കാരവന്‍ ചെയ്‌സ് ചെയ്ത് സിനിമ സെറ്റില്‍, ഓഡിഷനില്‍ പറ്റിക്കപ്പെട്ട് കാശ് പോയി: ഹൃദയത്തിലെ ആന്റോ

സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം വന്‍ വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായി നടക്കുകയാണ്. ഹൃദയത്തിലൂടെ ഒരുപാട് യുവതാരങ്ങളേയും വിനീത് ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് നല്‍കിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ കൂട്ടൂകാരന്‍ ആന്റോ എബ്രഹാം എന്ന കോട്ടയം കാരനെ അവതരിപ്പിച്ചു കൊണ്ട് കയ്യടി നേടുകയാണ് നടന്‍ ശിവ ഹരിഹരന്‍.

ഓഡിഷനിലൂടെയായിരുന്നു ശിവ ഹൃദയത്തിന്റെ ഭാഗമാകുന്നത്. ജോലി ഉപേക്ഷിച്ച് സിനിമയുടെ പിന്നാലെ ഇറങ്ങിത്തിരിച്ച വ്യക്തിയാണ് ശിവ. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ശിവ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ശിവ ഹരിഹരന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സിനിമ


സ്‌കൂള്‍ കാലം തൊട്ടേ തനിക്ക് സിനിമ കാണാന്‍ വലിയ ഇഷ്ടമായിരുന്നു എന്നാണ് ശിവ പറയുന്നത്. പഠിക്കുമ്പോഴൊക്കെ വെള്ളിയാഴ്ചകളില്‍ സ്‌കൂള്‍ കട്ട് ചെയ്ത് പുതിയ പടം കാണാനൊക്കെ പോകുമായിരുന്നുവെന്നാണ് ശിവ പറയുന്നത്. എന്നാല്‍ പിന്നീട് ശിവ പഠനത്തിന്റെ വഴിയെ പോവുകയായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ് ശിവ. കുവൈറ്റിലും മുംബൈയിലുമായി റിഗ്ഗില്‍ രണ്ടര വര്‍ഷം ജോലി ചെയ്തിരുന്നു. ആ സമയത്ത് സിനിമയായിരുന്നു വലിയ വിനോദ മാര്‍ഗ്ഗം എന്നാണ് ശിവ പറയുന്നത്. സിനിമ എന്നത് ഒരു പാഷനായിരുന്നുവെങ്കിലും പണ്ടു മുതലേ അതിലേക്ക് ഇറങ്ങാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നാണ് ശിവ പറയുന്നത്. അതേസമയം ചില നാടകങ്ങളുടെയൊക്കെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ശിവ പറയുന്നു. വിവാഹ ശേഷമാണ് താന്‍ പൂര്‍ണ്ണമായി സിനിമയിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചതെന്നാണ് ശിവ പറയുന്നത്.

കൊച്ചിയില്‍

പിന്നാലെ കൊച്ചിയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. കൊച്ചിയില്‍ ശിവ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് അടുത്തായിരുന്നു കാരവന്‍ പാര്‍ക്ക് ചെയ്തിതരുന്നത്. അങ്ങനെ ഒരുനാള്‍ ഒരു കാരവന്‍ ചെയ്‌സ് ചെയ്ത് പോയപ്പോള്‍ ഒരു സിനിമയുടെ സെറ്റിലെത്തുകയായിരുന്നു. അവിടെ ചിലരോടൊക്കെ സംസാരിക്കുകയുണ്ടായി. അവരാണ് തന്നോട് ഓഡിഷന്‍ അറ്റന്‍ഡ് ചെയ്യാന്‍ പറയുന്നതെന്നാണ് ശിവ പറയുന്നത്. അങ്ങനെ ചെറിയ ബന്ധങ്ങളുണ്ടാവുകയും ചെറിയ വേഷങ്ങള്‍ ലഭിക്കുകയും ചെയ്തു. കോളേജ് കഴിഞ്ഞ സമയത്ത് തന്നെ സിനിമ മനസില്‍ കയറിയിരുന്നു.

ഇഷ്ടത്തിന് പുറകെ

2013ല്‍ കോളേജ് പാസൗട്ടായ സമയത്ത് കലൈഞ്ജര്‍ ടിവിയിലെ നാളൈ ഇയക്കുനാര്‍ പരിപാടിയിലെ മൂന്നാം സീസണില്‍ ഒരു സുഹൃത്ത് ഒരുക്കിയ ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിരുന്നു താനെന്നാണ് ശിവ പറയുന്നത്. അതേസമയം ഓഡിഷന്റെ പേരില്‍ പറ്റിക്കപ്പെട്ട അനുഭവും ശിവയ്ക്കുണ്ട്. ഇതേക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. എറണാകുളത്ത് വന്ന് ഒരു ഓഡിഷനില്‍ പങ്കെടുത്തിരുന്നു. പക്ഷേ അതൊരു ഫേക്ക് ഓഡിഷന്‍ ആയിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അങ്ങനെ അന്ന് പറ്റിക്കപ്പെടുകയായിരുന്നുവെന്നും ശിവ പറയുന്നു. കൊടുത്ത പൈസയും പോയി. പിന്നീടാണ് റിഗ്ഗില്‍ ജോലിയ്ക്ക് പോകുന്നത്. സാമ്പത്തികമായി ഭേദപ്പെട്ടൊരു നിലയിലെത്തുകയായിരുന്നു ലക്ഷ്യം. പിന്നീട് തന്റെ ഇഷ്ടത്തിന് പുറകെ പോകാന്‍ തീരുമാനിച്ചതോടെ വീണ്ടും കൊച്ചിയിലെത്തുകയായിരുന്നു താരം.

ഹൃദയത്തിലേക്ക്

ഇതിനിടെ ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിക്കാനും ശിവയ്ക്ക് സാധിച്ചു. ഹൃദയത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും ശിവ മനസ് തുറക്കുന്നുണ്ട്. ഹെലന്റെ റിലീസ് ദിവമസായിരുന്നു ഹൃദയത്തിന്റെ ഓഡിഷന്‍ നടന്നത്. നടന്‍ വിശാഖ് നായരായിരുന്നു ആദ്യ റൗണ്ട് ഓഡിഷന്‍ നടത്തിയത്. ആദ്യ റൗണ്ട് അത്ര കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു. പിന്നാലെ സെക്കന്‍ഡ് കഴിഞ്ഞു. തേഡ് റൗണ്ടും കഴിഞ്ഞുവെങ്കിലും തനിക്ക് അത്ര പ്രതീക്ഷയുണ്ടായിരുന്നില്ലെന്നാണ് ശിവ പറയുന്നത്. വിനീതേട്ടനാണ് സെലക്ടായവരെ വിളിച്ചത്, അതില്‍ എന്റെ പേരുണ്ടായിരുന്നു. സന്തോഷം കൊണ്ട് ഞാനന്ന് വിനീതേട്ടനെ കെട്ടിപിടിച്ചു. എന്നാണ് ഹൃദയത്തിലേക്ക് എത്തിയതിനെക്കുറിച്ച് ശിവ പറയുന്നത്.

ഹൃദയത്തില്‍ കോട്ടയം കാരന്‍ ആന്റോ എബ്രഹാം എന്ന വേഷമാണ ശിവ അവതരിപ്പിച്ചത്. കഥാപാത്രമായി മാറുന്നതിനായി കോട്ടയം ഭാഷാശൈലിയൊക്കെ നോക്കണമെന്ന് വിനീതേട്ടന്‍ പറഞ്ഞിരുന്നുവെന്നും അതിനുവേണ്ടി കോട്ടയത്തും പാലയിലുമൊക്കെ കുറച്ച് ദിവസം കറങ്ങിയെന്നും പറയുന്നു ശിവ.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X