ഇവന്‍ പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ടവനല്ലേ? ഐപിസുകാരന്റെ ചോദ്യം; മറുപടി നല്‍കി ഷൈന്‍
മലയാള സിനിമയിലെ മിന്നും താരമാണ് ഷൈന്‍ ടോം ചാക്കോ. ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനങ്ങളിലൂടെ പലവട്ടം ഷൈന്‍ ടോം ചാക്കോ കയ്യടി നേടിയിട്ടുണ്ട്. അതേസമയം ഓഫ് സ്‌ക്രീനിലും ഷൈന്‍ ടോം ചാക്കോ താരമാണ്. മനസിലുള്ളത് മറയില്ലാതെ തുറന്നു പറയുന്നു എന്നതാണ് ഷൈന്‍ ടോം ചാക്കോയെ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.
ഇപ്പോഴിതാ ഷൈന്‍ മയക്കുമരുന്ന് കേസിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. പുതിയ സിനിമയായ ഓപ്പീസിന്റെ തുടക്കം കുറിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ. കുറ്റം ചെയ്തയാള്‍ നന്നായാലും ഇവനൊക്കെ എന്തിനാ നന്നായേ എന്ന് പറയുന്നവര്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത് എന്നാണ് ഷൈന്‍ ചോദിക്കുന്നത്.

ഓരോ സിനിമകള്‍ കഴിയുമ്പോഴും നിങ്ങള്‍ പ്രോത്സാഹനം തരാറുണ്ട്. ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരു വ്യക്തി അഹങ്കരിക്കാവുന്ന രീതിയിലുമുള്ള ഒരുപാട് ആട്ടങ്ങള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ ആടിയെന്നാണ് ഷൈന്‍ പറയുന്നത്. അത് കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല. അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴുമുള്ളവരുണ്ടെന്നും ഷൈന്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ താന്‍ എന്തൊക്കെയോ അടിച്ചതു കൊണ്ടും അടിക്കാത്തതുകൊണ്ടുമൊക്കെയാണ് ഇതെന്നാണ് പലരും പറയുന്നത്. ആളുകള്‍ തന്റെ അഭിമുഖം കണ്ടും പറയാറുണ്ട്, ഷൈന്‍ ടോം ചാക്കോ ഒരുപാട് മാറിയെന്ന്. അപ്പോള്‍ മുന്നെ ഞാന്‍ ഒരിക്കല്‍ പിടിക്കപ്പെട്ടത് അടിക്കാത്തതുകൊണ്ടാണ്, അടിക്കാതിരുന്ന കാലത്താണെന്ന് സമ്മതിച്ചിട്ടുണ്ടല്ലേ എന്ന് ഷൈന്‍ അവരോടായി ചോദിക്കുന്നു.
അടിക്കാത്ത ഒരാെള പിടിച്ചൊരു കൂട്ടിലാക്കി, അടിക്കുന്നവനാക്കി തീര്‍ത്തു. അതിനാര് ഉത്തരവാദിത്തം പറയും. ഈ പറയുന്ന നിയമങ്ങളും നിയമപീഠങ്ങളും അതിനൊരുത്തരം തരുമോ എന്നും ഷൈന്‍ ചോദിക്കുന്നു. ഇവിടെ അകത്തുകിടക്കുന്നവരും പുറത്തുകിടക്കുന്നവരില്‍ അധികവും ഇതുമായി ബന്ധപ്പെടാത്തവരും നിരപരാധികളുമാണെന്നും ഷൈന്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഒരിക്കല്‍ അകത്തുകിടന്ന് പുറത്തുവന്നു കഴിഞ്ഞാല്‍ പിന്നെ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം പോലും സമൂഹം കൊടുക്കില്ല എന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. ''ഒരു ഐപിഎസുകാരന്‍ പറഞ്ഞതുകേട്ടു, ''ഇവനൊക്കെയാണോ സിനിമയില്‍ വലിയ ആള്, പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ടവനല്ലേ?''. പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ട്, ശിക്ഷ അനുഭവിച്ച് പുറത്തുവന്ന ആള്‍ നല്ലതാകുന്നത് സമൂഹത്തിന് കാണാന്‍ പറ്റാത്ത അവസ്ഥ'' ആണെന്നാണ് ഷൈന്‍ പറയുന്നത്.

ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിനു വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്. അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത് എന്ന് ഷൈന്‍ ചോദിക്കുന്നു. അതേസമയം, ഞാന്‍ ഇതൊക്കെ വെറുതെ തമാശയ്ക്കു പറയുന്നതാണെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അതേമസയം ഡാന്‍സ് പാര്‍ട്ടിയാണ് ഷൈന്‍ ടോം ചാക്കോയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ജിഗര്‍തണ്ട ഡബിള്‍ എക്‌സിലും ഷൈന്‍ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. നിരവധി സിനിമകളിലാണ് ഷൈന്‍ ടോം ചാക്കോയുടേതായി അണിയറയിലുള്ളഥ്. അയ്യര്‍ കണ്ട ദുബായ്, ആറാം തിരുകല്‍പ്പന, വെള്ളേപ്പം, ദേവാരാ, പാരഡൈസ് സര്‍ക്കസ് തുടങ്ങിയ സിനിമകളാണ് ഷൈന്റേതായി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications