കീമോ കഴിഞ്ഞപ്പോള്‍ മരിക്കുമെന്ന് പേടിച്ചു; ഫോട്ടോ എടുത്ത് പ്രിയപ്പെട്ടവര്‍ക്ക് അയച്ചു കൊടുത്തു!

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ശിവാനി. പിന്നീട് അവതാരകയായി മാറുകയായിരുന്നു. സീരിയലുകളിലും സിനിമകളിലുമെല്ലാം ശിവാനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയ്യടുത്താണ് ശിവാനിയ്ക്ക് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. രോഗത്തെ പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലും കരിയറിലും മുന്നോട്ട് പോവുകയാണ് ശിവാനി. ഇതിനിടെ ഇപ്പോഴിതാ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് ശിവാനി.

കൊറോണ സമയത്ത് ഞാന്‍ നിര്‍മ്മിച്ച റിയാസ് ഖാന്‍, രാജീവ് പിള്ള തുടങ്ങിയവര്‍ അഭിനയിക്കുന്ന വര്‍ക്ക് ഫ്രം ഹോം എന്ന സിനിമയുടെ എഡിറ്റിംഗ് നടക്കുമ്പോഴാണ് ഞാന്‍ ആ വിവരം അറിഞ്ഞത്. ലോക്ക്ഡൗണ്‍ കാരണം അത് തീയേറ്ററില്‍ എത്തിക്കാന്‍ കഴഇയാത്തതിനാല്‍ ഒടിടി പ്രദര്‍ശനം നടത്തി. ആ സമയത്ത് ശാരീരികമായ ബുദ്ധിമുട്ടികള്‍ തോന്നിയതു കൊണ്ടാണ് ബയോപ്‌സി എടുത്തതെന്നാണ് ശിവാനി പറയുന്നത്.

Shivani Bhai

അപ്പോള്‍ ക്യാന്‍സര്‍ തേര്‍ഡ് സ്‌റ്റേജിലായിരുന്നു. അതുവരെ എനിക്കറിയാവുന്ന ആര്‍ക്കും വരാത്ത അസുഖം എനിക്ക് വന്നു എന്ന് തിരിച്ചറഞ്ഞപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. പിന്നീട് ആശുപത്രിയും ചികിത്സയും മാത്രമായി ജീവിതം മാറാന്‍ തുടങ്ങി. എട്ട് കീമോയും ഇരുപത്തിയൊന്ന് റേഡിയേഷനും ചെയ്തു. മുടി കൊഴിയുന്ന വിഷമം സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ആദ്യ കീമോയ്ക്ക് ശേഷം ബോയ് കട്ട് ചെയ്തു. പിന്നീട് അതും നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ കുറെ ഫോട്ടോ എടുത്ത് എന്റെ സ്‌നേഹിതകര്‍ക്ക് അയച്ചു കൊടുത്തുവെന്നാണ് ശിവാനി പറയുന്നത്.

എനിക്ക് ചുറ്റും ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ആദ്യത്തെ കീമോ കഴിഞ്ഞപ്പോള്‍ ഞാന്‍ മരിക്കും എന്നു തന്നെ പേടിച്ചിരുന്നു. അപ്പോള്‍ ഭര്‍ത്താവ് പ്രശാന്ത് പറഞ്ഞ വാക്കുകള്‍ എല്ലാവരും മരിക്കും, മരിക്കാതിരിക്കാന്‍ നീ ചിരഞ്ജീവി ആണോ? കാന്‍സര്‍ ഒരു വിഷയമേ ഇല്ല നിനക്ക്. എങ്ങനെ നിന്നില്‍ നിന്നും പുറത്തു പോകും എന്ന് കാന്‍സര്‍ വിഷമിക്കുന്നുണ്ടാകും എന്നാണെന്നും ശിവാനി പറയുന്നു.

Shivani Bhai

ആ വാക്കുകള്‍ എനിക്ക് തന്ന ഊര്‍ജ്ജം ഒരുപാട് വലുതായിരുന്നു. എന്നെ സ്‌നേഹിക്കുന്നവരുടേയും എന്റെ കുടുംബത്തിന്റേയും പ്രാര്‍ത്ഥനയില്‍ ഞാന്‍ ആ വലിയ വെല്ലുവിളിയും അതിജീവിച്ചുവെന്നാണ് ശിവാനി പറയുന്നത്.

കാന്‍സര്‍ എന്നെ ആദ്യം തളര്‍ത്തിയെങ്കിലും പിന്നീട് എന്നില്‍ അത് നേരിടാനുള്ള വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു. എട്ടാമത്തെ കീമോ സമയത്ത് മുടിയും പുരികവും ഇല്ലാതെ ഞാന്‍ ക്ഷീണിച്ച സമയത്ത് തന്നെ എന്റെ മൂന്നാമത്തെ മാസ്റ്റേഴ്‌സിന് ജോയിന്‍ ചെയ്യാന്‍ പോയിരുന്നു. അവരെന്നോട് കോഴ്‌സിനായി പണം കളയണോ എന്നാണ് ചോദിച്ചത്. പക്ഷെ ഞാന്‍ പൂര്‍ണ ആത്മവിശ്വാസത്തോടെ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത് എക്‌സാം എഴുതാന്‍ വരുമെന്ന് അന്നവരോട് പറഞ്ഞിരുന്നു. എന്റെ ആത്മവിശ്വാസം തന്നെയാണ് എന്നെ അതിജീവിക്കാന്‍ സഹായിച്ചതും. കാന്‍സര്‍ ബാധിച്ച എല്ലാ രോഗികളും ആത്മവിസ്വാസം കൈവെടിയാതെ നോക്കണമെന്നും ശിവാനി പറയുന്നു.

More from Filmibeat

Read more about: shivani bhai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X