For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊലീസ് പിടിച്ചു കൊണ്ടുപോയപ്പോള്‍ ശരിക്കും ഇടപഴകി; പോലീസ് വേഷത്തിന് ഗുണമായി: ഷൈന്‍

  |

  മലയാളത്തിലെ മുന്‍നിര നടനാണ് ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനായുമെല്ലാം ഷൈന്‍ അഭിനയിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുന്ന താരമാണെന്ന് ഷൈന്‍ ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. കോമഡിയും വില്ലത്തരവും വൈകാരികമായ രംഗങ്ങളുമെല്ലാം ഷൈന് ഒരുപോലെ വഴങ്ങുമെന്നത് നമ്മള്‍ കണ്ടതാണ്.

  Also Read: രണ്ടാമത്തെ കുട്ടി വേണമെന്നുണ്ടോ? എന്നാല്‍ നല്ല സിനിമകള്‍ ചെയ്യൂ! അക്ഷയ്ക്ക് ട്വിങ്കിളിന്റെ താക്കീത്

  ഈയ്യടുത്തിറങ്ങിയ കുറുപ്പ്, ഭീഷ്മ പര്‍വ്വം തുടങ്ങിയ സിനിമകളിലെ ഏറ്റവും കയ്യടി നേടിയ പ്രകടനങ്ങളില്‍ ചിലത് ഷൈന്‍ ടോം ചാക്കോയുടേതായിരുന്നു. ഇപ്പോഴിതാ ഷൈന്‍ അഭിനയിക്കുന്ന പുതിയ സിനിമയായ തല്ലുമാല തീയേറ്ററിലേക്ക് എത്തുകയാണ്. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായകനും നായികയും.

  Shine Tom Chacko

  തല്ലുമാലയില്‍ ഒരു പ്രധാന വേഷത്തില്‍ ഷൈനുമുണ്ട്. തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്ലറിനും മികച്ച സ്വീകരണമാണ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷൈന്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടിലെ ഡാന്‍സും വൈറലായി മാറിയിരുന്നു. ഇതുവരെ ഡാന്‍സ് കളിക്കാത്ത ടൊവിനോയും ഷൈനുമൊക്കെ ഡാന്‍സ് കളിച്ച് കയ്യടി നേടുകയാണ്.

  ക്യാമറയുടെ മുമ്പില്‍ ഡാന്‍സ് കളിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് ഷൈന്‍ പറയുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. ചുമ്മാ ഡാന്‍സ് കളിക്കുന്നതിന് കുഴപ്പമില്ല, ക്യാമറയുടെ മുമ്പിലാണെങ്കില്‍ നമ്മള്‍ ഭയങ്കര കോണ്‍ഷ്യസാകുമെന്നാണ് താരം പറയുന്നത്. അതുപോലെ ഡബ്ബിങ് അഭിനയിക്കുന്നതുപോലെ ഈസിയല്ലതെന്നും ഷൈന്‍ പറയുന്നുണ്ട്.

  ചിത്രത്തില്‍ ഷൈന്‍ അവതരിപ്പിക്കുന്നു പൊലീസ് കഥാപാതം ട്രെയിലറില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതേക്കുറിച്ച് ഷൈന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്.'പോലീസുകാരുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞയാളാണ് ഞാന്‍. പോലീസ് പിടിച്ചുകൊണ്ടുപോകുമ്പോള്‍ ശരിക്ക് ഇടപെടാമല്ലോ. ആ അവസരമൊക്കെ നമ്മള്‍ നന്നായി ഉപയോഗിച്ചത് ഇതില്‍ പോലീസായപ്പോള്‍ ഗുണം ചെയ്തു' എന്നായിരുന്നു താരം പറഞ്ഞത്.

  എന്നു കരുതി ആ അനുഭവം കിട്ടാന്‍ വേണ്ടി അങ്ങോട്ട് പോകേണ്ടില്ലെന്നും ഷൈന്‍ പറയുന്നുണ്ട്. നേരത്തെ താരത്തെ മയക്ക് മരുന്ന് കേസില്‍ പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് ഷൈന്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അഭിനയത്തിലേക്കും ജീവിതത്തിലേക്കും ശക്തമായി തിരികെ വരികയായിരുന്നു ഷൈന്‍ ടോം ചാക്കോ. പട ആണ് ഷൈന്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ മലയാള സിനിമ. വിജയ് ചിത്രം ബീസ്റ്റിലും ഷൈനുണ്ടായിരുന്നു.

  തല്ലുമാലയ്ക്ക് ശേഷം വെള്ളേപ്പം, റോയ്, അടി, പടവെട്ട് തുടങ്ങിയ സിനിമകളാണ് ഷൈന്റേതായി പുറത്തിറങ്ങാനുള്ളത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തല്ലുമാല. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ഒരുക്കിയ പാട്ടുകള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.

  Recommended Video

  മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചോടി ഷൈന്‍, പുറകെ ഓടി മാധ്യമങ്ങളും | *Celebrity | FilmiBeat Malayalam

  ചെമ്പന്‍ വിനോദ് ജോസ്, ബിനു പപ്പനു, ലുക്ക്മാന്‍ അവറാന്‍, ഗോകുലന്‍, സ്വാതി ദാസ് പ്രഭു, അദ്രി ജോ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

  English summary
  Shine Tom Chacko About Acting In Thallumala Along With Tovino Thoms And Kalyani Priyadarshan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X