ഇത് കുറച്ച് ഓവറല്ലേ? കറുപ്പണിഞ്ഞ് ഷിയാസ്; വിമര്‍ശനത്തിന് മറുപടി നല്‍കി താരം

മലയാളികള്‍ക്ക് സുപരിചിതനാണ് ഷിയാസ് കരീം. മോഡലിംഗിലൂടേയും അഭിനയത്തിലൂടെയുമെല്ലാം ശ്രദ്ധ നേടിയ ഷിയാസ് താരമാകുന്നത് ബിഗ് ബോസിലൂടെയാണ്. പിന്നീട് സ്റ്റാര്‍ മാജിക്കിലും സജീവമായി മാറിയതോടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറുകയായിരുന്നു ഷിയാസ്. തന്റെ ജീവിതത്തില്‍ ഒരേ സമയം സന്തോഷത്തിലൂടേയും പ്രതിസന്ധിയിലൂടെയുമാണ് ഈയ്യടുത്ത് ഷിയാസ് കടന്നു പോയത്. കേസും വിവാഹ നിശ്ചയവുമെല്ലാമായി ഷിയാസ് ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് ഷിയാസിന്റെ ശീലം. അതുകൊണ്ട് തന്നെ ഷിയാസിന്റെ വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. ബിഗ് ബോസിനെക്കുറിച്ചും മറ്റുമെല്ലാമുള്ള ഷിയാസിന്റെ അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്നെ അപമാനിക്കാന്‍ ശ്രമിച്ചൊരാള്‍ക്ക് ഷിയാസ് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

Shiyas Kareem

ശബരിമലയ്ക്ക് പോകാനായി മാലയിട്ട് നില്‍ക്കുന്ന തന്റെ ചിത്രമാണ് ഷിയാസ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് ഷിയാസ് ക്യാപ്ഷനൊന്നും നല്‍കിയിരുന്നില്ല. ഷിയാസ് പങ്കുവച്ച ചിത്രം ലൊക്കേഷനില്‍ നിന്നുള്ളതാണെന്നത് വ്യക്തമാണ്. എന്നാല്‍ ചിലര്‍ ഷിയാസിനെ കളിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കുറച്ച് ഓവറല്ലേ എന്നായിരുന്നു ഒരാളുടെ പ്രതികരണം. പിന്നാലെ ഷിയാസ് മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഓവറല്ല, ഇത് എന്റെ ജോലിയാണ് സഹോദരാ എന്നായിരുന്നു ഷിയാസിന്റെ മറുപടി. പിന്നെ ഞാന്‍ ഇങ്ങനെ ഒന്നിനേയും മൈന്റ് ചെയ്യുന്നില്ലെന്നും ഷിയാസ് പറഞ്ഞു. പിന്നാലെ ഷിയാസിനെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഷിയാസ് കറുപ്പുടുത്തതില്‍ എന്താണ് പ്രശ്‌നം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അയാളുടെ ജോലിയാണ് അയാള്‍ ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മമ്മുക്ക സിനിമയ്ക്കു വേണ്ടി ഇതുപോലെ ചെയ്താല്‍ കുഴപ്പം ഇല്ല ഷിയാസ് കരീം ചെയ്താല്‍ അപ്പോ വരും കുറെ മത പ്രാന്തന്മാര്‍, അയാള് ഒരു സിനിമയുടെ ഭാഗമായി എടുത്ത ഫോട്ടോ ഈ സോങ്ങ് ഇട്ട് അയാളുടെ അക്കൗണ്ടില്‍ പോസ്റ്റ് ഇട്ട് അതിന് എന്തിന് മറ്റുള്ളവര്‍ക്ക് കുരു പോട്ടണം സിനിമകള്‍ക്ക് വേണ്ടി വേറെ പലരും പണ്ട് കാലം തൊട്ട് പലവേഷവും അഭിനയിച്ച് കഴിഞ്ഞ കാലത്തൊന്നും ഇല്ലാത്തത് ഇന്ന് എന്തിന് മതം നൊക്കി പറയണം? എന്തുവടെ ഇനി സിനിമക്ക് അല്ലാ എങ്കില്‍ തന്നെയും അയാളുടെ ഇഷ്ട്ടം എന്ത് ചെയ്യണം എന്നത് അതില്‍ മറ്റുള്ളവര്‍ക്ക് കൈ കടത്താന്‍ അവകാശം ഇല്ല എന്നാണ് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.

Shiyas Kareem

അടുത്തിടെയാണ് ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് ഷിയാസ് കടന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് തന്റെ നിക്കാഹ് കഴിഞ്ഞതായി ഷിയാസ് ആരാധകരെ അറിയിച്ചത്. അതിനു മുൻപ് നിശ്ചയത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡെന്റിസ്റ്റായ രഹ്നയാണ് ഷിയാസിന്റെ വധു.

ഞങ്ങളുടേത് പ്രേമം ഒന്നും ആയിരുന്നില്ല. അറേഞ്ച് മാര്യേജ് തന്നെയാണ്. ഞങ്ങൾ കണ്ടു. പരിചയപ്പെട്ടു, വീട്ടിൽ പോയി ചോദിച്ചു. അതാണ് ഉണ്ടായത്. ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞതാണ്. ഭാര്യയാണ് ഇപ്പോൾ. ആളുകളെ വിളിച്ച് ഭക്ഷണം കൊടുക്കുന്ന പരിപാടി ഒന്നും ആയിട്ടില്ലന്നെ ഉള്ളൂ എന്നാണ് കഴിഞ്ഞ ദിവസം ഷിയാസ് പറഞ്ഞത്.

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X