'എവര്‍യൂത്തന്‍' എന്ന വിളിപ്പേര് മാത്രമേ ഇക്കാക്ക് ഉള്ളൂ, വയസ്സ് കുറേയായി; പഠിച്ചതേ പാടൂ!

ജൂഡ് ആന്റണിക്കെതിരെ നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ച മമ്മൂട്ടി ഇതാ പുതിയൊരു കുഴിയില്‍ ചാടിയിരിക്കുകയാണ്. ഇത്തവണ വംശീയ പരാമര്‍ശമാണ് താരത്തെ വിവാദത്തില്‍ ചാടിച്ചിരിക്കുന്നത്. തന്റെ പുതിയ സിനിമയായ ക്രിസ്റ്റഫറിന്റെ പ്രസ് മീറ്റിനിടെയായിരുന്നു മമ്മൂട്ടിയുടെ വിവാദ പ്രസ്താവന. സംഭവത്തിന് പിന്നാലെ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ചക്കര എന്നത് കരുപ്പട്ടിയാണെന്നും തന്നെ വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ലെന്നും പകരം കറുത്ത ശര്‍ക്കരേ എന്നേ വിളിക്കുകയുള്ളൂവെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രസ്താവന. പിന്നാലെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തുകയുമായിരുന്നു.

Mammootty

ഡോക്ടര്‍ ഷിംന അസീസിന്റെ താരത്തിനെതിരെയുള്ള കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
'വെളുത്ത പഞ്ചസാരേ എന്നു വിളിക്കില്ല, കറുത്ത ശര്‍ക്കരേ എന്നേ വിളിക്കൂ... ശര്‍ക്കര കരുപ്പട്ടിയാണ്, അങ്ങനെ ആരെങ്കിലും വിളിക്കുമോ? ഞാന്‍ കരുപ്പട്ടി എന്ന് വിളിച്ചാല്‍ എങ്ങനിരിക്കും?'
മമ്മൂട്ടി ഐശ്വര്യലക്ഷ്മിയോട് ചോദിച്ച ചോദ്യമാണ് പൊളിറ്റിക്കല്‍ കറക്ട്നസിന്റെ പുതിയ ഇര. ജൂഡിനോട് പറഞ്ഞ 'തമാശ' കഴിഞ്ഞ് മമ്മൂക്ക ദേ പിന്നേം പെട്ട് ! എന്നാണ് ഷിംന പറയുന്ന.്

മിക്കവരും ഉള്ളിന്റെയുള്ളില്‍ ഈ ഇന്‍കറക്ട്നസുള്ളവരാണ്. ചിലര്‍ പഠിച്ചത് തിരുത്താന്‍ തയ്യാറായി ബോഡി ഷെയിമിങ്ങും ഈ ജാതി ഒലക്കമ്മലെ താരതമ്യങ്ങളെയും മറികടന്ന് മറുകര ചേര്‍ന്നു. പലരും ഇപ്പഴും അക്കരെ നിന്ന് വള്ളം കിട്ടാതെ സ്റ്റക്കായി നില്‍ക്കുന്നുവെന്നും ഷിംന പറയുന്നു. 'എവര്‍യൂത്തന്‍' എന്ന വിളിപ്പേര് മാത്രമേ ഇക്കാക്ക് ഉള്ളൂ, വയസ്സ് കുറേയായി. ജനറേഷന്‍ വേറെയാണ്. പഠിച്ചതേ അവിടുന്ന് പാട്ടായി പുറത്ത് വരൂവെന്നും ഷിംന അഭിപ്രായപ്പെടുന്നു.

അതാണ് ഇടക്കിടക്ക് മൂപ്പര്‍ ഇങ്ങനെ പെടുന്നത്.
ഏത് നിറമുള്ളവരും ഒരേ പോലെയാണെന്നും എല്ലാവരും മനുഷ്യരാണെന്നും ഇനിയങ്ങോട്ട് ഉള്ള ജനറേഷനെങ്കിലും പാഠമായി പകര്‍ന്ന് കൊടുക്കാന്‍ നമുക്കാവണം. അതാകണം ഇത്തരം പ്രശസ്തരുടെ തെറ്റുകള്‍ നമുക്ക് പകര്‍ന്ന് തരുന്ന ഗുണപാഠം.
അപ്പോ മമ്മൂക്കയുടെ ''പഞ്ചാരവിറ്റ്?'
പറഞ്ഞിട്ട് കാര്യല്ല കുട്ടീ... ഇന്നലെ കഷണ്ടി, ഇന്ന് പഞ്ചാര, നാളെ വേറെ വല്ലോം പറയും. പറഞ്ഞില്ലേ, പഠിച്ചതേ പാടൂവെന്നും ഷിംന അഭിപ്രായപ്പെടുന്നു.

ഓണ്‍ലൈന്‍ ചാനലുകള്‍ക്കായി നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം. പരിപാടിയില്‍ ചിത്രത്തിലെ പ്രധാന താരങ്ങളും ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയെ ചക്കര എന്ന് വിളിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

പിന്നാലെ മമ്മൂട്ടി ഐശ്വര്യയെ കളിയാക്കാനായി നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കുക. ശര്‍ക്കര എന്ന് വച്ചാല്‍ കരുപ്പെട്ടിയാണ്. ഞാന്‍ തിരിച്ച് അങ്ങനെ വിളിക്കട്ടെ എന്നായിരുന്നു മമ്മൂട്ടി ഐശ്വര്യയുടെ ചക്കരെ വിളിക്ക് നല്‍കിയ മറുപടി. പിന്നാലെ അഭിമുഖത്തിലെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

താരത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. പരോക്ഷമായും തമാശരൂപേണയും മമ്മൂട്ടി നടത്തിയിരിക്കുന്നത് റേസിസ്റ്റ് പരാമര്‍ശമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. പഞ്ചാസരയും ശര്‍ക്കരയുമൊക്കെ മധുരവുമായി ബന്ധപ്പെട്ടതായി മാത്രമേ സാധാരണക്കാര്‍ കാണാറുള്ളൂവെന്നും എന്നാല്‍ അതില്‍ പോലും നിറം നോക്കുന്ന ആളാണ് മമ്മൂട്ടിയെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തിനെതിരെ എത്തിയിരിക്കുന്നത്. പൊതുവെ മലയാള സിനിമയില്‍ കാലത്തിനൊത്ത് സ്വയം അപ്പ്ഡേറ്റ് ചെയ്യുന്ന നടനാണ് മമ്മൂട്ടി. എന്നാല്‍ അപ്പ്ഡേഷന്‍ സിനിമകളുടെ തിരഞ്ഞെടുപ്പിലും അഭിനയത്തിലും മാത്രമാണുള്ളതെന്നും രാഷ്ട്രീയത്തിലും ബോധ്യത്തിലും അതുണ്ടായിട്ടില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അതേസമയം മമ്മൂട്ടിയുടെ പരാമര്‍ശം തമാശയായി കാണേണ്ടതേയുള്ളൂവെന്നും ചിലര്‍ വാദിക്കുന്നുണ്ട്.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X