For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ട് ജോലിയ്ക്ക് പോയിട്ടുണ്ട്, ഒരു രാത്രി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങിയോടി; വെളിപ്പെടുത്തി ഷൈന്‍

  |

  മലയാളത്തിലെ മിന്നും താരമാണ് ഷൈന്‍ ടോം ചാക്കോ. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം തന്റെ സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ഷൈന്‍ ടോം ചാക്കോ. ഏറെ നാളത്തെ അധ്വാനത്തിലൂടെയാണ് ഷൈന്‍ ടോം ചാക്കോ നടനായി മാറുന്നത്. അഭിനയത്തിലേക്ക് എത്തുന്നതിന് മുമ്പ് സംവിധായകന്‍ കമലിന്റെ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു ഷൈന്‍. ഒമ്പത് വര്‍ഷക്കാലം കമലിനൊപ്പമുണ്ടായിരുന്നു ഷൈന്‍.

  Also Read: 'വേറെ മതം നോക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ, സിനിമാ നടിയെന്ന് പറഞ്ഞ് ആലോചനകൾ മുടങ്ങി'; ഷംന കാസിം

  സിനിമയില്‍ പാരമ്പര്യമോ ഗോഡ്ഫാദറോ ഇല്ലാതിരുന്നതിനാല്‍ തന്നെ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു ഷൈന്‍ ടോമിന്. ഇപ്പോഴിതാ അവസരങ്ങള്‍ കുറഞ്ഞപ്പോഴുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഷൈന്‍ ടോം ചാക്കോ. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  മറ്റൊരു ജോലിക്ക് ശ്രമിക്കേണ്ടി വന്നതിനെക്കുറിച്ചാണ് ഷൈന്‍ ടോം ചാക്കോ മനസ് തുറക്കുന്നത്. ''ഒരിക്കല്‍ മാത്രം സിനിമ വിട്ട് വേറെ ജോലിക്ക് പോകാനുള്ള ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്. അഭിനയിക്കാനുള്ള അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ആയിരുന്നു അങ്ങനെ വേറെ ജോലി നോക്കിയത്. ഏതെങ്കിലും പടത്തില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ കുറേ കാത്തിരുന്നു. അവസാനം വീണ്ടും ഡയറക്ഷനിലേക്ക് പോകേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്‍ അതെനിക്ക് ഭയങ്കര ഡിപ്രസിങ് സിറ്റുവേഷനായിരുന്നു'' എന്നാണ് ഷൈന്‍ പറയുന്നത്.

  Also Read: അച്ഛന് അപകടം പറ്റി; സെറ്റിൽ വെച്ച് മോഹൻലാൽ പറഞ്ഞത് എന്നെ അമ്പരപ്പിച്ചു; സംവിധായകൻ

  ഇതോടെയാണ് ഷൈന്‍ മറ്റൊരു ജോലിയിലേക്ക് പോകുന്നത്. താന്‍ ആ സമയത്ത് വീടുകളിലെക്കുള്ള ഏജന്‍സികളില്‍ വര്‍ക്ക് ചെയ്യാന്‍ പോകാമെന്ന് വിചാരിച്ചുവെന്നും അങ്ങനെ വീട്ടു ജോലിക്ക് അപേക്ഷിച്ചുവെന്നുമാണ് ഷൈന്‍ പറയുന്നത്. ഒരു ദിവസം ഞാന്‍ വര്‍ക്ക് ചെയ്യാന്‍ പോയി. ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ലാത്തത് കൊണ്ട് എനിക്ക് എന്തിലോ ലോക്കായ ഫീല്‍ ആയിരുന്നു. അന്ന് രാത്രി തന്നെ അവരോട് പറയാതെ ഞാന്‍ അവിടെ നിന്നും ഓടി പോന്നുവെന്നും താരം പറയുന്നുണ്ട്.

  അതേസമയം, തനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടല്ല ഞാന്‍ അതില്‍ നിന്നും പിന്മാറിയതെന്നും ജോലി നമുക്ക് ഇഷ്ടമല്ലെങ്കിലും ചെയ്യേണ്ടി വരും. ഇതങ്ങനെയല്ലായിരുന്നു, ഇഷ്ടപ്പെട്ട പ്രൊഫഷനിലെത്തി അവിടത്തെ ചില പ്രതിസന്ധികള്‍ കൊണ്ട് പോകേണ്ടി വന്നതാണെന്നുമാണ് താരം പറയുന്നത്. എന്തായാലും അധികം വൈകാതെ തന്നെ ഷൈന് സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സാധിച്ചു.

  ഇപ്പോഴിതാ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ തന്നെ ഗദ്ദാമയിലൂടെ സിനിമയിലെത്തിയ ഷൈന്റെ യാത്ര ഇപ്പോള്‍ വിചിത്രം എന്ന ചിത്രത്തിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിചിത്രത്തില്‍ ബാലു വര്‍ഗ്ഗീസുമൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലാല്‍, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പടവെട്ട് ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ, പിന്നാലെ ജിന്ന്, വെള്ളേപ്പം, തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

  ഈയ്യടുത്തിറങ്ങിയ കുറുപ്പ്, ഭീഷ്മ പര്‍വ്വം, തല്ലുമാല തുടങ്ങിയ സിനിമകളിലെ ഷൈന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

  Read more about: shine tom chacko
  English summary
  Shine Tom Chacko Says He Had To Work As A House Help And He Ran Away Without Telling
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X