ഷൈന്‍ ടോം തേച്ചോ? മറുപടി നല്‍കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഷൈന്‍ ടോം ചാക്കോ. നായകനായി മാത്രമല്ല വില്ലന്‍ വേഷങ്ങളിലും സഹനടനായുമെല്ലാം ഷൈന്‍ ടോം ചാക്കോ കയ്യടി നേടിയിട്ടുണ്ട്. സിനിമയിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല തന്റെ ഓഫ് സ്‌ക്രീന്‍ അഭിമുഖങ്ങളിലൂടേയും ഷൈന്‍ ടോം ചാക്കോ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.

അതേസമയം ഷൈന്‍ ടോം ചാക്കോയുടെ വ്യക്തജീവിതവും ഈയ്യടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഷൈന്‍ ടോം ചാക്കോ വിവിഹതനാകുന്നു എന്നതായിരുന്നു വാര്‍ത്ത. തനുവും ഷൈനും തമ്മിലുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഷൈന്‍ തന്റെ കാമുകിയെ പരിചയപ്പെടുത്തുന്നത്.

Shine Tom Chacko

പിന്നീട് പല വേദികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായി തന്നെ ചിത്രങ്ങളും റീലുകളുമെല്ലാം പങ്കുവച്ചിരുന്നു ഷൈനും തനുവും. പിന്നാലെ ഇരുവരുടേയും വിവാഹ നിശ്ചയവും നടന്നിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറാന്‍ തനുവും ഷൈനും അധികനാള്‍ വേണ്ടി വന്നില്ല. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

എന്നാല്‍ അടുത്തായി പുറത്തുവന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഷൈനും തനുവും പിരിഞ്ഞെന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍. ഷൈനൊപ്പമുള്ള തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തനു ഇന്‍സ്റ്റയില്‍ നിന്നും ഡിലീറ്റ് ചെയ്തതോടെയാണ് ബ്രേക്കപ്പ് വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഷൈനുമായി ബന്ധപ്പെട്ടൊരു കമന്റിന് തനു നല്‍കിയ മറുപടിയാണ് വൈറലായി മാറുന്നത്. ഷൈന്‍ ടോം തേച്ചോ എന്നായിരുന്നു ഒരാള്‍ തനുവിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത്. പിന്നാലെ തനു മറുപടിയുമായി എത്തുകയായിരുന്നു. തേക്കാന്‍ ഇതെന്താ ഭിത്തി വല്ലതും ആണോ എന്നാണ് തനു നല്‍കിയ മറുപടി. പിന്നാലെ തനുവിന്റെ മറ്റൊരു മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. തനുവിന്റെ മറ്റൊരു പോസ്റ്റില്‍ ഒരാള്‍ പേര് പോലെ ഒരാളും മുസ്ലിം ആവില്ല കേട്ടോ എന്ന് കമന്റ് ചെയ്തിട്ടുണ്ട്.

Shine Tom Chacko

ഇതിന് തനു നല്‍കിയ മറുപടി എന്നാ ഒരു കാര്യം ചെയ്യ്. ഇക്ക ഇസ്ലാമില്‍ പറഞ്ഞപ്പോലെ നടക്കുന്ന ആളാണ് എങ്കില്‍ ആദ്യം ഇന്‍സ്റ്റാഗ്രാം കളയൂ. കാരണം അന്യ പെണ്ണുങ്ങളെ നോക്കാന്‍ പാടില്ല എന്നാണല്ലോ പറയുന്നത്. അപ്പൊ ഇക്കാക്ക് ഇത് പറ്റിയ പണി അല്ല എന്നാണ്. പിന്നാലെ നിരവധി പേര്‍ തനുവിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കമന്റും അതിനുള്ള തന്റെ മറുപടിയും തനു തന്നെ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഷൈന്‍ നേരത്തെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചിതനാവുകയും ചെയ്തതാണ്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. കുട്ടി അമ്മയോടൊപ്പമാണുള്ളത്. എന്നാല്‍ തന്റെ സ്വകാര്യ ജീവിതം പരസ്യമാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല ഷൈന്‍ ടോം ചാക്കോ. 'വിവാഹവും കഴിഞ്ഞു വിവാഹ മോചനവും കഴിഞ്ഞു. എട്ട് വയസ്സുള്ള എന്റെ മകള്‍ ഇന്ത്യയില്‍ ഇല്ല. അവളുടെ അമ്മയ്ക്കൊപ്പം വിദേശത്താണ്' എന്ന് മുമ്പൊരിക്കല്‍ ഷൈന്‍ പറഞ്ഞിരുന്നു.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X