്നും ശില്‍പ പറഞ്ഞു.

നേരത്തെ ഇങ്ങനെയാണോ ഭര്‍ത്താവ് എന്ന തരത്തില്‍ വിഷ്ണുവിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ വന്നതിനെ കുറിച്ച് ശില്‍പ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം തന്നെ അത് മാറ്റി പറയിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. അദ്ദേഹം എത്ര നന്നായാണ് ഡാന്‍സ് ചെയ്തത്. വിവാഹ വീഡിയോയുടെ താഴെ വരെ മോശം കമന്റുകളുണ്ടായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തിലും യൂണിവേഴ്‌സിറ്റിയിലുമെല്ലാം മത്സരിച്ച് സമ്മാനങ്ങൾ വാരിക്കൂട്ടിയ ആളാണ് വിഷ്ണു. അദ്ദേഹത്തെക്കുറിച്ച് അറിയാത്തവരാണ് അന്ന് വിമര്‍ശിച്ചത് എന്നൊക്കെ ആയിരുന്നു വീഡിയോക്ക് താഴെ കമന്റുകള്‍.

More from Filmibeat

Read more about: shilpa bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X