'ഞാന്‍ ഒരു കോഫി ചോദിച്ച് ചെന്നതാണ്, അവിടെ മെഷീൻ ഒന്നും കണ്ടില്ല!'; കോക്ക്പിറ്റിൽ കയറിയ സംഭവത്തെക്കുറിച്ച് ഷൈൻ

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ. വിവാദങ്ങളിലൂടെ നിരന്തരം വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന നടൻ കൂടിയാണ് ഷൈൻ. പൊതു ഇടങ്ങളിലെ നടന്റെ പെരുമാറ്റ രീതിയൊക്കെ പലപ്പോഴും ചർച്ചയാകാറുണ്ട്. അടുത്തിടെ വിമാനത്തിന്‍റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ചതിന് ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഷൈനിനെ തടഞ്ഞുവച്ച സംഭവം വലിയ വാർത്തയാവുകയുണ്ടായി.

സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം മൂലം ഷൈനിനെ വിമാനത്തിൽ നിന്ന് പുറത്താക്കുകയും തടഞ്ഞു വയ്ക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഷൈനിനെതിരെ വ്യാപക ട്രോളുകളും വിമർശനവും ഉയർന്നു. സ്വതസിദ്ധമായ ശൈലിയിലായിരുന്നു പിന്നീട് അഭിമുഖങ്ങളിൽ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഷൈനിന്റെ പ്രതികരണം.

shine tom chacko

വിമാനം യഥാർത്ഥത്തിൽ പറക്കുന്നുണ്ടോ എന്ന് നോക്കാനാണ് കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചത്. ഇത് പൊന്തിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് വലിയ ഉറപ്പില്ല. കാശ് കൊടുക്കുന്നവരാകുമ്പോൾ ഇതൊക്കെ നോക്കണ്ടേ എന്നൊക്കെയാണ് ഷൈൻ പറഞ്ഞത്. ഇപ്പോഴിതാ വിമാനത്തിൽ സംഭവിച്ചത് എന്താണെന്നതിന് മറ്റൊരു വിശദീകരണം നൽകിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.

ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡി എന്ന പരിപാടിയിൽ പങ്കെടുക്കവെ അവതാരകയായ മീര നന്ദന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഷൈനിന്‍റെ പ്രതികരണം. ഷൈനിന്റെ ദുബായ് യാത്ര വളരെ പ്രശസ്തമാണല്ലോ, എന്താണ് വിമാനത്തിൽ സംഭവിച്ചതെന്നായിരുന്നു മീരയുടെ ചോദ്യം. ഒരു കോഫി ചോദിച്ച് കയറിയതാണെന്നാണ് ഷൈൻ പറയുന്നത്.

'ഫ്ലൈറ്റില്‍ ആകെക്കൂടി ബാത്ത്‍റൂം, ഇരിക്കാനുള്ള സ്ഥലം, പിന്നെ കോക്ക്പിറ്റിന്റെ സ്ഥലം ഇങ്ങനെ മൂന്ന് സ്ഥലങ്ങളേ ഉള്ളൂ. ഇതിന്റെ വാതിലൊക്കെ ഏകദേശം ഒരേപോലെ ഇരിക്കും. ഞാന്‍ ഒരു കോഫി ചോദിച്ച് ചെന്നതാണ്. അവിടെ ചെന്നപ്പോള്‍ കോഫി മെഷീന്‍ ഒന്നുമില്ല. അപ്പോള്‍ ഞാന്‍ ഒരു ഡോര്‍ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചു',

'യൂ മസ്റ്റ് റിക്വസ്റ്റ് എന്നായിരുന്നു അവരുടെ പ്രതികരണം. പുറത്ത് ആരെയും കണ്ടില്ല, അതുകൊണ്ടാണ് അകത്ത് കയറി ചോദിക്കാമെന്ന് കരുതിയതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അകത്തേക്ക് വരാമോ എന്നും ചോദിച്ചു', ഇതാണ് സംഭവിച്ചതെന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു.

കുക്ക് വിത്ത് കോമഡിയിൽ അതിഥിയായി എത്തിയതാണ് ഷൈൻ ടോം ചാക്കോ. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ പങ്കെടുക്കുന്ന ഷോയാണിത്. നടൻ ധ്യാൻ ശ്രീനിവാസനും നടി ആനിയുമാണ് ഷോയിലെ വിധികർത്താക്കൾ. അതിഥി ആയിട്ടല്ലാതെ ധ്യാൻ ആദ്യമായി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടിയാണ് ഇത്.

shine tom chacko

അതേസമയം വി കെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് ഷൈന്‍ ടോമിന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം. എസ് സുരേഷ്ബാബു രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ ഒരു മാധ്യമപ്രവർത്തകന്റെ വേഷമാണ് ഷൈനിന്.

അയ്യർ കണ്ട ദുബായ്, ആറാം തിരുകല്പന എന്നീ മലയാള സിനിമകളും രംഗബലി, ദേവര എന്നിങ്ങനെ രണ്ടു തെലുങ്ക് ചിത്രങ്ങളും ഷൈനിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നാനി നായകനായ ദസറ എന്ന ചിത്രത്തിലൂടെ ഈ വർഷമാണ് ഷൈൻ തെലുങ്കിൽ അരങ്ങേറ്റം നടത്തിയത്. മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമകളിളെല്ലാം സജീവമാകാനുള്ള ഒരുക്കത്തിലാണ് ഷൈൻ. മുൻപ് വിജയ് നായകനായ തമിഴ് ചിത്രം ബീസ്റ്റിൽ നടൻ അഭിനയിച്ചിരുന്നു.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X