എന്ത് മേനോനായാലും നായരായാലും എറ്റെടുത്ത ജോലി പൂര്‍ത്തിയാക്കണം! സംയുക്തയ്‌ക്കെതിരെ ഷൈന്‍
മലയാള സിനിമയിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് സംയുക്ത. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമായി മാറുകയാണ് സംയുക്ത. കഴിഞ്ഞ ദിവസമാണ് സംയുക്ത തന്റെ പേരിലെ ജാതിവാലായ മേനോന്‍ എന്നത് ഉപേക്ഷിക്കുന്നതായ അറിയിക്കുന്നത്. താരത്തിന്റെ ഈ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമൊക്കെ ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു.
ഇതിനിടെ ഇപ്പോഴിതാ സംയുക്തയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. പുതിയ സിനിമയായ ബൂമറാംഗിലെ നായികയാണ് സംയുക്ത. ഷൈനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ബൂമറാങിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംയുക്ത പങ്കെടുത്തിരുന്നില്ല. ഇതിനെതിരെയാണ് ഷൈന്‍ രംഗത്തെത്തിയത്.

പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിനിടെ ചിത്രത്തിലെ നായികയായ സംയുക്ത തന്റെ പേരില്‍ മാറ്റം വരുത്തിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഷൈന്‍ ടോം ചാക്കോയോട് ചോദിക്കുകയായിരുന്നു. തന്റെ പുതിയ തമിഴ് ചിത്രമായ വാത്തിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു സംയുക്ത പേരില്‍ മാറ്റം വരുത്തുന്നതായി അറിയിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു ഷൈന്‍ ചെയ്തത്.
ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്നും ഇല്ലെന്നും സഹകരിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂവെന്നുമാണ് ഷൈന്‍ പറയുന്നത്. പേരില്‍ മാറ്റം വരുത്തിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും താരം പറയുന്നുണഅട്. ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യമെന്നാണ് ഷൈന്‍ ചോദിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം? എന്നാണ് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നത്. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം, കൂടുതല്‍ ഇഷ്ടം എന്നൊന്നില്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ടെന്നും ഷൈന്‍ അഭിപ്രായപ്പെടുന്നു. ചെയ്തത് മോശമായി എന്ന ചിന്തകൊണ്ടാണ് പ്രൊമോഷന് വരാത്തതെന്നും ഷൈന്‍ ആരോപിക്കുന്നുണ്ട്.

ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ഷൈന്‍ പറയുന്നു. മേനോന്‍ ആയാലും നായര്‍ ആയാലും ക്രിസത്യാനി ആയാലും മുസ്ലീം ആയാലും എന്താകാര്യം, മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാന്‍ പറ്റണ്ടേ, മറ്റേതൊക്കെ അതിന് ശേഷമല്ലേ എന്നും ഷൈന്‍ ചോദിക്കുന്നുണ്ട്. പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രതികരിക്കുന്നുണ്ട്. താന്‍ ഇപ്പോള്‍ ചെയ്യുന്നത് മാസീവ് റിലീസുകളാണെന്നും 35 കോടിയുടെ സിനിമയാണെന്നും മലയാള സിനിമ ചെയ്യുന്നില്ല എന്നൊക്കൊയണ് സംയുക്ത നല്‍കിയ മറുപടിയെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.

ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ബൂമറാങ്. സംയുക്തയ്ക്കും ഷൈന്‍ ടോം ചാക്കോയ്ക്കുമൊപ്പം ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയ്ന്‍ ഡേവിസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അതേസമയം മമ്മൂട്ടി നായകനായ ക്രിസ്റ്റഫറാണ് ഷൈന്‍ ടോം ചാക്കോ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. ചിത്രത്തിന് പക്ഷെ ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. നിരവധി സിനിമകളാണ് ഷൈന്‍ ടോം ചാക്കോയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ധനുഷ് നായകനായ വാത്തിയാണ് സംയുക്തയുടെ പുതിയ സിനിമ. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.


Click it and Unblock the Notifications











