കഥാപാത്രമായിട്ട് വേണം ആറാടാൻ; പ്രേക്ഷകർ ആ നടനെയാണ് ആ​ഗ്രഹിക്കുന്നത്: സൂപ്പർതാരത്തെ കുറിച്ച് ഷൈൻ ടോം

നിമിഷ നേരം കൊണ്ട് വാർത്തകളിൽ ഇടം നേടുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചോക്കോ. അഭിമുഖങ്ങളിലൂടെയും തന്റെ ചില അഭിപ്രായങ്ങളിലൂടെയും വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ഷൈൻ. അസിസ്റ്റന്റ് ഡയറക്ട്റായി കരിയർ തുടങ്ങിയ ഷൈൻ കമലിന്റെ ​ഗദ്ദാമ്മ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്തും എത്തി. പിന്നീട് നായക, പ്രതി നായക വേഷങ്ങളിലും സഹനടനായും നിരവധി ചിത്രങ്ങളിലൂടെ തിളങ്ങി. ഷൈനിന്റെ അവസാനം ഇറങ്ങിയ ചിത്രം ലിറ്റിൽ ഹാർട്ട്സ് ആണ്.

സിനിമകളേക്കാൾ കൂടുതൽ അഭിമുഖങ്ങളിലൂടെ ആളുകൾ ശ്രദ്ധിക്കുന്ന ഒരു താരമാണ് ഷൈൻ ടോം ചാക്കോ. തന്റെ സ്വതസിദ്ധമായ സംസാര ശൈലിയിലൂടെ വലിയൊരു കൂട്ടം ആരാധകരെ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. താരം പറയുന്ന പല കാര്യങ്ങളും സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാൽ ഷൈൻ പറയുന്ന കാര്യങ്ങളേയെല്ലാം ട്രോൾ ചെയ്യാറുമുണ്ട്. അത്തരത്തിൽ മലയാളത്തിന്റെ മോഹൻലാലിനെ കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകൾ വൈറലായിരിക്കുന്നു.

shine tom chacko

മോഹൻലാൽ താരത്തെയാണ് ഇപ്പോൾ കാണുന്നതെന്നും കഥാപാത്രമായി വേണം ആറാടാനെന്നും എഡിറ്റോറിയലിനു കൊടുത്ത അഭിമുഖത്തിൽ പറയുന്നു. "ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ബഹുമാനിക്കുന്ന താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയത്തിലാണ് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു പോവുന്നത്. കാരണം പുള്ളിയിൽ നമ്മൾ അന്ന് നടനെ കണ്ടില്ല. എന്നാൽ ഈ സമയങ്ങളിൽ കഥാപാത്രങ്ങളെ കാണുന്നുമില്ല. "

"പണ്ട് സേതുമാധവൻ കീരിക്കാടനെ ഇടിക്കാൻ പോവുമ്പോൾ തിയേറ്ററിലിരുന്ന് പലരും പറയുമായിരുന്നു അവനെ ഇടിക്കാൻ പറ്റില്ല സേതുമാധവാ എന്ന്. അത്രക്കും ആ കഥാപാത്രത്തെ മാത്രമാണ് അവിടെ കാണുന്നത്. സേതുമാധവൻ എന്ന സാധാരണക്കാരന് കീരിക്കാടനെ തോൽപ്പിക്കാനാവില്ലായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല. മോഹൻലാലിനെ കണ്ടാലെ മനസിലാവും എല്ലാവരെയും ഇപ്പോൾ ഇടിച്ചിടുമെന്ന്. ആറാടുന്നത് കഥാപാത്രമായിട്ട് വേണം. താരമായിട്ടല്ല." ഷൈൻ ടോം പറഞ്ഞു.

തന്റെ വ്യക്തമായ രാഷ്ട്രീയം ശക്തമായി പറയുകയാണ് ഷൈൻ ടോം. മോഹൻലാൽ എന്ന നടനേക്കാൾ ഉപരി താരത്തെയാണ് എല്ലാവരും കാണുന്നത്. ഒരു പക്ഷേ അത് ശരിയായിരിക്കും. ഒരിക്കലും മോഹൻലാലിനെ പത്തു പേർ കൂട്ടത്തോടെ ഇടിക്കുന്നത് ഒരു മലയാളിക്കും കണ്ടു നിൽക്കാനാവില്ല. അദ്ദേഹത്തിന്റെ അത്തരം കഥാപാത്രത്തെ ഇന്നത്തെ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല.

2011ൽ അഭിനയ രം​ഗത്ത് എത്തിയെങ്കിലും ഷൈൻ ഒരു മുഴുനീള നായക വേഷം ചെയ്യുന്നത് 2014ൽ റിലീസ് ചെയ്ത ഇതിഹാസ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രം ഷൈൻ ടോം ചാക്കോ എന്ന നടന് പുതിയൊരു വാതിൽ തുറന്ന് കൊടുത്തു. വലിയ രീതിയിൽ ചിത്രത്തിന് സ്വീകാര്യത ലഭിച്ചു.

shine tom chacko

ഒരേ സമയം കോമഡി വേഷങ്ങളും എന്നാൽ നെ​ഗറ്റീവ് കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നതിൽ അനായാസ കഴിവുള്ള നടൻ തന്നെയാണ് ഷൈൻ ടോം. മലയാളത്തിന് പുറമേ തമിഴിലും തെലു​ഗിലും ഷൈൻ അഭിനയിച്ചു.

ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിൽ ഒരു വേഷം ചെയ്തു. എന്നാൽ അതിന് ഒരുപാട് ട്രോളുകൾ ഏറ്റു വാങ്ങേണ്ടി വന്നു. അതിനു ശേഷം നാനി നായകനായ ദസറ എന്ന ചിത്രത്തിൽ ശക്തനായ വില്ലൻ കഥാപാത്രമായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ബസൂക്കയിലും ഷൈൻ അഭിനയിക്കുന്നുണ്ട്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X