For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്; ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല!

  |

  മലയാള സിനിമയിലെ മിന്നും താരമാണ് ഷൈന്‍ ടോം ചാക്കോ. ഓരോ സിനിമയിലും തന്റെ പ്രകടനം കൊണ്ട് കയ്യടി നേടി മുന്നേറുകയാണ് ഷൈന്‍. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം തീര്‍ത്തും വ്യത്യസ്തനാണ് ഷൈന്‍. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന സ്വഭാവക്കാരനാണ് ഷൈന്‍ ടോം ചാക്കോ. ഇതിന്റെ പേരില്‍ പലപ്പോഴും താരം വിവാദത്തില്‍ ചെന്നു ചാടാറുണ്ട്.

  Also Read: പ്രമുഖ ചാനൽ ചെയ്ത ക്രൂരത; മേക്കപ്പ്മാൻ അപ്പോൾ തന്നെ എന്നെ വിളിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് അനൂപ് മേനോൻ

  ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങളും താരത്തിന്റെ നിലപാടുകളും പ്രതികരണങ്ങളുമൊക്കെ പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് ആളുകള്‍ക്കുള്ള ധാരണകളെക്കുറിച്ച് മനസ് തുറക്കുകയാണ് ഷൈന്‍ ടോം ചാക്കോ. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''എന്നെ ആളുകള്‍ വിചാരണ ചെയ്യുന്നതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അവര്‍ പറയാനുള്ളത് പറഞ്ഞോട്ടെ. എന്റെകാര്യം ഞാനാണല്ലോ നോക്കേണ്ടത്. ഞാന്‍ കള്ളുകുടിച്ചിട്ടാണോ, കഞ്ചാവുവലിച്ചിട്ടാണോ അഭിനയിക്കുന്നതെന്നാണ് പലര്‍ക്കും അറിയേണ്ടത്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവുംവലിയ ആകുലതകളും അതുതന്നെയാണല്ലോ. ഒരുത്തനു കഴിക്കാന്‍ വല്ലതും കിട്ടുന്നുണ്ടോ, അവന്‍ പട്ടിണികിടക്കുകയാണോ എന്നൊന്നും ആരും അന്വേഷിക്കില്ല. അവന്‍ കള്ളുകുടിച്ചോ കഞ്ചാവ് വലിച്ചോ എന്നതിലാണ് പലരുടെയും ശ്രദ്ധ'' എ്ന്നാണ് ഷൈന്‍ പറയുന്നത്.

  Also Read: ഇനി ഡാന്‍സ് കളിക്കണ്ട, അഭിനയവും വേണ്ട, വീട്ടിലിരിക്കണം; കല്യാണശേഷമുണ്ടായ അനുഭവം പറഞ്ഞ് മാധുരി

  അതിനാല്‍ ഇത്തരക്കാരുടെ ആരോപണങ്ങളെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നാണ് ഷൈന്‍ പറയുന്നത്. ഒരു കലാകാരന്‍ അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെര്‍ഫോം ചെയ്യും. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതില്‍ എനിക്കു ഒരു വിഷമവുമില്ലെന്നും താരം പറയുന്നു. വിഷമിക്കാനാണെങ്കില്‍ അതിനുമാത്രമേ നേരമുണ്ടാകൂ എന്നാണ് ഷൈന്‍ ചോദിക്കുന്നത്. തന്റെ കഥാപാത്രങ്ങള്‍ വ്യത്യസ്തമാകുന്നതിനെക്കുറിച്ചും ഷൈന്‍ മനസ് തുറക്കുന്നുണ്ട്. വ്യത്യസ്തനാവണം എന്ന നമ്മള്‍ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല. എഴുത്തുകാരന്‍ മുതല്‍ സംവിധായകന്‍ വരെ എല്ലാവരും അതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കിട്ടുന്ന കഥാപാത്രങ്ങള്‍ നേരത്തേ ചെയ്തതില്‍നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നാണ് താരം പറയുന്നത്.


  അതേസമയം തന്നെ ആളുകള്‍ക്ക് ഇഷ്ടമല്ലെന്നാണ് ഷൈന്‍ അഭിപ്രായപ്പെടുന്നത്. ''ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണ് എനിക്കു കൂടുതലും കിട്ടാറുള്ളത്. അപ്പോള്‍ ഒരു സിനിമയില്‍ ചെയ്ത നെഗറ്റീവ് വേഷത്തിന്റെ അതേ മാനറിസങ്ങളില്‍ അടുത്തതും ചെയ്താല്‍ ശരിയാവില്ല. അഭിനയം എന്നുപറയുന്നത് ഒരു ട്രിക്കാണ്. കഥയില്‍ പറയുന്ന കാര്യം കാണികളെ കൃത്യമായി അനുഭവിപ്പിക്കാന്‍ കഴിയുന്ന ആ ട്രിക്ക് പഠിച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാണ്'' എന്നാണ് ഷൈന്‍ പറയുന്നത്.

  വിചിത്രം ആണ് ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും പുതിയ സിനിമ. ബാലു വര്‍ഗ്ഗീസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അഞ്ചു ചേട്ടാനുജന്‍മാരുള്ള വലിയ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് ചിത്രത്തെക്കുറിച്ച് ഷൈന്‍ പറയുന്നത്. കുമാരിയാണ് റിലീസ് കാത്തു നില്‍ക്കുന്ന മറ്റൊരു ചിത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

  ഇടവേളയ്ക്കുശേഷം മലയാളത്തില്‍ വരുന്ന ഒരു മിത്തിക്കല്‍ ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് കുമാരിയെന്നാണ് ഷൈന്‍ പറയുന്നത്. പടവെട്ട് ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ, പിന്നാലെ ജിന്ന്, വെള്ളേപ്പം, തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. ഈയ്യടുത്തിറങ്ങിയ കുറുപ്പ്, ഭീഷ്മ പര്‍വ്വം, തല്ലുമാല തുടങ്ങിയ സിനിമകളിലെ ഷൈന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

  Read more about: shine tom chacko
  English summary
  Shine Tom Chacko Says He Knew That People Doesn't Like Him And What They Think Of Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X