ഞാന്‍ തല്ലില്ല, മിനിമം കൊല്ലുകയല്ലേയുള്ളൂ! ഇനി കൊല്ലുമെന്ന് എഴുതി വിരടുത്; തല്ല് വിവാദത്തില്‍ ഷൈന്‍

സിനിമകളിലൂടെ കയ്യടി നേടുമ്പോള്‍ ഓഫ് സ്‌ക്രീനില്‍ വിവാദങ്ങളില്‍ നിറയുകയാണ് ഷൈന്‍ ടോം ചാക്കോ. പുതിയ സിനിമയായ തല്ലുമാലയുടെ ലൊക്കേഷനില്‍ വച്ച് നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഷൈന്‍ ഒരു നാട്ടുകാരനെ തല്ലിയെന്നായിരുന്നു വിവാദം. ഈ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. പുതിയ സിനിമയായ പടയുടെ പ്രീമിയറിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഷൈന്‍. ഈ സമയത്തായിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു വിവാദ സംഭവത്തെക്കുറിച്ച് ഷൈന്‍ പ്രതികരിച്ചത്. തല്ലിയതിനെക്കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ അങ്ങോട്ട് ചോദിക്കുകയായിരുന്നു. ഈ കാലും വെച്ച് താന്‍ ഒരാളെ തല്ലിയെന്ന് എഴുതിയവര്‍ക്ക് മിനിമം ബോധമില്ലേയെന്നും ഷൈന്‍ ചോദിച്ചു. ആളെ ഞാന്‍ തല്ലിയതല്ലെന്ന് മനസിലായോ ? മിനിമം ഞാന്‍ കൊല്ലുകയേ ഉള്ളൂ എന്നാണ് ഷൈന്‍ പ്രതികരിച്ചത്. പിന്നാലെ തന്നെ ഇനി കൊല്ലുമെന്ന് എഴുതി വിടരുത് കേട്ടോ എന്നു പറഞ്ഞു കൊണ്ട് താന്‍ പറഞ്ഞത് തമാശയായിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്് തതാരം. ഞാന്‍ ഈ കാലുംവെച്ച് ആളെ തല്ലിയെന്ന് പറഞ്ഞാല്‍ മിനിമം ബോധം വേണ്ടേ? ഞാന്‍ തല്ലിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അയാള്‍ എന്നെ തല്ലിയെന്ന് തോന്നുന്നുണ്ടോ' എന്നും ഷൈന്‍ ടോം മാധ്യമ പ്രവര്‍ത്തകരോടായി ചോദിക്കുന്നുണ്ട്.

നാട്ടുകാരിലൊരാളെ തല്ലി

കളമശേരി എച്ച്.എം.ടി കോളനിയിലെ സെറ്റില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ മാലിന്യം ഇടുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടാവുകയായിരുന്നു. പിന്നീട് പൊലീസെത്തിയാണ് വിഷയം അവസാനിപ്പിച്ചത്. മാലിന്യം ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ലൊക്കേഷനില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. തര്‍ക്കത്തിനിടെ ഷൈന്‍ നാട്ടുകാരിലൊരാളെ തല്ലിയെന്നായിരുന്നു ആരോപണം. സംഭവം വാര്‍ത്തയായി മാറുകയായിരുന്നു. നേരത്തെ കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് പെയിന്‍ കില്ലര്‍ എടുത്ത ശേഷം ഷൈന്‍ അഭിമുഖത്തിലെത്തിയതും വാര്‍ത്തയായിരുന്നു. താരം ലഹരിയിലായിരുന്നു അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയതെന്നായിരുന്നു വിവാദം. എന്നാല്‍് സത്യാവസ്ഥ വ്യക്തമാക്കി താരത്തിന്റെ സഹോദരന്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

പട

കെഎം കമല്‍ സംവിധാനം ചെയ്്ത പട റിലീസിന് എത്തിയിരിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ അയ്യങ്കാളിപ്പട നടത്തിയ യഥാര്‍ത്ഥ സമരമാണ് സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാനപ്പെട്ടൊരു വേഷത്തില്‍ എത്തുന്നുണ്ട്. കേരളത്തില്‍ നടന്ന ഇത്തരം സമരങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നുവെന്നത് തന്നെ വളരെ മോശം അവസ്ഥയാണെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. പട തങ്ങളുടെ ഒരു പ്രതിഷേധം കൂടിയാണെന്നും ഷൈന്‍ പറയുന്നുണ്ട്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂസമരങ്ങള്‍ക്ക് ഒരു ഓര്‍മപ്പെടുത്തലാണോ ഈ ചിത്രം എന്ന ചോദ്യത്തിന് ഇങ്ങനെയൊക്കെ ഓര്‍മപ്പെടുത്തേണ്ട കാര്യമുണ്ടോ എല്ലാവരും അറിഞ്ഞിരിക്കേണ്ടേ എന്നായിരുന്നു ഷൈന്‍ നല്‍്കിയ മറുപടി.

പ്രതീക്ഷ

ഇത്തരത്തിലുള്ള ചിത്രങ്ങള്‍ വരണം. നിങ്ങള്‍ സിനിമയില്‍ കണ്ടില്ലേ പിറ്റേ ദിവസം തന്നെ ഒരാളെ അറസ്റ്റു ചെയ്യുന്നത്. പിന്നെ എന്ത് വിശ്വാസത്തിലാണ് ഇതൊക്കെ ഞാന്‍ പറയുക? ഇങ്ങനെ ഒരു സമരം ഇവിടെ നടന്നിരുന്നു എന്ന് അന്ന് കുട്ടികളായിരിക്കെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും കാരണം അത്ര വലിയ വാര്‍ത്തയായിരുന്നില്ലല്ലോ എന്നുമാണ് ഷൈന്‍ പറയുന്നത്. പക്ഷേ ഇന്ന് നമ്മള്‍ അതിനെ പറ്റിയൊക്കെ ചിന്തിക്കുമ്പോള്‍ വര്‍ഷാ വര്‍ഷം കൊടുക്കുന്ന ഭൂമിയും അതിന്റെ കാശുമൊക്കെ എവിടെയാണ് പോകുന്നതെന്ന് ചിന്തിച്ചുപോവുകയാണെന്നും ഈയൊരു സംവിധാനത്തിനുള്ളില്‍ അതൊക്കെ നഷ്ടപ്പെടാന്‍ ഒരുപാട് അവസരങ്ങളുണ്ടെന്നും ഷൈന്‍ പറയുന്നു. ഈയൊരു സിനിമ കൊണ്ട് എന്തെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ നല്‍കിയ ഉത്രം.

Recommended Video

തല്ലില്ല ഞാൻ കൊല്ലുകയെ ഉള്ളു.. | Shine Tom Chacko About Thallumaala Fight In Location | FilmiBeat
താരങ്ങള്‍

ഇങ്ങനെയൊരു പടം ചെയ്യാനും ഈ വിഷയം എടുക്കാനും അത് നടന്ന രീതിയില്‍ തന്നെ പറയാനും കാണിച്ച സംവിധായകന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നെന്നും ഇങ്ങനെ ഒരു പടം പ്രൊഡ്യൂസ് ചെയ്യാന്‍ മുന്നോട്ട് വന്ന ഇ ഫോറിന് നന്ദി പറയുകയാണെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X