ഷൈന്‍ ഭാര്യയോട് തെറ്റി നടക്കുന്ന ഒരാളാണ്! നടനുള്ള മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

മലയാള സിനിമയിലെ മിന്നും താരമാണ് ഷൈന്‍ ടോം ചാക്കോ. ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് ഷൈന്‍ ടോം ചാക്കോ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. നായകനായും വില്ലനായും സഹനടനായുമെല്ലാം ഷൈന്‍ ടോം ചാക്കോ കയ്യടി നേടിയിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ ശ്രദ്ധ നേടുന്ന വ്യത്യസ്തനാണ് ഷൈന്‍ ടോം ചാക്കോ.

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പുതിയ ചിത്രമായ ക്രിസ്റ്റഫറി്‌ന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും തന്റെ തുടക്കകാലത്തെക്കുറിച്ചുമൊക്കെ ഷൈന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഫ്രീയായി സംസാരിക്കാന്‍ തുടങ്ങുന്നത്

മമ്മൂക്കയുമായി കുറച്ചു കൂടി ഫ്രീയായി സംസാരിക്കാന്‍ തുടങ്ങുന്നത് കൂടെ അഭിനയിക്കാന്‍ തുടങ്ങിയ ശേഷമാണ്. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ആദ്യം വര്‍ക്ക് ചെയ്യുന്നത് രാപ്പകലാണ്. അന്നൊന്നും മമ്മൂക്കയുടെ അടുത്തെത്തില്ല. അന്ന് ഷംസു എന്നൊരു അസിസ്റ്റന്റ് ഡയറക്ടറുണ്ടായിരുന്നു. ഷംസു മമ്മൂക്കയുമായി ഭയങ്കര അടുപ്പമായിരുന്നു. ഞങ്ങള്‍ക്കൊക്കെ അത് ഭയങ്കര അതിശയമായി. എന്നാണ് നമ്മള്‍ക്കൊക്കെ മമ്മൂക്കയോട് സംസാരിക്കാന്‍ പറ്റുക എന്നാലോചിച്ചിരുന്നുവെന്നാണ് ഷൈന്‍ പറയുന്നത്.

ക്യാരക്ടര്‍ ആയിട്ട് നടക്കുകയായിരുന്നു

ഷോട്ട് റെഡിയെന്നും മറ്റും വളരെ അത്യാവശ്യമുള്ളത് മാത്രമേ സംസാരിക്കുകയുള്ളൂവായിരുന്നുള്ളൂ. അത് കഴിഞ്ഞ് കറുത്തപക്ഷികള്‍, ഡാഡികൂള്‍ ഓക്കെ ചെയ്തു. ഉണ്ടയിലെത്തിയപ്പോഴാണ് സംസാരിച്ചു തുടങ്ങിയതെന്നും ഷൈന്‍ പറയുന്നുണ്ട്. പിന്നാലെ മമ്മൂട്ടി ഇടയ്ക്ക് കയറി കൗണ്ടര്‍ അടിക്കുകയാണ്. ഉണ്ടയിലെത്തിയപ്പോള്‍ ഷൈന്‍ ആ ക്യാരക്ടര്‍ ആയിട്ട് നടക്കുകയായിരുന്നു. ഷൈന്‍ ഭാര്യയോട് തെറ്റിനടക്കുന്ന ഒരാളാണ്. അതുകൊണ്ട് ഫുള്‍ ടൈം ടെന്‍ഷനടിച്ചാണ് നടന്നിരുന്നതെന്നാണ് മമ്മൂട്ടി പറയുന്നത്.

ഭീഷ്മയിലെത്തുമ്പോള്‍

ഭീഷ്മയിലെത്തുമ്പോള്‍ കുറച്ചു കൂടി ഫ്രീയായി. പക്ഷെ അധികം അടുത്ത് പോകണ്ട എന്ന് അമല്‍ പറഞ്ഞിരുന്നു. കൊറോണയുടെ ടൈം ആയിരുന്നു. രണ്ടാമത്തെ കൊറോണ ഷെഡ്യൂള്‍ ആണല്ലോ. നമ്മള്‍ ആണെങ്കിലും എല്ലായിടത്തും കറങ്ങിനടന്നിട്ട് വരുന്നവരാണല്ലോ. അതിനാല്‍ കുറച്ച് അകലം പാലിക്കാം എന്നായിരുന്നു പറഞ്ഞിരുന്നതെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നുണ്ട്. ഉണ്ടയ്ക്കും ഭീഷ്മ പര്‍വ്വത്തിനും ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍.

തെലുങ്കിലേക്കും

ബി ഉണ്ണികൃഷ്ണനാണ് ക്രിസ്റ്റഫറിന്റെ സംവിധാനം. ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനയ് റായ്, ശരത്കുമാര്‍, സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി, അതിഥി രവി, സിദ്ധീഖ്, വിജയരാഘവന്‍, വനീത കോശി, സായ്കുമാര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പിന്നാലെ തെലുങ്കിലേക്കും എത്തുകയാണ് ഷൈന്‍ ടോം ചാക്കോ. നാനി നായകനായ ദസറ എന്ന ചിത്രത്തിലൂടെയാണ് ഷൈന്‍ ടോം ചാക്കോയുടെ തെലുങ്ക് അരങ്ങേറ്റം. പിന്നാലെ വെള്ളേപ്പം, അടി, ആറാം തിരുകല്‍പ്പന എന്നീ സിനിമകളും ഷൈന്‍ ടോം ചാക്കോയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

വിവാദ പരാമര്‍ശം

അതേസമയം ക്രിസ്റ്റഫറിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി നടത്തിയൊരു പരാമര്‍ശം വലിയൊരു വിവാദമായി മാറിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ചാനലുകള്‍ക്കായി നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം. ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയെ ചക്കര എന്ന് വിളിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കുക. ശര്‍ക്കര എന്ന് വച്ചാല്‍ കരുപ്പെട്ടിയാണ്. ഞാന്‍ തിരിച്ച് അങ്ങനെ വിളിക്കട്ടെ എന്നായിരുന്നു മമ്മൂട്ടി ഐശ്വര്യയുടെ ചക്കരെ വിളിക്ക് നല്‍കിയ മറുപടി.

ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു. താരത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. പരോക്ഷമായും തമാശരൂപേണയും മമ്മൂട്ടി നടത്തിയിരിക്കുന്നത് റേസിസ്റ്റ് പരാമര്‍ശമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തിനെതിരെ എത്തിയിരിക്കുന്നത്. കാലത്തിനൊത്ത് സ്വയം അപ്പ്‌ഡേറ്റ് ചെയ്യുന്ന നടനാണ് മമ്മൂട്ടി. എന്നാല്‍ രാഷ്ട്രീയത്തിലും ബോധ്യത്തിലും അപ്പ്‌ഡേറ്റഡ് ആയിട്ടി്‌ലലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X