എന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നതല്ല സ്‌നേഹം; പ്രണയം ടോക്‌സിക്കാണ്; ബ്രേക്കപ്പിന് ശേഷം ഷൈന്‍

മലയാളത്തിലെ മുന്‍നിര നടനാണ് ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനായുമെല്ലാം ഷൈന്‍ കയ്യടി നേടിയിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലുമാണ് ഷൈന്‍ ഇപ്പോള്‍ കൂടുതലും കയ്യടി നേടുന്നത്. കഴിഞ്ഞ ദിവസം തന്റെ പ്രണയം തകര്‍ന്നതിനെക്കുറിച്ച് ഷൈന്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. നേരത്തെ ഷൈനും തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായിരുന്നു. എന്നാല്‍ ആ ബന്ധം അവസാനിച്ചതായാണ് താരം പറഞ്ഞത്.

ഇപ്പോഴിതാ സ്‌നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. എന്താണ് പ്രണയത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും തനിക്കുള്ള കാഴ്ചപ്പാട് എന്നാണ് ഷൈന്‍ ടോം ചാക്കോ പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Shine Tom Chacko

''സ്‌നേഹമല്ല, പ്രണയം. സ്‌നേഹം ഒന്നിനേയും സ്വന്തമാക്കാന്‍ ശ്രമിക്കുന്നില്ല, സംശയിക്കുന്നില്ല, ആശങ്കപ്പെടുന്നില്ല, കള്ളം പറയുന്നില്ല, പൊസസീവല്ല, അത് എല്ലാവരോടും ഒരുപോലെയുമായിരിക്കും. പക്ഷെ പ്രണയം ഭയങ്കര പൊസസീവും സംശയാലുവും ഭയങ്കര അനശ്ചിതത്വമുള്ളതും സ്വന്തമാക്കണം എന്ന് ഭയങ്കരമായി ആഗ്രഹിക്കുകയും ചെയ്യുന്നതുമാണ്. പ്രണയം ടോക്‌സിക്കാണ്. പക്ഷെ സ്‌നേഹം ഒരിക്കലും അങ്ങനെയല്ല.'' ഷൈന്‍ പറയുന്നു.

സ്‌നേഹവും പ്രണയവും ഒന്നാണെന്ന് വിചാരിക്കുന്നിടത്താണ് നമ്മുടെ പ്രശ്‌നം. ഞാനൊരു പെണ്‍കുട്ടിയുമായി സ്‌നേഹത്തിലാണെന്ന് പറയാന്‍ പറ്റുമെങ്കിലും അത് പ്രണയത്തിലാണെന്ന് പറയുന്നതായിരിക്കും ശരി. സ്‌നേഹം എന്ന് പറയുന്നത് എന്നെക്കൊണ്ട് താങ്ങുന്ന പരിപാടിയല്ല. എന്നെ തന്നെ സ്‌നേഹിക്കുന്നു എന്ന് നമ്മള്‍ പറയുമെങ്കിലും അതിനും നമ്മളെക്കൊണ്ട് പറ്റുന്നില്ല. അങ്ങനൊരു സാഹചര്യം ഉണ്ടാവുക വളരെ ബുദ്ധിമുട്ടാണ്. കാരണം സ്‌നേഹിക്കുന്ന ഒരാള്‍ ഒരിക്കലും ആ പെണ്ണിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ദൈവത്തിന് മാത്രമുള്ളതാണെന്നാണ് താരം പറയുന്നത്.

എല്ലാവരേയും സമമായി കാണാന്‍ പറ്റുന്നതും, എല്ലാവരേയും അവരവരുടെ സ്വാതന്ത്ര്യത്തിന് വിടാന്‍ പറ്റുന്നതുമായിരിക്കും സ്‌നേഹം. അച്ഛനമ്മമാര്‍ക്കോ മക്കള്‍ക്കോ പോലും സാധിക്കണമെന്നില്ല. ഒരു പെണ്‍കുട്ടിയെ പ്രണയിക്കാനും കൂടെക്കൂട്ടി ജീവിക്കാനും പറ്റും. സ്‌നേഹിക്കുന്നു എന്ന് പറയുന്നതൊക്കെയും സ്‌നേഹത്തിന്റെ പൂര്‍ണ രൂപത്തെയല്ലെന്നും ഷൈന്‍ പറയുന്നു.

അതൊരു ഇമോഷണല്‍ ലോക്കാണ്. അവള്‍ക്ക് ഞാനില്ലാതെയാകും, അവള്‍ക്ക് ആരുമില്ലാതെയാകും എന്ന് ചിന്തിക്കുന്ന ഒരു പോയന്റുണ്ടാകും. അതില്‍ നിന്നാണ് അവളെ നമ്മള്‍ കൈ വിടാതെ കൊണ്ടു പോകുന്നത്. അത് സ്‌നേഹമാണെന്ന് പറയില്ല. അത് നമ്മളുടെ മാനസികമായ സമാധാനത്തിനും സംതൃപ്തിയ്ക്കും വേണ്ടിയാണ് നമ്മള്‍ ചെയ്യുന്നത്. അല്ലെങ്കില്‍ വേറൊരാളുടെ കൂടെ പോകുമ്പോള്‍ നമ്മള്‍ കൈ പിടിക്കില്ലല്ലേ, പോയിട്ട് വരാനല്ലേ പറയൂ എന്നാണ് ഷൈന്‍ പറയുന്നത്.

Shine Tom Chacko

ഒരു റിലേഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് പറ്റില്ലെന്ന് ഞാന്‍ വീണ്ടും വിജയകരമായി തെളിയിച്ചിരിക്കുകയാണെന്നായിരുന്നു താരം കഴിഞ്ഞ ദിവസം പറഞ്ഞത്. തുടര്‍ന്നാല്‍ എനിക്കും ഒപ്പമുള്ള വ്യക്തിക്കും വളരെ അധികം ബുദ്ധിമുട്ടുകളുണ്ടാക്കും. എനിക്ക് ആ വ്യക്തിയോട് വളരെ അധികം ഇഷ്ടമുള്ളതുകൊണ്ട് എനിക്കൊപ്പം തന്നെ നില്‍ക്കണമെന്ന് പറഞ്ഞ് ആ വ്യക്തിയുടെ ജീവിതം ഇല്ലാതാക്കാന്‍ എനിക്ക് പറ്റില്ല. അങ്ങനെ ചെയ്താല്‍ അവളെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്നത് ഞാനായി മാറുമെന്നും താരം പറഞ്ഞിരുന്നു.

റൊമാന്റിക്ക് മൂഡ് എനിക്കുണ്ടെങ്കിലും ചിലപ്പോഴൊക്കെ ടോക്‌സിക്ക് ലെവലിലേക്ക് മാറാറുണ്ട്. ഭയങ്കര റൊമാന്റിക്ക് എന്നതാണ് ടോക്‌സിക്കാവുന്നത്. പിന്നെ ചിലപ്പോള്‍ ഭയങ്കരമായി പൊസസീവാകുമെന്നും താരം പറയുന്നു. ഞാന്‍ ഇപ്പോള്‍ വീണ്ടും സിംഗിളാണ്. റിലേഷനിലാവാന്‍ കൊള്ളൂല്ലാത്ത ഒരുത്തനാണ് ഞാന്‍ എന്നാണ് ഞാന്‍ പറഞ്ഞ് വരുന്നത്. എന്നെ വീട്ടില്‍ കൊണ്ടുപോകാന്‍ കൊള്ളില്ലെന്നും ഷൈന്‍ പറയുന്നുണ്ട്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X