Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
കുട്ടിക്കാലത്ത് ലാലേട്ടന് ഫാന്‍, മമ്മൂക്കയെ മനസിലായതോടെ മമ്മൂക്കയുടെ ഫാന്‍; സൂപ്പര്‍ താരങ്ങളെ കുറിച്ച് ഷൈന്‍
മലയാള സിനിമയിലെ മിന്നും താരമാണ് ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയ നടന്. ഏത് തരത്തിലുള്ള വേഷവും ചെയ്ത് ഫലിപ്പിക്കാനുള്ള മിടുക്കുള്ള അതുല്യ നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചുള്ള ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക്് വരണമെന്ന ആഗ്രഹം തനിക്കുണ്ടായതെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ആറാട്ട് എന്ന പേര് തന്നെ ഇട്ടത് ഇത് കൊണ്ടാണ്, പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക് വരണമെന്ന ആഗ്രഹം പോലും തന്നില്‍ ഉണ്ടായതെന്നാണ് ഷൈന്‍ പറയുന്നത്. കുട്ടിക്കാലത്ത് സിനിമകള്‍ കാണുമ്പോള്‍ ലാലേട്ടനെ ആയിരുന്നു കൂടുതല്‍ ശ്രദ്ധിച്ചതെന്നാണ് ഷൈന്‍ പറയുന്നത്. ലാലേട്ടനായിരുന്നു കളിയും ചിരിയും പാട്ടും കോമഡിയുമൊക്കെയുള്ള വേഷങ്ങള്‍ ചെയ്തിരുന്നതെന്നും അതുകൊണ്ടാണ് ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും ലാലേട്ടന്റെ ആരാധകരായി മാറിയതെന്നുമാണ ഷൈന്‍ പറയുന്നത്. ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എന്നാല്‍ സിനിമയില്‍ എത്തിയിട്ടും താന്‍ ഇതുവരെ ലാലേട്ടനെ പരിചയപ്പെട്ടിട്ടില്ലെന്നാണ് ഷൈന്‍ പറയുന്നത്. അമ്മയുടെ മീറ്റിങ്ങിലൊക്കെ ദൂരെ വെച്ച് കണ്ടിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ പരിചയപ്പെടേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ ്ഷൈന് പറയുന്നത്. അസിസ്റ്റന്റ് ഡയരക്ടറായപ്പോഴും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴും ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. അതേസമയം കായംകുളം കൊച്ചുണ്ണിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും പക്ഷേ തങ്ങള്‍ ഒരുമിച്ച് സീനുണ്ടായിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്. പിന്നാലെ ലാലേട്ടന്റെ കൂടെ അഭിനയിക്കുക എന്നതാണോ ഏറ്റവും വലിയ ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ അഭിനയിക്കുക എന്നതാമ് ഏറ്റവും വലിയ ആഗ്രഹമെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ പറയുന്നത്.

ലാലേട്ടനെപ്പോലുള്ളവര് ഉള്ള സ്ഥലത്ത് നമ്മള് നില്ക്കുന്നു എന്നത് വലിയ ഭാഗ്യമാണെന്നാണ് ഷൈന്‍ അഭിപ്രായപ്പെടുന്നത്. ലാലേട്ടനുമായി ട്വല്‍ത്ത് മാന്‍ സംഭവിക്കുമായിരുന്നു എന്നാല്‍ ഡേറ്റ് ക്ലാഷ് വന്നതുകൊണ്ട് സംഭവിച്ചില്ലെന്നും ഷൈന്‍ പറയുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ട്വല്‍ത്ത് മാന്‍. സിനിമയുടെ ചിത്രീകരണം ഈയ്യടുത്താണ് പൂര്‍ത്തിയായത്. മലയാളത്തിലെ നിരവധി യുവതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഭിമുഖത്തില്‍ മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചും ഷൈന്‍ ടോം ചാക്കോ മനസ് തുറക്കുന്നുണ്ട്. മമ്മൂട്ടി നായകനായ ഉണ്ടയിലെ ഷൈന്‍ ടോം ചാക്കോയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

'മമ്മൂക്കയെ പരിചയപ്പെട്ട് അദ്ദേഹം എങ്ങനെയാണെന്ന് മനസിലാവുന്നതോടെ നമ്മള് മമ്മൂക്കയുടെ ഫാനാവും. പക്ഷേ എല്ലാം സാവധാനമേ സംഭവിക്കുകയുള്ളൂ. ചിലര്‍ പക്ഷേ അദ്ദേഹവുമായി പെട്ടെന്ന് അടുക്കും. എന്റെ കാര്യത്തിലൊക്കെ സമയമെടുക്കും' എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. മമ്മൂക്കയെ വെറുതെ പേടിക്കും. പിറകിലൊക്കെ അദ്ദേഹം വന്ന് നില്ക്കുമ്പോള് ചുമ്മാ പേടിക്കുമെന്നാണ് ഷൈന്‍ പറയുന്നത്. അതേസമയം, സിനിമയിലൂടെ കണ്ട് കണ്ട് നമുക്ക് മമ്മൂക്കയോടും ലാലേട്ടനോടമൊക്കെ അടുപ്പമുണ്ടാകും. അവര്‍ക്ക് അങ്ങനെ അല്ലെങ്കില്‍ പോലും. അവര്‍ നമ്മളെ കാണുന്നില്ലല്ലോ. മമ്മൂക്കയും ലാലേട്ടനും നമുക്ക് എന്നും അടുപ്പമുള്ളവരാണെന്നും ഷൈന്‍ അഭിപ്രായപ്പെടുന്നുണ്ട്.
Recommended Video

പിന്നെ മമ്മൂക്കയ്ക്ക് സംസാരിക്കാന്‍ കൂടുതല്‍ കാര്യങ്ങളുണ്ട്. ദുല്‍ഖറിനോ എനിക്കോ അത്രയും എക്സ്പീരിയന്‍സ് ഇല്ലെന്നും ഷൈന്‍ പറയുന്നു. അതേസമയം, ദുല്‍ഖര്‍ വളരെ സൈലന്റ് ആയിട്ടുള്ള കക്ഷിയാണെന്നാണ് ഷൈന്‍ അഭിപ്രായപ്പെടുന്നത്. ആവശ്യത്തിന് സംസാരിക്കും. ഒരു സെറ്റില്‍ ഫുള്‍ ടൈം ഓണ്‍ ആയി ഇരിക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമാണ്. മമ്മൂക്ക അത്രയും കോണ്‍ഫിഡന്റ് ആയതുകൊണ്ട് കൂടിയാണ് അത് സാധ്യമാകുന്നതെന്നും ഷൈന്‍ പറയുന്നു. ദുല്‍ഖറിനൊപ്പം അഭിനയിച്ച കുറുപ്പ് ആണ് ഷൈന്‍ ടോം ചാക്കോയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ഭീഷ്മ പര്‍വ്വം റിലീസ് കാത്തു നില്‍ക്കുകയാണ്. പിന്നാലെ പട, വെയില് തുടങ്ങിയ മലയാള സിനിമകളും വിജയ് ചിത്രം ബീസ്റ്റും ഷൈന്‍ ടോം ചാക്കോയുടേതായി പുറത്തിറങ്ങാനുണ്ട്. ഷൈന്റെ തമിഴ് അ്രങ്ങേറ്റ സിനിമയാണ ബീസ്റ്റ്.
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍